Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വീണ്ടും സെഞ്ച്വറി!! പട നയിച്ച് ഗില്‍, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

എഡ്ബാസ്റ്റണ്‍: വീണ്ടുമൊരു സെഞ്ച്വറിയോടെ നായകന്റെ ഇന്നിങ്‌സുമായി ശുഭ്മന്‍ ഗില്‍ (114*) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. ടോസ് നഷ്ടപ്പട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിനു 310 റണ്ണെടുത്തിട്ടുണ്ട്. ഗില്ലും 41 റണ്ണെടുത്ത രവീന്ദ്ര ജഡേജയുമാണ് ഇപ്പോള്‍ ക്രീസില്‍.

216 ബോളില്‍ 12 ഫോറുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ജഡ്ഡു ബോളില്‍ 67 ബോളില്‍ അഞ്ചു ഫോറടിച്ചു. 142 ബോളില്‍ 99 റണ്‍സ് ഈ ജോടി നേടിക്കഴിഞ്ഞു. യശസ്വി ജയ്‌സ്വാള്‍ (87), കെഎല്‍ രാഹുല്‍ (2), കരുണ്‍ നായര്‍ (31), റിഷഭ് പന്ത് (25), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

SHUBMAN GILL

ലീഡ്‌സിലെ ആദ്യ ടെസ്റ്റിലേതു പോലെ ഇന്ത്യക്കു ഇത്തവണ മിക്‌ച്ചൊരു തുടക്കം നല്‍കാന്‍ രാഹുല്‍- ജയ്‌സ്വാള്‍ ജോടിക്കായില്ല. ക്രീസിലെത്തിയ ശേഷം സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാനാവാതെ അമിത പ്രതിരോധത്തിലൂന്നിയാണ് രാഹുല്‍ ബാറ്റ് ചെയ്തത്. 26 ബോളില്‍ നിന്നും രണ്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ക്രിസ് വോക്‌സ് ബൗള്‍ഡാക്കുകയും ചെയ്തു. ഇന്‍സൈഡ് എഡ്ജായാണ് ബോള്‍ വിക്കറ്റ് തെറിപ്പിച്ചത് (15/ 1).

ഈ ടെസ്റ്റില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച കരുണ്‍ മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. ജയ്‌സ്വാളിനൊപ്പം രണ്ടാം വിക്കറ്റില്‍ അദ്ദേഹം 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ കളിയിലേക്കു തിരികെ വന്നു. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് ബ്രൈഡന്‍ കാര്‍സിന്റെ ഒരു അപ്രതീക്ഷിത ബൗണ്‍സറില്‍ കരുണ്‍ പുറത്തായത്. മൂന്നാം വിക്കറ്റില്‍ ഗില്ലിനൊപ്പം ജയ്‌സ്വാള്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യന്‍ ടോട്ടല്‍ 150 കടന്നു.

സെഞ്ച്വറിയിലേക്കു കുതിച്ച ജയ്‌സ്വാളിനെ മടക്കി ബെന്‍ സ്റ്റോക്‌സാണ് ഈ സഖ്യത്തെ പിരിച്ചത്. ഓഫ്സ്റ്റംപിന് ഏറെ പുറത്തേക്കു പോയ ബോളില്‍ എഡ്ജായ ജയ്‌സ്വാളിനെ വിക്കറ്റ്് കീപ്പര്‍ ജാമി സ്മിത്ത് പിടികൂടുകയായിരുന്നു. 107 ബോൡ 13 ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. റിഷഭും നിതീഷും വെറും മൂന്നു റണ്‍സിന്റെ വ്യത്യാസത്തിലാണ് പുറത്തായത് (211/5).

തുടരെ രണ്ടാമങ്കത്തിലും ടോസിനു ശേഷം ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗളിങ് തിരഞ്ഞെുക്കുകയായിരുന്നു. ഏറെ നിര്‍ണായകമായ ഈ മല്‍സരത്തില്‍ വലിയ അഴിച്ചുപണികളോടെയാണ് ഇന്ത്യയിറങ്ങിയത്. ആദ്യടെസ്റ്റിലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി.

JAISWAL

സായ് സുദര്‍ശന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ എന്നിവരെ ഇന്ത്യ ഒഴിവാക്കി. പകരം നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ് എന്നിവരാണ് ടീമിലേക്കു വന്നിട്ടുള്ളത്. സായിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ കളിക്കും. ബുംറയ്ക്കു വിശ്രമം നല്‍കിയതോടെയാണ് പകരം ആകാശ്ദീപിനെ ഇന്ത്യ കൊണ്ടുവന്നത്.

റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും വാഷിങ്ടണിനാണ് നറുക്കവീണത്. ബാറ്റിങില്‍ കൂടുതല്‍ ആഴം നല്‍കുന്നതിനായാണ് ഈ തീരുമാനമെന്നു ടോസിനു ശേഷം നായകന്‍ ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി. മറുഭാഗത്ത് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ വിന്നിങ് കോമ്പിനേഷന്‍ തന്നെ ഈ കളിയിലും നിലനിര്‍ത്തുകയായിരുന്നു.

ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ശുഭ്മന്‍ ഗില്ലിനും സംഘത്തിനും നേരിട്ടത്. അതുകൊണ്ടു തന്നെ എഡ്ബസ്റ്റണില്‍ ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒട്ടും നല്ല ഓര്‍മകളല്ല എഡ്ബാസ്റ്റണിലേത്. ഇവിടെ ഇതുവരെ ഒരു ടെസ്റ്റില്‍ പോലും ജയിക്കാന്‍ നമുക്കായിട്ടില്ല, എട്ടു ടെസ്റ്റുകളാണ് ഇവിടെ ഇന്ത്യ കളിച്ചത്. ഇതില്‍ ഏഴിലും തോറ്റപ്പോള്‍ ഒന്നു സമനിലയിലും കലാശിക്കുകയായിരുന്നു. 2022ലാണ് എഡ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി കൊമ്പുകോര്‍ത്തത്. അന്നു ഏഴു വിക്കറ്റിനു ഇന്ത്യ തകരുകയായിരുന്നു.

നേരത്തേ ആദ്യ ടെസ്റ്റിന്റെ ഭൂരിഭാഗം സെഷനുകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഇന്ത്യക്കു അഞ്ചു വിക്കറ്റിന്റെ പരാജയം രുചിക്കേണ്ടി വരികയായിരുന്നു. ഫീല്‍ഡിങിലെ വലിയ പിഴവുകളും ബൗളര്‍മാര്‍ നിറംമങ്ങിയതുമാണ് തോല്‍വിക്കു പ്രധാന കാരണം. എട്ടു ക്യാച്ചുകളാണ് മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ഇതില്‍ നാലും യശസ്വി ജയ്‌സ്വാളില്‍ നിന്നായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷുഐബ് ബഷീര്‍.

Story first published: Wednesday, July 2, 2025, 10:57 [IST]
Other articles published on Jul 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+