IND vs ENG: ശ്രേയസിനെ മക്കല്ലം ചതിച്ചു!, വീക്കനസ് പറഞ്ഞുകൊടുത്തു, രണ്ട് വട്ടവും കുടുങ്ങി

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 378 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ ഇംഗ്ലണ്ടിനെ വിറപ്പിച്ചിരിക്കുകയാണ്. അഞ്ചാം മത്സരത്തില്‍ തോല്‍ക്കാതെ നോക്കിയാല്‍ പോലും പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിക്കും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിന് മുകളില്‍ വലിയ ആധിപത്യം അവകാശപ്പെടാനാവും. ഇന്ത്യക്കായി റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര എന്നിവരെല്ലാം ബാറ്റുകൊണ്ട് തിളങ്ങി.
എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് അവസരം മുതലാക്കാനായില്ല. അജിന്‍ക്യ രഹാനെക്ക് പകരക്കാരനായി ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിച്ച ശ്രേയസ് ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 19 റണ്‍സുമാണ് നേടിയത്. രണ്ട് ഇന്നിങ്‌സിലും ഷോട്ട് ബോള്‍ കെണിയിലാണ് ശ്രേയസ് പുറത്തായത്. ശ്രേയസിന് ഷോട്ട് ബോള്‍ ദൗര്‍ബല്യമാണെന്ന് നന്നായി അറിയാവുന്ന ആളാണ് ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് ശ്രേയസ്. മക്കല്ലം പരിശീലകനുമായിരുന്നു. മക്കല്ലത്തിന് കീഴിലാണ് ശ്രേയസ് ഇത്തവണത്തെ ഐപിഎല്‍ കളിച്ചത്. അതുകൊണ്ട് തന്നെ ശ്രേയസിന്റെ ബാറ്റിങ് ശൈലിയും ദൗര്‍ബല്യവും മക്കല്ലത്തിന് നന്നായി അറിയാം. ഇത് കൃത്യമായി ഇംഗ്ലണ്ട് ബൗളര്‍മാരോട് മക്കല്ലം പറഞ്ഞുകൊടുത്തപ്പോള്‍ കൃത്യമായി അത് നടപ്പിലാക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കുമായി.

ആദ്യ ഇന്നിങ്‌സില്‍ ആറാം നമ്പറിലാണ് ശ്രേയസ് എത്തിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച അദ്ദേഹം 11 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കമാണ് 15 റണ്‍സ് നേടിയത്. നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ ശേഷിയുള്ള താരമാണ് ശ്രേയസ്. അത് കൃത്യമായി അറിയാവുന്ന ഇംഗ്ലണ്ട് പേസര്‍മാര്‍ ഷോര്‍ട്ട് ബോള്‍ കുരുക്കില്‍ ശ്രേയസിനെ പെടുത്താന്‍ നോക്കി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ കുരുക്കില്‍ വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പുറത്തായത്.
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസ് ക്രീസിലെത്തിയപ്പോള്‍ത്തന്നെ മക്കല്ലം ആംഗ്യത്തിലൂടെ ഷോര്‍ട്ട് ബോളെറിയാന്‍ ഇംഗ്ലണ്ട് ബൗളര്‍മാരോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. മാത്യു പോട്ടസാണ് പ്രധാനമായും ശ്രേയസിനെ ആക്രമിച്ചത്. 26 പന്ത് നേരിടട്ട് മൂന്ന് ബൗണ്ടറി നേടിയ ശ്രേയസ് പോട്ടസിന്റെ ഷോര്‍ട്ട് ബോള്‍ കുരുക്കില്‍ വീണു. പുള്‍ ഷോട്ടിന് ശ്രമിച്ച താരം ജെയിംസ് ആന്‍ഡേഴ്‌സണിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

മക്കല്ലത്തിന്റെ തന്ത്രത്തിന് മുന്നില്‍ ശ്രേയസിന് ഉത്തരമില്ലായിരുന്നുവെന്ന് തന്നെ പറയാം. നേരത്തെ മുതല്‍ ഷോര്‍ട്ട് ബോള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും അദ്ദേഹത്തിന്റെ ഈ ദൗര്‍ബല്യം വ്യക്തമായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ശ്രേയസിന് ടീമില്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യതപോലും നിലവില്‍ ഇല്ലെന്ന് പറയാം.
ഇന്ത്യ 378 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചിരിക്കുന്നത്. 1977ന് ശേഷം ഇന്ത്യയുടെ 300ന് മുകളിലുള്ള വിജയലക്ഷ്യത്തെ മറികടക്കാന്‍ ഒരു ടീമിനും സാധിച്ചിട്ടില്ല. 250ന് മുകളിലുള്ള വിജയലക്ഷ്യം മറികടന്നിട്ടും 35 വര്‍ഷത്തിലേറെയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയെ മറികടന്ന് വിജയം നേടിയാല്‍ അത് ചരിത്രമാവും.
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

വിരാട് കോലി നിറം മങ്ങിയിട്ടും രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തിലും ഇന്ത്യക്ക് മികച്ച പോരാട്ടം കാഴ്ചവെക്കാനായതില്‍ റിഷഭ് പന്തിനോടാണ് ഏറ്റവും നന്ദി പറയേണ്ടത്. ആദ്യ ഇന്നിങ്‌സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സുമാണ് അദ്ദേഹം നേടിയത്. രവീന്ദ്ര ജഡേജ 104 റണ്‍സും 23 റണ്‍സും നേടിയപ്പോള്‍ 66 റണ്‍സുമായി ചേതേശ്വര്‍ പുജാര രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications