For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 55 ഓവര്‍, വെറും 3 വിക്കറ്റ്!! ദുരന്തമായി ശര്‍ദ്ദുലും നിതീഷും; പ്ലാന്‍ മാറ്റാന്‍ ഗില്‍

നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഈ മാസം 20ന് ആരംഭിക്കാനിരിക്കെ എ ടീമിന്റെ അനൗദ്യോഗിക റെഡ് ബോള്‍ പരമ്പരയെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യന്‍ ടീം നോക്കിക്കാണുന്നത്. കാരണം ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ ടീമിന്റെ ഭാഗമായിട്ടുള്ള പലരും എ ടീമിന്റെ ഭാഗമാണ്. ടെസ്റ്റിനു മുന്നോടിയായി താരങ്ങള്‍ക്കി ലഭിച്ച അവസാന അവസരം കൂടിയാണ് ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടു മല്‍സരങ്ങളുടെ പരമ്പര.

ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് എ ടീമിനായി കാഴ്ചവയ്ക്കുന്നതെങ്കിലും ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല. പ്രത്യേകിച്ചും സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ശര്‍ദ്ദുല്‍ ടാക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ ബൗളിങ് പ്രകടനം നിരാശാജനകമാണ്. അതുകൊണ്ടു തന്നെ ഇവരെ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ സംശയത്തില്‍ നില്‍ക്കുകയാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍.

SHARDUL THAKUR

നിറംമങ്ങി ശര്‍ദ്ദുലും നിതീഷും

പേസര്‍മാരെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബൗളിങിലും നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശര്‍ദ്ദുല്‍ ടാക്കൂറിനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയത്. ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കു ശര്‍ദ്ദുല്‍ തിരിച്ചുവിളിക്കപ്പെട്ട പരമ്പര കൂടിയാണിത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തിനു വീണ്ടും ടീമിലേക്കു വഴി തുറന്നത്.

ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇംഗ്ലണ്ടിലെ പിച്ചും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു ശര്‍ദ്ദുലിനെയും നിതീഷിനെയും എ ടീമിന്റെ ഭാഗമാക്കുകയും ചെയ്തു. ബാറ്റിങില്‍ ഭേദപ്പെട്ട പ്രകടനം രണ്ടു പേരും ഇതിനകം കാഴ്ചവച്ചെങ്കിലും ബൗളിങില്‍ നനഞ്ഞ പടക്കമാണ്. മൂന്നിങ്‌സുകളിലുമായി 55 ഓവറുകളാണ് ഇരുവരും ഇതിനകം ബൗള്‍ ചെയ്തത്. നേടിയതാവട്ടെ വെറും മൂന്നു വിക്കറ്റുകള്‍ മാത്രമാണ്.

സമനിലയില്‍ കലാശിച്ച ആദ്യത്തെ അനൗദ്യോഗിക ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ശര്‍ദ്ദുല്‍ 28 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 105 റണ്‍സിനു വീഴ്ത്തിയത് രണ്ടു വിക്കറ്റുകളാണ്. ഇരുടീമുകളിലെയും പേസര്‍മാരെ താരതമ്യം ചെയയുമ്പോള്‍ 100ന് മുകളില്‍ റണ്‍സ് വഴങ്ങിയ ഏക ബൗളറും അദ്ദേഹമാണ്. നിതീഷാവട്ടെ 14.5 ഓവറില്‍ 63 റണ്‍സിനു ഒരു വിക്കറ്റും നേടി. രണ്ടാമിന്നിങ്‌സില്‍ ഇരുവര്‍ക്കും ബൗള്‍ ചെയ്യേണ്ടിയും വന്നില്ല.

ഇപ്പോള്‍ നോര്‍താംപ്റ്റണില്‍ പുരോഗമിക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ബൗളിങില്‍ ശര്‍ദ്ദുലും നിതീഷും ഫ്‌ളോപ്പായി മാറി. ഒരു വിക്കറ്റ് പോലും ഇരുവരും ഇനിയും നേടിയിട്ടില്ല. ശര്‍ദ്ദുല്‍ ആറോവറില്‍ 3.7 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തത് 22 റണ്‍സാണ്. നിതീഷ് ആറോവറില്‍ 25 റണ്‍സും വഴങ്ങി.

NITISH REDDY

നിതീഷിനെ അപേക്ഷിച്ച് കൂടുതല്‍ അനുഭവസമ്പത്തുള്ള താരമാണ് ശര്‍ദ്ദുല്‍. 2022ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ടീമിന്റെ ഭാഗവുമായിരുന്നു. മികച്ച ചില പ്രകടനങ്ങളും താരം കാഴ്ചവച്ചിരുന്നു. എന്നാല്‍ ദേശീയ ടീമിലേക്കുള്ള രണ്ടാം വരവില്‍ ശര്‍ദ്ദുലിനു ബൗളിങില്‍ ഒട്ടും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശാജനകമായ കാര്യം.

പകരം എക്‌സ്ട്രാ ബാറ്റര്‍?

ഇംഗ്ലണ്ടുമായുള്ള ഒന്നാം ടെസ്റ്റില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ പുറത്തിരുത്തി ഒരു എക്‌സ്ട്രാ ബാറ്ററെ ഉളള്‍പ്പെടുത്തണമോയെന്ന ആലോചനയിലാാവും കോച്ച് ഗൗതം ഗംഭീറും പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലും. ബൗളിങില്‍ ഇരുവര്‍ക്കും ഇംപാക്ടുണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്ഷനും ഇതു തന്നെയാണ്.

ഇന്ത്യന്‍ എ ടീമിനു വേണ്ടി ഇതിനകം കളിച്ച മൂന്നിങ്‌സുകൡും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി ധ്രുവ് ജുറേല്‍ ടെസ്റ്റ് പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ ആദ്യടെസ്റ്റില്‍ അദ്ദേഹത്തെ കളിപ്പിക്കുമോ, അല്ലെങ്കില്‍ ശര്‍ദ്ദുല്‍, നിതീഷ് എന്നിവരിലൊരാളെ തന്നെ പരീക്ഷിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Story first published: Sunday, June 8, 2025, 10:07 [IST]
Other articles published on Jun 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+