Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'റോയലായി' സഞ്ജു, തന്ത്രമോതി വീണ്ടും ദ്രാവിഡ്!! സെഞ്ച്വറി മഴ ഉറപ്പ്, ഈ കാരണം

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര അടുത്തയാഴ്ച തുടങ്ങാനിരിക്കെ അവസാനവട്ട തയ്യാറെടുപ്പിനായി തന്റെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ അക്കാദമിയിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍. ഈ മാസം 22നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ പോരാട്ടം.

പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും സഞ്ജു ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇറങ്ങുമെന്നു ഉറപ്പായിക്കഴിഞ്ഞു. മാത്രമല്ല, ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. കഴിഞ്ഞ രണ്ടു ടി20 പരമ്പരകളിലേതു പോലെ ഇംഗ്ലണ്ടിനെതിരേയും സഞ്ജുവിന്റെ വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

SANJU SAMSON RAHUL DRAVID

ദ്രാവിഡിന് കീഴില്‍ പരശീലനം

രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിനു കീഴിലാണ് അവരുടെ അക്കാദമിയിലെത്തി സഞ്ജു സാംസണ്‍ ബാറ്റിങ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടല്ല ദ്രാവിഡിനു കീഴില്‍ അദ്ദേഹം ഇവിടെ ബാറ്റിങ് പരിശീലനം നടത്തുന്നത്. നേരത്തേ ബംഗ്ലാദേശ്, സൗത്താഫിക്ക എന്നിവരുമായുള്ള ടി20 പരമ്പരകള്‍ക്കു മുമ്പും ദ്രാവിഡിന്റെ ശിക്ഷണത്തില്‍ സഞ്ജു തയ്യാറെടുപ്പ് നടത്തിയിരുന്നു.

ഇതു അദ്ദേഹത്തെ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറി കുറിച്ച സഞ്ജു സൗത്താഫ്രിക്കയുമായുള്ള അടുത്ത പരമ്പരയിലെ നാലു കളിയില്‍ രണ്ടിലും സെഞ്ച്വറിയോടെ കസറുകയും ചെയ്തിരുന്നു. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്നു സെഞ്ച്വറികളടിച്ച ആദ്യത്തെ താരമെന്ന വമ്പന്‍ റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തി.

ഇപ്പോള്‍ മൂന്നാമതും ദ്രാവിഡിനൊപ്പം അദ്ദേഹം ചേര്‍ന്നത് ആരാധകരെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. നേരത്തേ കണ്ടതു പോലെ മറ്റൊരു സെഞ്ച്വറി മഴ തന്നെ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി29കളുടെ പരമ്പരയില്‍ സഞ്ജുവില്‍ നിന്നും പ്രതീക്ഷിക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

യുഎഇയിലും പരിശീലനം

നേരത്തേ യുഎഇയിലും കഠിനമായ പരിശീലനം നടത്തിയതിനു ശേഷമാണ് സഞ്ജു സാംസണ്‍ തന്റെ ഐപിഎല്‍ ടീമിനൊപ്പവും ഇതു തുടരാന്‍ തീരുമാനിച്ചത്. ദുബായിലെ ഐസിസി അക്കാദമിയില്‍ അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ നേരത്തേ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു.

SANJU SAMSON

ഈ വീഡിയോ കണ്ടതോടെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനമുറപ്പാക്കിയോയെന്നു ആരാധകരും സംശയം പ്രകടപ്പിച്ചിരുന്നു. കാരണം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായിലാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ പിച്ചും സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയാണോ സഞ്ജു നേരത്തേ ഇവിടെയെത്തി പരിശീലനം നടത്തിയതെന്ന സംശയമാണ് പലരും പ്രകടിപ്പിച്ചത്.

ടീമിനെ ഈയാഴ്ച അറിയാം

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഈ ഞായറാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനലിനു ശേഷം ടീമിനെ തിരഞ്ഞെടുക്കാമെന്ന പ്ലാനാണ് സെലക്ഷന്‍ കമ്മിറ്റിക്കുള്ളത്. ശനിയാഴ്ചയാണ് ടൂര്‍ണമന്റിന്റെ കലാശപ്പോരാട്ടം.

പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജു സാംസണിനു ചാംപ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു റിഷഭ് പന്തും ബാക്കപ്പായി ധ്രുവ് ജുറേലുമാണ് പരിഗണിക്കപ്പെടുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. സഞ്ജുവിനെക്കൂടാതെ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെയും ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തഴയുമെന്നാണ് വിവരം.

Story first published: Wednesday, January 15, 2025, 22:36 [IST]
Other articles published on Jan 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+