Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഡബിളടിച്ച് ഗില്‍!! 'റണ്‍മല' തീര്‍ത്ത് ഇന്ത്യ; ഇംഗ്ലണ്ടിന് തകര്‍ച്ച

ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമഗ്രാധിപത്യം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഡബിള്‍ സെഞ്ച്വറിയിലേറി റണ്‍മല തീര്‍ത്ത ഇന്ത്യക്കു മുന്നില്‍ തകരുകയാണ് ഇംഗ്ലണ്ട്. 587 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിനു 77 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ് ഇംഗ്ലീഷ് ടീം.

സാക്ക് ക്രോളി (19), ബെന്‍ ഡക്കെറ്റ് (0), ഒല്ലി പോപ്പ് (0) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമായിക്കഴിഞ്ഞു. 30 റണ്‍സോടെ ഹാരി ബ്രൂക്കും 18 റണ്‍സെടുത്ത ജോ റൂട്ടുമാണ് ക്രീസിലുള്ളത്. ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 510 റണ്‍സ് കൂടി വേണം.

INDIAN TEAM

നേരത്തേ അഞ്ചു വിക്കറ്റിനു 310 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ 587 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചത് ഗില്ലിന്റെ ഗംഭീര ഇന്നിങ്‌സാണ്. 269 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 387 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 30 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. രവീന്ദ്ര ജഡേജ (89), യശസ്വി ജയ്‌സ്വാള്‍ (87) വാഷിങ്ടണ്‍ സുന്ദര്‍ (42) എന്നിവരും ടീമിനെ 500 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ആറാം വിക്കറ്റില്‍ ഗില്‍- ജഡേജ ജോടി 203 റണ്‍സിന്റെ മാരത്തണ്‍ കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് കളിയില്‍ പിടിമുറുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ടീം സ്‌കോര്‍ 211ല്‍ നില്‍ക്കെ ഒന്നിച്ച ജോടി 414ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. 137 ബോളില്‍ 10 ഫോറും ഒരു സിക്‌സറും ജഡ്ഡുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അതിനു ശേഷം മറ്റൊരു വലിയ കൂട്ടുകെട്ട് കൂടിയുണ്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

ഗില്ലും വാഷിങ്ടണും 144 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 550 കടക്കുകയും ചെയ്തു. വാഷിങ്ടണ്‍ മടങ്ങിയ ശേഷം അധികം വൈകാതെ ഇന്ത്യന്‍ ഇന്നിങ്‌സും അവസാനിക്കുകയായിരുന്നു. ഏഴു ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് ഈ കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ ഷുഐബ് ബഷീര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ക്രിസ് വോക്‌സും ജോഷ് ടങും രണ്ടു വിക്കറ്റ് വീതവും നേടി.

SHUBMAN GILL

ആദ്യദിനം കെഎല്‍ രാഹുല്‍ (2), യശസ്വി ജയ്‌സ്വാള്‍ (87), കരുണ്‍ നായര്‍ (31), റിഷഭ് പന്ത് (25), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ടീമിന്റെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 15ല്‍ നില്‍ക്കെ രാഹുലിനെ ക്രിസ് വോക്‌സ് ബൗള്‍ഡാക്കിയിരുന്നു. എന്നാല്‍ ആറില്‍ നിന്നും മൂന്നിേേലക്കു പ്രൊമോഷന്‍ ലഭിച്ച കരുണ്‍ മികച്ചൊരു കൂട്ടുകെട്ടില്‍ പങ്കാളായി.

രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍- കരുണ്‍ ജോടി ചേര്‍ന്നെടുത്ത 80 റണ്‍സാണ് ഇന്ത്യയെ രക്ഷിച്ചത്. കരുണ്‍ പുറത്തായ ശേഷം ഗില്ലിനൊപ്പം ജയ്‌സ്വാള്‍ മറ്റൊരു ഫിഫറ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 66 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. റിഷഭ് നന്നായി തുടങ്ങിയെങ്കിലും അതൊരു വലിയ സ്‌കോറാക്കി മാറ്റാനായില്ല.

സിക്‌സറിനു ശ്രമിച്ച റിഷഭ് ബൗണ്ടറി ലൈനിന് അരികെ ക്യാച്ച് സമ്മാനിച്ച് മടങ്ങി. ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം ടീമിലെത്തിയ നിതീഷ് ഒരു റണ്ണെടുത്ത് ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ഇന്ത്യ അപകടം മണത്തു (211/5). എന്നാല്‍ ജഡ്ഡുവിനൊപ്പം കിടിലന്‍ കൂട്ടുകെട്ടുമായി ഗില്‍ ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷുഐബ് ബഷീര്‍.

Story first published: Thursday, July 3, 2025, 12:51 [IST]
Other articles published on Jul 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+