For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തിലകിന്റെ വണ്‍മാന്‍ ഷോ!! ത്രില്ലറില്‍ ഇന്ത്യ, ചെന്നൈയിലും ജയിച്ചുകയറി

ചെന്നൈ: ഒരു ഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ട ഇന്ത്യയെ തിലക് വര്‍മയുടെ വണ്‍മാന്‍ ഷോ രക്ഷിച്ചു. ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി2യിസല്‍ നാലു ബോളും രണ്ടു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ ഹീറോയായത് തിലകാണ്. ഇംഗ്ലണ്ട് നല്‍കിയ 166 റണ്‍സിന്റെ വിജയലക്ഷ്യം 19.2 ഓവറില്‍ എട്ടു വിക്കറ്റിന് ഇന്ത്യ മറികടക്കുകയായിരുന്നു. പുറത്താവാതെ 72 റണ്‍സുമായി ഏറെക്കുറെ തനിച്ചാണ് തിലക് ഇംഗ്ലണ്ടിന്റെ അന്തകനായത്.

വെറും 55 ബോളിലാണ് അദ്ദേഹം 77 റണ്‍സിലെത്തിയത്. അഞ്ചു കൂറ്റന്‍ സിക്‌സറും നാലു ഫോറും ഇതിലുള്‍പ്പെടും. ഇന്ത്യന്‍ നിരയില്‍ മറ്റാരും തന്നെ 30 റണ്‍സ് പോലും നേടിയില്ലെന്നു വ്യക്തമാവുമ്പോഴാണ് തിലകിന്റെ ഇന്നിങ്‌സ് എത്ര വലിയ ഇംപാക്ടാണ് കളിയിലുണ്ടാക്കിയതെന്നു വ്യക്തമാവുക. തിലകിനെക്കൂടാതെ 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

സഞ്ജു സാംസണ്‍ (5), അഭിഷേക് ശര്‍മ (12), നായകന്‍ സൂര്യകുമാര്‍ യാദവ് (12), ധ്രുവ് ജുറേല്‍ (4), ഹാര്‍ദിക് പാണ്ഡ്യ (7), അക്ഷര്‍ പട്ടേല്‍ (2), അര്‍ഷ്ദീപ് സിങ് (6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തി. അടുത്ത മല്‍സരം ചൊവ്വാഴ്ച ചൊവ്വാഴ്ച രാജ്‌കോട്ടില്‍ നടക്കും.

TILAK VARMA

വീണ്ടും ബട്‌ലര്‍

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ (46) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനു കരുത്തായത്. വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും വളരെ അഗ്രസീവ് ബാറ്റിങാണ് അദ്ദേഹം പുറത്തെടുത്തത്. 30 ബോളുകകള്‍ നേരിട്ട ബട്‌ലറുടെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടിരുന്നു. വാലറ്റത്ത് ബ്രൈഡന്‍ കാര്‍സാണ് (31) ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോററര്‍. അരങ്ങേറ്റ മല്‍സരം കളിച്ച ജാമി സ്മിത്ത് 22 റണ്‍സുമായി തന്റെ സാന്നിധ്യമറിയിച്ചു.

വെറും 17 ബോളിലാണ് കാര്‍സ് 31 റണ്‍സ് വാരിക്കൂട്ടിയത്. മൂന്നു സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടും. സ്മിത്ത് 12 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കമാണ് 22ലെത്തിയത്. ഇംഗ്ലീഷ് നിരയില്‍ മറ്റാരും 20ന് മുകളില്‍ നേടിയില്ല. ഈ കളിയിലും തകര്‍ച്ചയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. വമ്പനടിക്കാരനായ ഫില്‍ സാള്‍ട്ടിനെ (4) ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് പട്ടേല്‍ മടക്കി.

നാലാം ഓവറില്‍ ബെന്‍ ഡക്കെറ്റിനെ (3) വാഷിങ്ടണ്‍ സുന്ദറും പുറത്താക്കിയതോടെ ഇംഗ്ലണ്ട് രണ്ടിന് 26. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ - ഹാരി ബ്രൂക്ക് ജോടി 33 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു. ബ്രൂക്കിനെ ബൗള്‍ഡാക്കി വരുണ്‍ ചക്രവര്‍ത്തി ഈ കൂട്ടുകെട്ട് തകര്‍ച്ചു.

JOS BUTTLER

വൈകാതെ ബട്‌ലറും മടങ്ങിയെങ്കിലും റണ്‍റേറ്റ് അധികം താഴേക്കു പോവാതിരിക്കാന്‍ ഇംഗ്ലണ്ട് ശ്രദ്ധിച്ചു. പുതുതായി വന്നവരെല്ലാം അഗ്രസീവായി തന്നെ ഷോട്ടുകള്‍ കളിച്ചതോടെ ഇംഗ്ലണ്ട് മികച്ച ടോട്ടലിലേക്കും നീങ്ങി. ലോവര്‍ ഓര്‍ഡറില്‍ സ്മിത്തിന്റെയും കാര്‍സിന്റെയും ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന്റെ ടോട്ടല്‍ 165 വരെയെത്തിച്ചത്.

ഏഴു ബൗളര്‍മാരെയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഈ കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലും രണ്ടു വീതം വിക്കറ്റുകളെടുത്തു. അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

രണ്ടു മാറ്റങ്ങളോടെ ഇന്ത്യ

ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന കളിയില്‍ ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും ബൗളിങ് തിരഞ്ഞെടുത്തു. പരിക്കു കാരണം നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങും പിന്‍മാറിയപ്പോള്‍ പകരം ധ്രുവ് ജുറേലും വാഷിങ്ടണ്‍ സുന്ദറും പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു.

പരിക്കു കാരണം പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളിലും നിതീഷിനു കളിക്കാനാവില്ല. പകരക്കാരനായി വമ്പനടിക്കാരനായ ബാറ്റും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെയെ ശേഷിച്ച മല്‍സരങ്ങളില്‍ ഇന്ത്യന്‍ ഇലവനിലുള്‍പ്പെടുത്തി. കഴിഞ്ഞ ആറു മാസത്തോളമായി അദ്ദേഹം ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ദുബെ.

മറുഭാഗത്തു ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനിലും രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ കളിയില്‍ തോറ്റ ടീമില്‍ അവര്‍ അഴിച്ചുപണി നടത്തി. ജേക്കബ് ബെഥെല്‍, ഗസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ക്കു പകരം ജാമി സ്മിത്തും ബ്രൈഡന്‍ കാര്‍സെയും പ്ലെയിങ് ഇലവനിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറേല്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്- ബെന്‍ ഡക്കെറ്റ്, ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഒവേര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Saturday, January 25, 2025, 13:37 [IST]
Other articles published on Jan 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+