For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നെറ്റ്‌സില്‍ കഠിനാധ്വാനം, ഒരു ദിവസം 500 പന്ത് നേരിടും! സര്‍ഫറാസിന്റെ വിജയ മന്ത്രമിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുത്തന്‍ താരോദയമാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിരുന്ന സര്‍ഫറാസിന് വളരെ വൈകിയാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെ അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. കളിച്ച രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ കരുത്തുകാട്ടാന്‍ സര്‍ഫറാസിന് സാധിച്ചു. ഏറെ നാളത്തെ കഠിനാധ്വാനത്തിനൊടുവിലാണ് സര്‍ഫറാസ് ദേശീയ ടീമിലേക്കെത്തിയത്.

സര്‍ഫറാസിന്റെ പിതാവ് ക്രിക്കറ്റ് താരമാവാന്‍ ഏറെ മോഹിച്ച വ്യക്തിയാണ്. എന്നാല്‍ കുടുംബ സാഹചര്യത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ക്രിക്കറ്റ് താരമാവാന്‍ സാധിച്ചില്ല. എന്നാല്‍ പിതാവിന് നഷ്ടമായത് നേടിക്കൊടുത്ത് മകനെന്ന നിലയിലും അഭിമാനിക്കുകയാണ് സര്‍ഫറാസ്. താരത്തിന് ഇപ്പോള്‍ ലഭിക്കുന്ന കൈയടി അദ്ദേഹത്തിന്റെ കഠിന പ്രയത്‌നത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് നിസംശയം പറയാം. ഒരു ദിവസം 500 പന്തുകളാണ് താരം നെറ്റ്‌സില്‍ നേരിടുന്നത്.

sarfarazkhan

ഇന്ത്യന്‍ ടീമിലെ പല താരങ്ങളും ചെയ്യാത്ത തരത്തില്‍ കഠിന പരിശീലനം ചെയ്യാന്‍ സര്‍ഫറാസ് തയ്യാറാവുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നിരന്തരം മികവ് കാട്ടി ഇന്ത്യന്‍ ടീമിന്റെ പടിവാതുക്കലേക്കെത്തുമ്പോള്‍ മോശം ഫിറ്റ്‌നസിന്റെ പേരിലാണ് താരം തഴയപ്പെട്ടിരുന്നത്. എന്നാല്‍ പ്രതിഭയുള്ളവന് ഫിറ്റ്‌നസ് പ്രശ്‌നമല്ലെന്ന് തെളിയിച്ചാണ് അദ്ദേഹം ഇപ്പോള്‍ കസറുന്നത്. 15 വര്‍ഷത്തോളം കഠിനമായി പ്രയത്‌നിച്ചാണ് സര്‍ഫറാസ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്.

നൗഷാദ് ഖാന്‍ എന്ന സര്‍ഫറാസിന്റെ പിതാവ് തന്നെയാണ് താരത്തിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചത്. പിതാവായും പരിശീലകനായും സര്‍ഫറാസിന് മുന്നില്‍ നിന്ന് നയിച്ചതിന്റെ ആത്മ സംതൃപ്തിയാണ് സര്‍ഫറാസിന് ടെസ്റ്റ് ക്യാപ് ലഭിച്ചപ്പോള്‍ നൗഷാദിന്റെ കണ്ണുനിറയിച്ചത്. സര്‍ഫറാസിന് ഇനിയുമേറെ കരിയര്‍ ബാക്കിയുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്ക് സര്‍ഫറാസും വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഭയമില്ലാതെ കളിക്കുന്ന താരമാണ് സര്‍ഫറാസ്. നിരവധി വെല്ലുവിളികളെ മറികടന്നുവന്നതിന്റെ ആത്മധൈര്യം താരത്തിന്റെ പ്രകടനത്തിലുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ സര്‍ഫറാസ് മിടുക്കനാണ്. റിഷഭ് പന്ത് തിരിച്ചെത്തുമ്പോള്‍ സര്‍ഫറാസും റിഷഭും ഒരുമിച്ച് ബാറ്റുചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അല്‍പ്പം കൂടി നേരത്തെ ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിക്കേണ്ട താരമായിരുന്നു സര്‍ഫറാസ് എന്ന് പറയാം.

എന്നാല്‍ മൂന്നാം ടെസ്റ്റിലെ പ്രകടനം കൊണ്ട് മാത്രം സര്‍ഫറാസിനെ പ്രശംസിക്കരുതെന്ന അഭിപ്രായമുള്ളവരുമുണ്ട്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ ആതിഥേയ താരങ്ങള്‍ മികവ് കാട്ടുന്നത് വലിയ സംഭവമല്ല. എന്നാല്‍ വിദേശ പിച്ചിലും ഇതേ മികവ് കാട്ടാന്‍ സര്‍ഫറാസിന് ആവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിദേശത്ത് മികച്ച പേസും നല്ല ബൗണ്‍സുമുണ്ടാവും. ഈ സാഹചര്യത്തില്‍ ഫിറ്റ്‌നസ് താരത്തെ പ്രതികൂലമായി ബാധിച്ചേക്കും.

വണ്ണക്കൂടുതല്‍ താരത്തിന്റെ മെയ് വഴക്കത്തെ ബാധിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ വിദേശ പര്യടനത്തില്‍ സര്‍ഫറാസ് ഫ്‌ളോപ്പാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുകയാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം സര്‍ഫറാസും ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. താരത്തിന്റെ ഇന്ത്യന്‍ ടീമിലെ കരിയര്‍ തീരുമാനിക്കുന്നതില്‍ ഈ പര്യടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.

ആഭ്യന്തര ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് തിളങ്ങുന്ന താരത്തിന് ഐപിഎല്ലില്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. നിലവില്‍ ഒരു ടീമുമായും സര്‍ഫറാസിന് കരാറില്ല. മികച്ച പ്രകടനം സര്‍ഫറാസ് ഐപിഎല്ലില്‍ നടത്തിയിട്ടില്ലെന്നതാണ് വസ്തുത. ഐപിഎല്ലില്‍ കസറിയിരുന്നെങ്കില്‍ ഇതിന് മുമ്പ് തന്നെ സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമായിരുന്നുവെന്ന് പറയാം. അവസാന സീസണില്‍ ഡല്‍ഹിക്കൊപ്പം തിളങ്ങാന്‍ അവസരം ലഭിച്ചെങ്കിലും താരത്തിന് മുതലാക്കാനായില്ല.

Story first published: Tuesday, February 20, 2024, 14:30 [IST]
Other articles published on Feb 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+