For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയുടേത് കള്ളക്കളി തന്നെ!! ദുബെയ്ക്ക് പരിക്കേറ്റിരുന്നില്ല, തുറന്നടിച്ച് ഗവാസ്‌കര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര സമാപിച്ചെങ്കിലും കണ്‍കഷന്‍ സബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. പൂനെയിലെ നാലാം ടി20യില്‍ ഇന്ത്യ കണ്‍കഷന്‍ സബിനെ കളിപ്പിച്ചതിനെിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ദി ടെലഗ്രാഫിലെ കോളത്തിലാണ് അദ്ദേഹം ഇന്ത്യക്കെതിരേ തുറന്നടിച്ചിട്ടുള്ളത്.

നാലാം ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ ബാറ്റ് ചെയ്യവെ ശിവം ദുബെയുടെ ഹെല്‍മറ്റില്‍ ബോള്‍ കൊണ്ടിരുന്നു. ഇതേ തുടര്‍ന്നു ഫീല്‍ഡിങില്‍ നിന്നു അദ്ദേഹം പിന്‍മാറുകയും പകരം കണ്‍കഷന്‍ സബായി പേസര്‍ ഹര്‍ഷിത് റാണയെ കളിപ്പിക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ വിക്കറ്റില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഹര്‍ഷിത്തിനായിരുന്നു.

ഇതിനു ശേഷമായിരുന്നു ഓള്‍റൗണ്ടറായ ദുബെയ്ക്കു പകരം എങ്ങനെ ഫാസ്റ്റ് ബൗളറായ ഹര്‍ഷിത്തിനെ ഇന്ത്യക്കു പകരമിറക്കാന്‍ കഴിയുമെന്ന ചോദ്യങ്ങളുയര്‍ന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും മല്‍സരശേഷം ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിക്കുകയും ഇതു തങ്ങള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഗവാസ്‌കര്‍ക്കും ഇന്ത്യന്‍ ടീമിനെ വിടാന്‍ ഭാവമില്ല.

SUNIL GAVASKAR

കണ്‍കഷന്‍ സബ് പാടില്ല

ഇന്ത്യന്‍ ടീം കണ്‍കഷന്‍ സബിനെ കൊണ്ടുവന്നതില്‍ മാത്രമല്ല സുനില്‍ ഗവാസ്‌കര്‍ക്കു അതൃപ്തിയുള്ളത്. ഇത്തരമൊരു നിയമം തന്നെ ക്രിക്കറ്റില്‍ അനാവശ്യമാണെന്നാണ് അദ്ദേഹം കോളത്തിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പൂനെയിലെ നാലാമത്തെ ടി20യില്‍ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ടതിനു ശേഷവും ശിവം ദുബെ അവസാനം വരെ ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്നു. അവന്റെ തലയ്ക്കു പരിക്കൊന്നും പറ്റിയിരുന്നില്ലെന്നു ഇതില്‍ നിന്നു തന്നെ വ്യക്തവുമാണ്. അതുകൊണ്ടു തന്നെ കണ്‍കഷന്‍ സബിനെ ഇറക്കാന്‍ ഇന്ത്യയെ അനുവദിച്ചതു തന്നെ വലിയൊരു തെറ്റാണ്.

ബാറ്റിങിനിടെ ദുബെയ്ക്കു പേശീവലിവ് അനുഭവപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പകരക്കാനെ കൊണ്ടു വരാമായിരുന്നു. ഇതാവട്ടെ ഫീല്‍ഡിങിനു വേണ്ടി മാത്രവുമാണ്. അയാള്‍ക്കു ബൗള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നും ഗവാസ്‌കര്‍ തന്റെ കോളത്തില്‍ കുറിച്ചു.

ഒരുപോലെയുള്ള കളിക്കാരല്ല

ശിവം ദുബെയും ഹര്‍ഷിത് റാണയും ഒരിക്കലും ഒരുപോലെയുള്ള കളിക്കാരല്ലെന്നും അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് ടീം മല്‍സരശഷം രോഷവും നിരാശയുമെല്ലാം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു തെറ്റുമില്ലെന്നും സുനില്‍ ഗവാസ്‌കര്‍ കോളത്തില്‍ ചൂണ്ടിക്കാട്ടി.

ക്രിക്കറ്റര്‍മാരെന്ന നിലയില്‍ ശിവ ദുബെയും ഹര്‍ഷിത് റാണയും തമ്മില്‍ ഒരു കാര്യത്തിലും സാദൃശ്യമില്ലെന്നു കാണാം. ഒരുപക്ഷെ ഉയരത്തിന്റെയും ഫീല്‍ഡിങ് നിലവാരത്തിന്റെയും കാര്യത്തില്‍ രണ്ടു പേരും ഏറെക്കുറെ ഒരുപോലെയാണെന്നു ആളുകള്‍ക്കു പറയാന്‍ കഴിഞ്ഞേക്കാം.

SHIVAM DUBE

അതല്ലാതെ രണ്ടു പേരും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്നു നമുക്കറിയാം. ഇന്ത്യയുടെ നീക്കത്തില്‍ ഇംഗ്ലണ്ട് ടീം അതൃപ്തി പ്രകടിപ്പിച്ചതില്‍ യാതൊരു തെറ്റുമില്ല. ഈ ഇന്ത്യന്‍ ടീം വളരെ മികച്ചതാണ്. അതുകൊണ്ടു തന്നെ ഈ തരത്തിലുള്ള പ്രവത്തികളിലൂടെ ജയിക്കേണ്ട യാതാരു ആവശ്യവുമില്ലെന്നും ഗവാസ്‌കര്‍ കോളത്തില്‍ വിശദമാക്കി.

ക്ലബ്ബ് ക്രിക്കറ്റ് കളിക്കൂ

കണ്‍കഷന്‍ സബെന്നത് ക്രിക്കറ്റിലെ ഏറ്റവും മോശം നിയമങ്ങളിലൊന്നാണ്. ആദ്യത്തെ കാര്യം നിങ്ങള്‍ക്കു ബൗണ്‍സറുകളെ നേരിടാന്‍ കഴിയില്ലെങ്കില്‍ ക്രിക്കറ്റിന്റെ ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ തന്നെ പാടില്ല. അങ്ങനെയുള്ളവര്‍ വാരാന്ത്യമുള്ള ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ച് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നതാണ് നല്ലത്.

രണ്ടാമത്തെ കാര്യം ഒരു കളിയിലെ ഏതെങ്കിലുമൊരു താരത്തിന്റെ വിരലിനോ, കൈക്കുഴയ്ക്കു പൊട്ടലേല്‍ക്കുകയാണെങ്കില്‍ അയാള്‍ക്കു തുടര്‍ന്നു കളിക്കാന്‍ സാധിക്കാറില്ല. പക്ഷെ അതിനു പകരം ഒരാളെ പകരം കളിപ്പിക്കാനും സാധിക്കില്ല. പിന്നെ എന്തിനാണ് ഒരു താരത്തിന്റെ ഹെല്‍മറ്റില്‍ ബോള്‍ കൊള്ളുകയാണെങ്കില്‍ അയാള്‍ക്കു പകരം കണ്‍കഷന്‍ സബായി മറ്റൊരാളെ ഇറക്കാന്‍ അനുവദിക്കുന്നതെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു.

Story first published: Monday, February 3, 2025, 13:38 [IST]
Other articles published on Feb 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+