Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സര്‍ഫറാസിന്റെ ജേഴ്‌സി നമ്പര്‍ 97, ഇതിലൊരു രഹസ്യമുണ്ട്- വെളിപ്പെടുത്തി പിതാവ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കൊപ്പം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തിയിരുന്ന താരം ഏറെ നാളായി ദേശീയ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മോശം ഫിറ്റ്‌നസിന്റെ പേരില്‍ താരം തഴയപ്പെടുകയായിരുന്നു. ഇപ്പോള്‍ ദേശീയ ടീമിലേക്ക് വിളി ലഭിച്ചപ്പോള്‍ ഒരു ഇന്നിങ്‌സുകൊണ്ടുതന്നെ സര്‍ഫറാസ് മികവ് കാട്ടി.

66 പന്തില്‍ 62 റണ്‍സാണ് സര്‍ഫറാസ് നേടിയത്. 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന സര്‍ഫറാസ് റണ്ണൗട്ടായാണ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ തെറ്റായ കോളിലാണ് സര്‍ഫറാസ് പുറത്തായത്. എന്തായാലും തന്റെ പ്രതിഭകാട്ടിക്കൊടുക്കാന്‍ സര്‍ഫറാസിന് സാധിച്ചുവെന്ന് പറയാം. താരം ഇന്ത്യന്‍ ടീമിലണിയുന്നത് 97ാം നമ്പര്‍ ജേഴ്‌സിയാണ്. ഈ ജേഴ്‌സി നമ്പര്‍ അണിയാനുള്ള കാരണം എന്താണെന്ന് സര്‍ഫറാസിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ പേരാണ് മകന്റെ ജേഴ്‌സി നമ്പറില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ് നൗഷാദ് പറയുന്നത്. 'ഞാന്‍ അവനിലൂടെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണ്. 9,7 എന്ന നമ്പറിലൂടെ എന്റെ പേരാണ് അവന്‍ അണിയുന്നത്. നൗ, സാത്ത് എന്നിങ്ങനെയാണ് ആ നമ്പറുകള്‍ അത് നൗഷാദ് എന്ന എന്റെ പേരിനെയാണ് സൂചിപ്പിക്കുന്നത്. പരിശീലകനായും പിതാവായും ഞാന്‍ ഏറെ സന്തോഷവാനാണ്' നൗഷാദ് പറഞ്ഞു.

ക്രിക്കറ്റ് താരമാകണമെന്നായിരുന്നു നൗഷാദിന്റേയും ആഗ്രഹം. എന്നാല്‍ കുടുംബത്തിന്റെ സാഹചര്യത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ക്രിക്കറ്റ് മോഹം ഉപേക്ഷിക്കേണ്ടി വന്നു. ഇതിന് ശേഷം മകനിലൂടെ തന്റെ ക്രിക്കറ്റ് സ്വപ്‌നം പൂവണിയിക്കാന്‍ ശ്രമിക്കുകയാണ് നൗഷാദ്. 'എനിക്ക് നേടാന്‍ സാധിക്കാതെ പോയ സ്വപ്‌നമാണ് ഇന്നവന്‍ നേടിയിരിക്കുന്നത്. അവനിലൂടെ എനിക്ക് ടെസ്റ്റ് ക്യാപ് ലഭിച്ചതുപോലെയാണ് ഇപ്പോള്‍ തോന്നുന്നത്. സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാനോ മറ്റ് പരിപാടികള്‍ക്കോ അവന്‍ പോകാറില്ല.

sarfaraz khan

അവന്‍ നേരത്തെ എണീക്കുകയും പരിശീലനത്തിന് പോവുകയുമാണ് ചെയ്യാറുള്ളത്. പിന്നീട് വീട്ടിലേക്കെത്തിയ ശേഷവും പരിശീലനം തുടരുമായിരുന്നു. അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്' നൗഷാദ് പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വൈകി വിളിയെത്തിയ താരമാണ് സര്‍ഫറാസ് എന്ന് പറയാം. പല തവണ ഇന്ത്യന്‍ ടീമിന്റെ പടിവാതുക്കലേക്ക് സര്‍ഫറാസ് എത്തിയിരുന്നു. എന്നാല്‍ മോശം ഫിറ്റ്‌നസിന്റെ പേരില്‍ തഴയുകയായിരുന്നു.

ഇപ്പോള്‍ സീനിയര്‍ താരങ്ങളുടെ പരിക്കും അഭാവവുമാണ് സര്‍ഫറാസിന് വിളി നേടിക്കൊടുത്തത്. ഇത് എന്തായാലും മുതലാക്കാന്‍ സര്‍ഫറാസിന് സാധിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ അതേ മികവ് ആവര്‍ത്തിക്കാന്‍ സര്‍ഫറാസിന് സാധിച്ചു. വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം തുടരാന്‍ താരത്തിന് സാധിക്കേണ്ടതായുണ്ട്. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് സര്‍ഫറാസ്. റിഷഭ് പന്തിനെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചതെന്ന് പറയാം.

മൂന്നാം ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യക്ക് മേല്‍കൈ അവകാശപ്പെടാം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 319 റണ്‍സില്‍ കൂടാരം കയറി. നാല് വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകളും പങ്കിട്ടു. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ ഡക്കെറ്റ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 153 റണ്‍സാണ് ഡക്കെറ്റ് നേടിയത്. ബെന്‍ സ്റ്റോക്‌സ് 41 റണ്‍സും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കരുത്തായത് രോഹിത് ശര്‍മയുടേയും (131) രവീന്ദ്ര ജഡേജയുടേയും (112) സെഞ്ച്വറി പ്രകടനങ്ങളാണ്. 126 റണ്‍സ് ലീഡ് നേടിയ ഇന്ത്യ നിലവില്‍ ഡ്രൈവിങ് സീറ്റിലാണ്. മത്സരം സമനിലയിലേക്കൊതുങ്ങാതെ ജയത്തിലേക്കെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, February 17, 2024, 15:33 [IST]
Other articles published on Feb 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+