For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലി വരുമ്പോള്‍ ആര് വഴിമാറും? ഇവരിലൊരാള്‍ പുറത്തിരിക്കും- ഗില്‍ രക്ഷപെട്ടു

വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ ശക്തമായ നിലയിലാണുള്ളത്. സജീവ വിജയ പ്രതീക്ഷയും നിലവില്‍ ഇന്ത്യക്കുണ്ട്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലേക്ക് സൂപ്പര്‍ താരം വിരാട് കോലി മടങ്ങിയെത്തും, ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണത്താല്‍ വിരാട് കോലി വിട്ടുനില്‍ക്കുകയായിരുന്നു.

കോലി മടങ്ങിയെത്തുമ്പോള്‍ ആരെയാവും ഇന്ത്യ പുറത്താക്കുകയെന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. മോശം ഫോമിലായിരുന്ന ശുബ്മാന്‍ ഗില്ലിന്റെ സീറ്റ് തെറിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ ഗില്‍ തന്റെ സീറ്റുറപ്പിച്ചിരിക്കുകയാണ്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 104 റണ്‍സ് നേടിയാണ് ശുബ്മാന്‍ ഗില്‍ മടങ്ങിയത്. ഇതോടെ മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ തുടരുമെന്നുറപ്പ്.

ഇപ്പോള്‍ എല്ലാ കണ്ണുകളും ശ്രേയസ് അയ്യരിലേക്കാണ്. നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തുന്നത്. ഇന്ത്യയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് ശ്രേയസ്. എന്നാല്‍ സമീപകാലത്തായി ഈ മികവ് ശ്രേയസിന് കരുത്താവുന്നില്ല. ഷോര്‍ട്ട് ബോളില്‍ കുടുങ്ങുന്ന ശ്രേയസിന് മികച്ച സ്പിന്നര്‍മാര്‍ക്ക് മുന്നിലും ഉത്തരമില്ല. നിലവിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ശ്രേയസ് അയ്യരുടെ സീറ്റ് പോവാനാണ് സാധ്യത.

എന്നാല്‍ കെ എല്‍ രാഹുലിന് മടങ്ങിവരാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ രജത് പാട്ടീധാറിനെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. നിലവില്‍ കോലിക്ക് പകരമാണ് പാട്ടീധാര്‍ ടീമിലേക്കെത്തിയത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് രജത് പാട്ടീധാര്‍ എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രജത്തിനെ ഇന്ത്യ പുറത്തിരുത്താനും സാധ്യതയുണ്ട്. സീനിയര്‍ താരമെന്ന നിലയില്‍ ശ്രേയസില്‍ ഇന്ത്യ ഇപ്പോഴും വിശ്വാസം അര്‍പ്പിക്കുന്നു.

shreyas iyer

ഇന്ത്യയുടെ ബാറ്റിങ് പരിശീലകടനക്കം ശ്രേയസിനെ പിന്തുണച്ചാണ് സംസാരിച്ചത്. ശുബ്മാന്‍ ഗില്‍ ഫോമിലേക്ക് തിരിച്ചെത്തിയതിനാല്‍ ശ്രേയസും ഫോമിലേക്കെത്തുമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ടാവും. അതുകൊണ്ടുതന്നെ ശ്രേയസ് ടീമില്‍ തുടരാനാണ് സാധ്യത കൂടുതല്‍. ഇന്ത്യ വിരാട് കോലിയുടെ ബാറ്റിങ്ങിനെ വളരെയധികം മിസ് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വിരാട് കോലി മടങ്ങിയെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

അതേ സമയം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിരാശപ്പെടുത്തുന്നത് നായകന്‍ രോഹിത് ശര്‍മയാണെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ഉത്തരവാദിത്തം കാട്ടണമായിരുന്നു. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനാവുന്നില്ല. ആദ്യത്തെ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. നായകനായതിനാല്‍ രോഹിത്തിനെ ഇന്ത്യക്ക് പുറത്താക്കാനാവില്ല.

അല്ലായിരുന്നെങ്കില്‍ വിരാട് കോലിയെത്തുമ്പോള്‍ വഴിമാറേണ്ടത് രോഹിത്താണെന്നാണ് ആരാധക പക്ഷം. രോഹിത്തിന് മികച്ച തുടക്കം നല്‍കാനാവുന്നില്ല. യശ്വസി ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറിയടക്കം നേടുമ്പോഴും രോഹിത്തില്‍ നിന്ന് പ്രതീക്ഷിച്ച നിലവാരത്തിനൊത്ത പ്രകടനം കാണുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. വലിയ സമ്മര്‍ദ്ദം രോഹിത് നേരിടുന്നു. കോലി മടങ്ങിയെത്തുന്നത് രോഹിത്തിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

ഇത് ഹിറ്റ്മാനെ ഫോമിലേക്കെത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് മത്സരത്തിലും മികച്ചൊരു ഷോട്ട് പോലും കളിക്കാതെയാണ് ഭരത് വിക്കറ്റ് തുലച്ചത്. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തില്‍ ഭരത്തിന്റെ സീറ്റ് തെറിക്കാനാണ് സാധ്യത. ദ്രുവ് ജുറേല്‍ ഇന്ത്യന്‍ ടീമിലുണ്ട്. മൂന്നാം മത്സരത്തില്‍ ജുറേലിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Sunday, February 4, 2024, 15:49 [IST]
Other articles published on Feb 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+