Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റനല്ലേ അതു ചെയ്യേണ്ടത്, ശര്‍ദ്ദുല്‍ കലിപ്പില്‍!! ഗില്‍ കാണിച്ചത് ഈ അബദ്ധം, ടീമില്‍ അടിയോ?

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പരുങ്ങവെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെതിരേ രംഗത്തു വന്നിരിക്കുകയാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ ചില തീരുമാനങ്ങളിലുള്ള അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ബാറ്റിങില്‍ ശര്‍ദ്ദുല്‍ വിലപ്പെട്ട 41 റണ്‍സ് സംഭാവന ചെയ്തിരുന്നെങ്കിലും ബൗളിങില്‍ മതിയായ അവസരം രണ്ടാംദിനം ലഭിച്ചില്ല.

ഈ ടെസ്റ്റില്‍ വലിയൊരു ലീഡിലേക്കാണ് ബെന്‍ സ്റ്റോക്‌സും സംഘവും ഇപ്പോള്‍ നീങ്ങുന്നത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 358 റണ്‍സിനു മറുപടിയില്‍ രണ്ടു വിക്കറ്റിനു 225 റണ്‍സെന്ന ശക്തമായ നിലയിലാണ് രണ്ടാംദിനം അവര്‍ കളി അവസാനിപ്പിച്ചത്. ഇന്ത്യക്കൊപ്പമെത്താന്‍ 133 റണ്‍സ് മാത്രമേ ഇനി ഇംഗ്ലണ്ടിനു ആവശ്യമുള്ളൂ.

SHARDUL GILL

ശര്‍ദ്ദുലിന്റെ അതൃപ്തിക്കു കാരണം?

ഇന്ത്യന്‍ ടീമിലെ നാലാം സീമറെന്ന നിലയിയിലാണ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറിലെ നാലാം ടെസ്റ്റില്‍ കളിപ്പിച്ചത്. പക്ഷെ തന്റെ ബൗളിങില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു വേണ്ടത്ര വിശ്വാസമില്ലെന്നതില്‍ അദ്ദേഹം രോഷാകുലനാണ്. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ കളിക്കു ശേഷം സംസാരിക്കവെ ശര്‍ദ്ദുല്‍ ഇതേക്കുറിച്ചു പ്രതികരിക്കുകയും ചെയ്തു.

വെറും അഞ്ചോവറുകള്‍ മാത്രമാണ് മാഞ്ചസ്റ്ററില്‍ അദ്ദേഹം ബൗള്‍ ചെയ്തത്. ഏഴ് ഇക്കോണമി റേറ്റില്‍ 35 റണ്‍സ് വിട്ടുകൊടുത്ത ശര്‍ദ്ദുലിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഇതാദ്യമായല്ല ഈ പരമ്പരയില്‍ അദ്ദേഹം ഈ തരത്തില്‍ ബൗളിങില്‍ അവഗണിക്കപ്പെടുന്നത്. നേരത്തേ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന ആദ്യ ടെസ്റ്റിലും ഇതു തന്നെയാണ് കണ്ടത്.

രണ്ടിന്നിങ്‌സുകളിലായി വെറും 16 ഓവറുകള്‍ മാത്രമേ ശര്‍ദ്ദുലിനെ കൊണ്ട് ബൗള്‍ ചെയ്യിച്ചിരുന്നുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റെടുത്തിലെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഒരേ ഓവറില്‍ രണ്ടു വിക്കറ്റുകളും അദ്ദേഹം പിഴുതു. ശര്‍ദ്ദുലിനെ ബൗളിങില്‍ വേണ്ടത്ര ഉപയോഗിച്ചില്ലെന്ന കാരണത്താല്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയും അന്നു ഏറെ വിമര്‍ശിക്കപ്പെട്ടു. കൂടുതല്‍ ഓവറുകള്‍ ശര്‍ദ്ദുലിനു തീര്‍ച്ചയായും നല്‍കേണ്ടിയിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ആദ്യ ടെസ്റ്റിനു ശേഷം ശര്‍ദ്ദുല്‍ ടീമിനു പുറത്താവുകയും ചെയ്തു. രണ്ടും മൂന്നും ടെസ്റ്റുകൡ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയാണ് ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ മൂന്നാം ടെസ്റ്റിനു ശേഷം അദ്ദേഹം പരിക്കേറ്റ് പിന്‍മാറിയതോടെയാണ് മാഞ്ചസ്റ്ററില്‍ ശര്‍ദ്ദുലിനെ ഇന്ത്യ തിരിച്ചുവിളിച്ചത്.

എന്തുകൊണ്ട് ബൗളിങില്‍ തനിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന ചോദ്യത്തിനു ക്യാപ്റ്റന്‍ ഗില്ലിനെയാണ് ശര്‍ദ്ദുല്‍ കുറ്റപ്പെടുത്തുന്നത്. ഒരാള്‍ക്കു ബൗളിങ് നല്‍കണോ, വേണ്ടയോ എന്നത് ക്യാപ്റ്റന്റെ കോളാണ്, അതു എന്റെ കൈയിലല്ല. എപ്പോഴാണ് ഒരാള്‍ക്കു ബോള്‍ നല്‍കേണ്ടതെന്നു തീരുമാനിക്കുക ക്യാപ്റ്റനാണ്.

SHARDUL THAKUR

ഇന്നു (രണ്ടാംദിനം) എനിക്കു രണ്ടോവര്‍ കൂടിയെങ്കിലും ബൗള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. പക്ഷെ അതു ക്യാപ്റ്റന്റെ കോളാണ്. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. പക്ഷെ ഞാന്‍ നന്നായി തന്നെ ശ്രമിക്കുകയും അനുഭവ സമ്പത്ത് ഉപയോഗിക്കുകയും ചെയ്തുവെന്നും ശര്‍ദ്ദുല്‍ വിശദാക്കി.

അതേസമയം, ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍മാരെ അപേക്ഷിച്ച് ഇന്ത്യന്‍ പേസര്‍മാര്‍ രണ്ടാദിനം വളരെ മോശമായിട്ടാണ് പന്തെറിഞ്ഞത്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ഇന്നിങ്‌സുകള്‍ താരതമ്യം ചെയ്തപ്പോള്‍ രണ്ടു വ്യത്യസ്ത പിച്ചുകള്‍ പോലെയായിരുന്നു ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം.

ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ബൗളറായ ബെന്‍ സ്റ്റോക്‌സ് അഞ്ചു വിക്കറ്റുകള്‍ പിഴുത പിച്ചില്‍ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല.

Story first published: Friday, July 25, 2025, 13:16 [IST]
Other articles published on Jul 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+