Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഹര്‍ഷിത്ത് കളിച്ചപ്പോള്‍ എന്തായിരുന്നു ബഹളം? കണ്ടില്ലേ ദുബെയുടെ ബൗളിങ്!! ഇനി മിണ്ടരുത്

മുംബൈ: നാലാം ടി20യില്‍ കണ്‍കഷന്‍ സബിനെ ഇറക്കുന്ന കാര്യത്തില്‍ ഇന്ത്യ കള്ളത്തരം കാണിച്ചുവെന്നു വിമര്‍ശിച്ചവര്‍ക്കു ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. പൂനെയിലെ നാലാമങ്കത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പലരും ഇതിനെതിരേ രംഗത്തു വന്നിരുന്നു. പരിക്കേറ്റു പിന്‍മാറിയ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു പകരം എങ്ങനെ പേസര്‍ ഹര്‍ഷിത് റാണയെ കളിപ്പിക്കാന്‍ സാധിക്കുമെന്നതായിരുന്നു വിമര്‍ശകരുടെ ചോദ്യം.

കളിയില്‍ മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ വിജയത്തില്‍ ഹര്‍ഷിത് നിര്‍ണായക പങ്കുവഹിച്ചതോടെയാണ് പലര്‍ക്കും 'കുരു പൊട്ടിയത്'. ഹര്‍ഷിത്തിനു പകരം രമണ്‍ദീപ് സിങിനെയാണ് കളിപ്പിക്കേണ്ടിയിരുന്നതെന്നും പകരം ചതിയിലൂടെയാണ് ടീം ജയിച്ചതെന്നുമെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ചിരുന്നു.

കണ്‍കഷന്‍ സബായി ദുബെയ്ക്കു പകരം ഹര്‍ഷിത്തിനെ കളിക്കാന്‍ അനുവദിച്ചതിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നായിരുന്നു ബട്‌ലര്‍ ആഞ്ഞടിച്ചത്. കൂടാതെ മൈക്കല്‍ വോന്‍, കെവിന്‍ പീറ്റേഴ്‌സന്‍, ഇയാന്‍ ബെല്‍ തുടങ്ങി ഇംഗ്ലണ്ടിന്റെ പല മുന്‍ താരങ്ങളും ഇന്ത്യക്കെതിരേ രംഗത്തു വന്നിരുന്നു. ശരാശരി ബൗളര്‍ മാത്രമായ ദുബെയുമായി സാമ്യമുള്ള ബൗളറല്ല ഹര്‍ഷിത്തെന്നതായിരുന്നു ഇവരുടെയെല്ലാം വിമര്‍ശനം.

SHIVAM DUBE

വായടപ്പിച്ച് ദുബെ

ബൗളറെന്ന നിലയില്‍ തന്റെ കഴിവിനെ തീര്‍ത്തും നിസാരമായി എഴുതിത്തള്ളിയവരുടെ വായടപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് വാംഖഡെയിലെ അഞ്ചാം ടി20യില്‍ ശിവം ദുബെ കാഴ്ചവച്ചത്. ആദ്യം 13 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 30 റണ്‍സോടെ ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കിയ അദ്ദേഹം പിന്നീട് ബൗളിങിലും രണ്ടു വിക്കറ്റുകളുമായി കൈയടി നേടി.

റണ്ണൊഴുകുന്ന മുംബൈയിലെ പിച്ചില്‍ അവിശ്വസനീയ ബൗളിങായിരുന്നു ദുബെ പുറത്തെടുത്തത്. ഹര്‍ഷിത് റാണയേക്കാള്‍ നന്നായി പന്തെറിയാനുള്ള കഴിവ് തനിക്കുണ്ടെന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കും കണ്‍കഷന്‍ സബ് വിവാദത്തില്‍ വിമര്‍ശിച്ചവര്‍ക്കുമെല്ലാം അദ്ദേഹം കാണിച്ചു കൊടുത്തു.

രണ്ടോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റുകള്‍ ദുബെ സ്വന്തമാക്കിയത്. 5.5 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഇംഗ്ലണ്ട് ഏഴോവറില്‍ നാലു വിക്കറ്റിനു 82 റണ്‍സില്‍ നില്‍ക്കവെയാണ് അദ്ദേഹത്തെ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗള്‍ ചെയ്യാന്‍ വിളിക്കുന്നത്.

സഞ്ജുവിനെക്കൊണ്ട് താങ്ങില്ല!! രാഹുലിനെ തിരികെ വിളിക്കൂ, ടി20 ടീമില്‍ വേണം; ഈ കാരണം

ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരെയെല്ലാം പഞ്ഞിക്കിട്ട് തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മുന്നേറിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ടായിരുന്നു അപ്പോള്‍ ക്രീസില്‍. 23 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമടക്കം താരം അടിച്ചെടുത്തത് 55 റണ്‍സാണ്. സാള്‍ട്ട് ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനു വിജയപ്രതീക്ഷയുമുണ്ടായിരുന്നു.

എന്നാല്‍ ആദ്യ ബോളില്‍ തന്നെ സാള്‍ട്ടിനെ മടക്കിയ ദുബെ ഇംഗ്ലണ്ടിന്റെ മുനയൊടിച്ചു. ഓഫ്സ്റ്റംപിന് ഏറെ പുറത്ത് ഒരു സ്ലോ ഓഫ് കട്ടറാണ് അദ്ദേഹം പരീക്ഷിച്ചത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച സാള്‍ട്ടിനു പിഴച്ചു. എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈകളിലേക്കാണ് വന്നത്. ഇംഗ്ലണ്ടിന്റെ തോല്‍വി ഉറപ്പായതും ഇതോടൊണ്. ഈ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ ദുബെ വഴങ്ങിയുള്ളൂ.

അതിനു ശേഷം വീണ്ടുമൊരു ഓവര്‍ കൂടി അദ്ദേഹത്തെക്കൊണ്ട് സൂര്യ ബൗള്‍ ചെയ്യിച്ചു. 10ാം ഓവറായിരുന്നു ഇത്. ഈ ഓവറിലും ആദ്യ ബോളില്‍ അദ്ദേഹം വിക്കറ്റും പിഴുതു. ഏഴു ബോളില്‍ 10 റണ്‍സെടുത്ത ജേക്കബ് ബെഥലിനെ ദുബെ ബൗള്‍ഡാക്കുകയായിരുന്നു.

തന്റെ ബൗളിങിനെ കളിയാക്കിയവര്‍ക്കു ഇതിനേക്കാള്‍ നല്ലൊരു മറുപടിയും അദ്ദേഹത്തിനു നല്‍കാനില്ലായിരുന്നു. ഈ ഓവറില്‍ ഒരു ഫോറടക്കം താരം വിട്ടുകൊടുത്തത് ആറു റണ്‍സ് മാത്രം. ഇംഗ്ലണ്ട് അപ്പോഴേക്കും എട്ടിനു 96 ലേക്കു തകരുകയും ചെയ്തു.

Story first published: Monday, February 3, 2025, 6:22 [IST]
Other articles published on Feb 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+