For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ശ്രേയസിനെ കളിപ്പിക്കരുത്! അടുത്ത ടെസ്റ്റില്‍ ഒഴിവാക്കൂ, കാരണങ്ങളറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര പ്രതീക്ഷിച്ചതിനേക്കാള്‍ ആവേശകരമായാണ് മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലി ഇന്ത്യയില്‍ ക്ലിക്കാവില്ലെന്നും രോഹിത് ശര്‍മയും സംഘവും വലിയ ബുദ്ധിമുട്ടിലാതെ തന്നെ പരമ്പര കൈക്കലാക്കുമെന്നുമായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യക്കു ഷോക്ക് നല്‍കിയ ഇംഗ്ലണ്ട് തങ്ങളെ അത്ര നിസാരക്കാരായി എടുക്കേണ്ടെന്ന മുന്നറിയിപ്പാണ് നല്‍കിയത്.

രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യ പരമ്പര 1-1നു തുല്യതയിലെത്തിച്ചിരിക്കുകയാണ്. ഇതോടെ ഇനി നടക്കാനിരിക്കുന്ന മൂന്നു ടെസ്റ്റുകളും തീപാറുമെന്നുറപ്പായിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ ജയിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാലും 15 മുതല്‍ രാജ്‌കോട്ടില്‍ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയിറങ്ങുക. പരിക്കു കാരണം കഴിഞ്ഞ ടെസ്റ്റില്‍ പുറത്തിരുന്ന കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും അടുത്ത ടെസ്റ്റില്‍ മടങ്ങിയെത്തിയേക്കുമെന്നാണ് വിവരം.

SANJU SAMSON

അങ്ങനെ വന്നാല്‍ രാഹുലിനെ ആര്‍ക്കു പകരം കളിപ്പിക്കുമെന്നതാണ് ചോദ്യം. ശ്രേയസ് അയ്യര്‍, രജത് പാട്ടിധാര്‍ എന്നിവരിലൊരാള്‍ക്കാവും രാഹുലിന്റെ തിരിച്ചുവരവോടെ സ്ഥാന നഷ്ടമാവുക. കഴിഞ്ഞ ടെസ്റ്റിലൂടെ അരങ്ങേറിയ രജത് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

ശ്രേയസിനെയാണ് മൂന്നാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ ഒഴിവാക്കേണ്ടത്. എന്തൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം. റെഡ് ബോള്‍ ക്രിക്കറ്റില്‍ സമീപകാലത്തു ശ്രേയസിന്റെ മോശം പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു പ്രധാനപ്പെട്ട കാരണം. ടെസ്റ്റ് കരിയര്‍ ഉജ്ജ്വലമായി തുടങ്ങിയ അദ്ദേഹത്തിനു ഇപ്പോള്‍ തുടര്‍ച്ചയായി ബാറ്റിങില്‍ പിഴയ്ക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം കൂടിയാണിത്.

അവസാനമായി കളിച്ച നാലു ടെസ്റ്റുകളിലെ സകോറുകള്‍ നോക്കുകയാണെങ്കില്‍ ഒന്നില്‍പ്പോലും ശ്രേയസിനു 40 റണ്‍സ് തികയ്ക്കാനായിട്ടില്ലെന്നു കാണാം. 31, 6, 0, 4*, 35, 13, 27, 29 എന്നിങ്ങനെയാണ് എട്ടിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. അജിങ്ക്യ രഹാനെയ്ക്കു പകരമായി ഇന്ത്യ അഞ്ചാം നമ്പറിലേക്കു കൊണ്ടു വന്ന ശ്രേയസില്‍ നിന്നും ഈ തരത്തിലുള്ള മോശം ഇന്നിങ്‌സുകളല്ല ടീമിനു ആവശ്യം. തീര്‍ച്ചായും വലിയ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചേ തീരൂ.

പലപ്പോഴും നല്ല തുടക്കം ലഭിച്ചതിനു ശേഷം അതു മികച്ചൊരു സ്‌കോറിലെത്തിക്കാന്‍ സാധിക്കാതെ വിക്കറ്റ് വലിച്ചെറിയുന്ന രീതിയാണ് ശ്രേയസിനുള്ളത്. താരത്തിന്റെ ഈ പ്രകടത്തില്‍ ടീം മാനേജ്‌മെന്റിനും വലിയ ആശങ്കയാണുള്ളത്. സര്‍ഫറാസ് ഖാനെപ്പോലെ ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയ താരങ്ങള്‍ അവസരം കിട്ടാതെ പുറത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ശ്രേയസിനു ഇനിയും അവസരങ്ങള്‍ നല്‍കുകയാണങ്കില്‍ അതു അവരോടു ചെയ്യുന്ന നീതികേടായിരിക്കും.

ടെസ്റ്റിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ കാരണം ശ്രേയസിന്റെ ആത്മവിശ്വാസത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹം മൂന്നാം ടെസ്റ്റില്‍ ടീമില്‍ വേണ്ടയെന്നതിന്റെ രണ്ടാമത്തെ കാരണം. സ്വന്തം പ്രതിഭയോടു നീതി പുലര്‍ത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്യണമെങ്കില്‍ ഏതൊരു താരതത്തെ സംബന്ധിച്ചും ആത്മവിശ്വാസം വളരെ പ്രധാനപ്പെട്ട കാര്യമാണ്.

SHREYAS IYER

പക്ഷെ ശ്രേയസിന്റെ കാര്യത്തില്‍ അദ്ദേഹം ഇപ്പോള്‍ ഒട്ടും ആത്മവിശ്വാസത്തിലല്ല മൈതാനത്തു കാണപ്പെടുന്നത്. പലപ്പോഴും സമ്മര്‍ദ്ദത്തിനു അടിപ്പെട്ടാണ് ഷോട്ടുകള്‍ കളിച്ച് ശ്രേയസ് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. ഈയൊരു മാനസികാവസ്ഥയില്‍ നിന്നും പുറത്തുകടക്കാനായാല്‍ മാത്രമേ അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ. ഒരു പക്ഷെ ചെറിയൊരു ബ്രേക്ക് ലഭിച്ചാല്‍ അതു ശ്രേയസിനെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചേക്കും.

മൂന്നാം ടെസ്റ്റില്‍ മാറ്റി നിര്‍ത്തി നാലാം ടെസ്റ്റില്‍ താരത്തെ ടീമിലേക്കു തിരികെ വിളിക്കുന്നതിനെക്കുറിച്ചും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു ആലോചിക്കാവുന്നതാണ്. ശ്രേയസ് ഒട്ടും ആത്മവിശ്വാസത്തോടെയല്ല ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നു ഇംഗ്ലണ്ട് ടീമിനും കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പുറത്താക്കുകയെന്നതു അവര്‍ക്കു എളുപ്പമാവുകയും ചെയ്തിരിക്കുകയാണ്.

Story first published: Thursday, February 8, 2024, 11:27 [IST]
Other articles published on Feb 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+