Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടോപ്പ് ത്രീ മാറും? ഷമി റിട്ടേണ്‍സ്! തെറിക്കുക 24 കാരന്‍; രണ്ടാമങ്കത്തിലെ ഇന്ത്യന്‍ 11

ചെന്നൈ: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20ക്കു ടീം ഇന്ത്യ കച്ചമുറുക്കുന്നത്. ശനിയാഴ്ച രാത്രി ഏഴു മണി മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് രണ്ടാമങ്കം നടക്കാനിരിക്കുന്നത്. ഈ മല്‍സരവും ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തുകയാവും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ആദ്യ ടി20യില്‍ കാര്യമായി വിയര്‍ക്കാതെ തന്നെ ജയിച്ചു കയറാന്‍ ഇന്ത്യക്കായിരുന്നു. ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ മികച്ച സംഭാവനകള്‍ നല്‍കിയപ്പോള്‍ വളരെ അനായാസം ഇന്ത്യ ജയിച്ചു കയറുകയും ചെയ്തു. പക്ഷെ രണ്ടാം ടി20യില്‍ ഇതേ വിന്നിങ് കോമ്പിനേഷനെ ഇന്ത്യ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. ചെന്നൈയിലെ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SANJU SAMSON ABHISHEK SHARMA

ടോപ്പ് ത്രീ

ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ തന്നെയാണ് ഓപ്പണ്‍ ചെയ്യുക. ആദ്യ ടി20യില്‍ ഇന്ത്യന്‍ വിജയം എളുപ്പമാക്കുന്നതില്‍ ഈ ജോടി നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടീമിന്റെ ടോപ്‌സ്‌കോററും അഭിഷേകായിരുന്നു.

വെറും 34 ബോളില്‍ ഇടംകൈയന്‍ ബാറ്റര്‍ വാരിക്കൂട്ടിയത് 79 റണ്‍സാണ്. എട്ടു കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറുകളടുമടക്കാണിത്. സഞ്ജുവാകട്ടെ 20 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 26 റണ്‍സും നേടിയിരുന്നു. ഒരോവറിലെ 22 റണ്‍സും ഇതിലുള്‍പ്പെടും.

മൂന്നാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ് കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റ് ചെയ്തത്. പക്ഷെ അദ്ദേഹം ഡെക്കായി ക്രീസ് വിടുകയായിരുന്നു. ക്യാപ്റ്റനായ ശേഷം ബാറ്റിങില്‍ പഴയ മാജിക്ക് പുറത്തെടുക്കാന്‍ സൂര്യക്കു സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ സൂര്യ നാലാം നമ്പറിലേക്കു ഇറങ്ങിയ ശേഷം തിലക് വര്‍മയെ രണ്ടാം ടി20യയില്‍ മൂന്നാമനായി ഇന്ത്യ പ്രൊമോട്ട് ചെയ്‌തേക്കും.

സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ മൂന്നാം നമ്പറില്‍ തകര്‍പ്പന്‍ പ്രകടനമാണ് തിലക് പുറത്തെടുത്തത്. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സെഞ്ച്വറിയോടെ അദ്ദേഹം മിന്നിച്ചിരുന്നു. അതിനാല്‍ ചെന്നൈയിലെ രണ്ടാമങ്കത്തില്‍ തിലകിനു ഇന്ത്യ വീണ്ടും മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ നല്‍കാന്‍ സാധ്യത കൂടുതലാണ്.

മധ്യനിരയില്‍ ആരെല്ലാം

സൂര്യകുമാര്‍ യാദവ് മൂന്നില്‍ നിന്നും നാലാം നമ്പറിലേക്കു മാറുന്നതൊഴിച്ചാല്‍ ഇന്ത്യയുടെ ടോപ്പ് എട്ട് ബാറ്റിങ് ലൈനപ്പില്‍ മറ്റു അഴിച്ചുപണികളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. സൂര്യക്കു ശേഷം അഞ്ചാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. പിന്നാലെ ആറാമനായി ഫിനിഷര്‍ റിങ്കു സിങും കളിക്കും.

തുടര്‍ന്ന് ഏഴാമനായി ബാറ്റ് ചെയ്യുക യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും. കഴിഞ്ഞ കളിയില്‍ താരത്തിനു ബാറ്റിങിലോ, ബൗളിങിലോ അവസരം ലഭിച്ചിരുന്നില്ല. നിതീഷിനു ശേഷം എട്ടാം നമ്പറില്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമെത്തും.

MOHAMMED SHAMI

ബൗളിങ് നിരയില്‍ മാറ്റം

ഇന്ത്യയുടെ ബൗളിങ് ലൈനപ്പില്‍ ഒരു മാറ്റം അടുത്ത കളിയില്‍ ഉറപ്പിക്കാം. പ്രധാന സ്പിന്നറായി മിന്നുന്ന ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തി തന്നെ തുടരുമ്പോള്‍ രവി ബിഷ്‌നോയിയുടെ ചീട്ട് കീറും. കഴിഞ്ഞ കളിയില്‍ നാലോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത 24 കാരനായ സ്പിന്നര്‍ക്കു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

ബിഷ്‌നോയിക്കു പകരം പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കും ടീമിലെത്തുക. ഫിറ്റ്‌നസ് സംശയം കാരണം ആദ്യ കളിയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ചെന്നൈയില്‍ ഷമി തിരിച്ചെത്തും. ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും അദ്ദേഹത്തിന്റെ ബൗളിങ് പങ്കാളി.

രണ്ടാം ടി20ക്കുള്ള ഇന്ത്യന്‍ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, January 23, 2025, 11:43 [IST]
Other articles published on Jan 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+