For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: എഡ്ബാസ്റ്റണില്‍ പുതു ചരിത്രം!! വിജയക്കൊടി നാട്ടി ഗില്ലിന്റെ ഇന്ത്യ, ഇനി ലോര്‍ഡ്‌സ്

എഡ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത സ്വപ്‌നവിജയം കൊയ്തിരിക്കുകയാണ് പുതിയ നായകന്‍ ശുഭ്മന്‍ ഗില്‍. ചരിത്രത്തിലാദ്യമായി എഡ്ബാസ്റ്റണില്‍ ടെസ്റ്റ് വിജയം കുറിച്ചാണ് ഗില്ലും സംഘവും ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചത്. 336റണ്‍സിന്റെ ഏകപക്ഷീയ വിജയവുമായി ഇംഗ്ലണ്ടിനെ ഇന്ത്യ നാണംകെടുത്തി.

ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തു. മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ ലോര്‍ഡ്‌സില്‍ ആരംഭിക്കും. 608 റണ്‍സെന്ന ലോക റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ കാര്യമായി പൊരുതുക പോലും ചെയ്യാതെ വെറും 271 റണ്‍സിനു ഇംഗ്ലീഷ് ടീം കൂടാരം കയറി.

INDIA WIN

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി കുറിച്ച വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് (88) മാത്രമാണ് ഇത്തവണ പൊരുതി നോക്കിയത്. മറ്റാരെയും 40 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ബ്രൈഡന്‍ കാര്‍സ് (38), നായകന്‍ ബെന്‍ സ്റ്റോക്‌സ് (33) എന്നിവരാണ് 30ന് മുകളില്‍ നേടിയ മറ്റു രണ്ടു പേര്‍.

നേരത്തേ സാക്ക് ക്രോളി (0), ബെന്‍ ഡക്കെറ്റ് (25), ജോ റൂട്ട് (6) എന്നിവരെയാണ് നാലാം ദിനം ഇന്ത്യ മടക്കിയത്. മൂന്നു 72 റണ്‍സെന്ന നിലയില്‍ ഇന്നു കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു കളിയിലേക്കു തിരികെ വരാനുള്ള ഒരവസരവും ഇന്ത്യ നല്‍കിയില്ല.

ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ മൂന്നു വിക്കറ്റുകള്‍ കൂടി പിഴുത് ഇന്ത്യ ജയമുറപ്പാക്കി. ആറു വിക്കറ്റുകളെടുത്ത ആകാശ്ദീപാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. അദ്ദേഹത്തിന്റെ കരിയറിലെ കന്നി ഫൈഫര്‍ കൂടിയാണിത്. രണ്ടിന്നിങ്‌സുളിലായി പത്തു വിക്കറ്റും താരം പോക്കറ്റിലാക്കി.

റണ്‍മെഷീനായി ഗില്‍

മുന്‍ ഇതിഹാസ താരം വിരാട് കോലിക്കു ശേഷം ഇന്ത്യയുടെ പുതിയ റണ്‍മെഷീന്‍ താനാണെന്നു തെളിയിക്കുന്ന പ്രകടനമാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഈ ടെസ്റ്റില്‍ കാഴ്ചവയ്ക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 269 റണ്‍സോടെ കസറിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 161 റണ്‍സുമായും കസറി. ഈ പ്രകടനത്തോടെ പല വമ്പന്‍ റെക്കോര്‍ഡുകളും ഗില്‍ കടപുഴക്കിയിരിക്കുകയാണ്.

ഗില്ലിന്റെ ഡബിളും രവീന്ദ്ര ജഡേജ (86), യശസ്വി ജയ്‌സ്വാള്‍ (87) എന്നിവരുടെ ഫിഫ്റ്റികളും തുണച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 587 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. മറുപടിയില്‍ ഇംഗ്ലണ്ടിനെ 407 റണ്‍സില്‍ എറിഞ്ഞിട്ട് 180 റണ്‍സിന്റെ ലീഡ് ഇന്ത്യ പിടിച്ചെടുത്തു. വന്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ രക്ഷിച്ചത് ജാമി സ്മിത്തിന്റെയും (184*) ഹാരി ബ്രൂക്കിന്റെയും (158) സെ്ഞ്ച്വറികളാണ്.

SHUBMAN GILL

വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റിനു 427 റണ്‍സെന്ന മികച്ച സ്‌കോറുമയായിട്ടാണ് രണ്ടാമിന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്തത്. ഇത്തവണയും ടീമിന്റെ അമരക്കാരനായത് ഗില്‍ തന്നെ. 162 ബോളിലാണ് അദ്ദേഹം 161 റണ്‍സ് അടിച്ചെടുത്തത്. 13 ഫോറും എട്ടു സിക്‌സറും ഇതിലുള്‍പ്പെടും. രവീന്ദ്ര ജഡേജ (69*), റിഷഭ് പന്ത് (65), കെഎല്‍ രാഹുല്‍ (55) എന്നിവരും ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷുഐബ് ബഷീര്‍.

Story first published: Sunday, July 6, 2025, 11:51 [IST]
Other articles published on Jul 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+