Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിനെ പഞ്ഞിക്കിടാന്‍ സഞ്ജു, വെടിക്കെട്ടുറപ്പ്!! വന്‍ തയ്യാറെടുപ്പ്, വീഡിയോ വൈറല്‍

ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ രണ്ടു ടീമുകളിലും ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഈ മാസം 22നാണ് അഞ്ചു ടി20കളുടെ പരമ്പര ആരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പര അടുത്ത മാസമാദ്യവും തുടങ്ങും. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ അവസാനത്തെ തയ്യാറെടുപ്പ് കൂടിയായിരിക്കും ഇത്.

അതിനിടെ സഞ്ജുവിന്റെ ഒരു തയ്യാറെടുപ്പ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടി20 പരമ്പരയില്‍ ഉറപ്പായും അദ്ദേഹം ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഏകദിന പരമ്പരയിലും ചാംപ്യന്‍സ് ട്രോഫിയിലും ഇടം കിട്ടുമോയെന്നത് ഇപ്പോഴും സംശയത്തില്‍ തന്നെയാണ്. എങ്കിലും സഞ്ജു തന്റെ തയ്യാറെടുപ്പില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല.

SANJU SAMSON

Screenshot

മിന്നിക്കാന്‍ സഞ്ജു റെഡി

പഞ്ചാബില്‍ നിന്നുള്ള പ്രശസ്ത ഫോട്ടോഗ്രാഫര്‍ സുതേജ് സിങ് പന്നു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച സഞ്ജു സാംസണിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. വളരെ ഊര്‍ജസ്വലനായി, തികഞ്ഞ ആത്മവിശ്വാസത്തിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ ഈ വീഡിയോയില്‍ കാണപ്പെടുന്നത്.

ജിമ്മില്‍ വ്യായാമത്തിലേര്‍പ്പട്ട സഞ്ജു സാംസണ്‍. വീഡിയോ കാണാം

ഇരുകൈകളിലും ഡെംബലുകളേന്തി കിടന്നു കൊണ്ട് കഠിനമായി വ്യായാമം ചെയ്യുന്ന സഞ്ജുവിനെ ഈ വീഡിയോയില്‍ നമുക്കു കാണാന്‍ സാധിക്കും. സുതേജ് സിങ് പന്നു പിറകില്‍ നിന്നു കൊണ്ടാണ് ഈ വീഡിയോ പകര്‍ത്തിയതെന്നു മുന്നിലുള്ള കണ്ണാടിയിലെ ദൃശ്യത്തില്‍ നിന്നും വളരെ വ്യക്തമാണ്. ഡെംബലുകള്‍ പിന്നീട് യഥാസ്ഥാനത്തേക്കു വച്ചതിനു ശേഷം തന്റെ ട്രേഡ് മാര്‍ക്കായ കൈയിലെ മസില്‍ കാണിച്ചുകൊണ്ടുള്ള ആഹ്ലാദ പ്രകടനത്തിന്റെ പോസും സഞ്ജു ഈ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്.

ആരാധകര്‍ ആവേശത്തില്‍

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമെല്ലാം സഞ്ജു സാംസണ്‍ തന്നെയായിരിക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കാരണം കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഇന്ത്യന്‍ ടീം കളിച്ച രണ്ടു ടി20 പരമ്പരകളിലും ഈ റോളുകള്‍ അദ്ദേഹത്തിനായിരുന്നു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായിട്ടാണ് നാട്ടിലും പുറത്തുമായി ഇന്ത്യന്‍ ടീം ടി20 പരമ്പരകള്‍ കളിച്ചത്.

ഫസ്റ്റ് ചോയ്‌സ് താരങ്ങള്‍ക്കു വിശ്രമം നല്‍കിയതോടെയാണ് സഞ്ജുവിനു രണ്ടു പരമ്പരകളിലും ഇരട്ട റോള്‍ ലഭിച്ചത്. അദ്ദേഹം ഇതു ശരിക്കും മുതലാക്കുകയും ചെയ്തു. ഈ രണ്ടു പരമ്പരകള്‍ക്കായി നന്നായി തയ്യാറായി ഇരിക്കാന്‍ കോച്ച് ഗൗതം ഗംഭീറും നായകന്‍ സൂര്യകമാര്‍ യാദവും തന്നോടു നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതായി സഞ്ജു പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ടീമിലെ റോളിന്റെ കാര്യത്തില്‍ വ്യക്തത ലഭിച്ചതാണ് മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SANJU SAMSON

ബംഗ്ലാദേശുമായി മൂന്നു ടി20കളും സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നാലു ടി20കളുമാണ് ഇന്ത്യന്‍ ടീം കളിച്ചത്. അഭിഷേക് ശര്‍മയായിരുന്നു ഏഴു കളിയിലും സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി. ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ കന്നി സെഞ്ച്വറി കുറിച്ചതോടെയാണ് അദ്ദേഹം ടോപ് ഗിയറിലേക്കു കയറിയത്. ഈ പരമ്പരയിലെ ടോപ്‌സ്‌കോററും സഞ്ജുവായിരുന്നു.

ഇതിനു ശേഷം നേരെ സൗത്താഫ്രിക്കയിലേക്കു പറന്ന അദ്ദേഹം ആദ്യ ടി20യില്‍ തന്നെ സെഞ്ച്വറിയോടെ മിന്നിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്കുവേണ്ടി തുടര്‍ച്ചയായി രണ്ടു ടി20യില്‍ സെഞ്ച്വറി കണ്ടെത്തിയ ആദ്യ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തി. അടുത്ത രണ്ടു കളിയിലും നിരാശപ്പെടുത്തിയെങ്കിലും അവസാന ടി20യില്‍ വീണ്ടുമൊരു മിന്നല്‍ സെഞ്ച്വറിയോടെ അദ്ദേഹം ശക്തമായി തിരിച്ചുവരികയായിരുന്നു.

Story first published: Thursday, January 9, 2025, 6:29 [IST]
Other articles published on Jan 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+