For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കെസിഎ സഞ്ജുവിനെ തകര്‍ത്തേനെ, രക്ഷിച്ചത് ദ്രാവിഡ്; തുറന്ന് പറഞ്ഞ് പിതാവ്

കൊച്ചി: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് സഞ്ജു സാംസണിന്റെ അഭാവമായിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സമീപകാലത്തായി ടി20യില്‍ ഓപ്പണറായി ശോഭിക്കുകയാണ്. മൂന്ന് സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്തി സഞ്ജു മിന്നും ഫോമില്‍ നിന്നിട്ടും ഇന്ത്യ സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഏകദിനത്തില്‍ 56ന് മുകളിലാണ് സഞ്ജു സാംസണിന്റെ ശരാശരി.

എന്നാല്‍ സഞ്ജുവിനെ തഴഞ്ഞ് കെ എല്‍ രാഹുലിനേയും റിഷഭ് പന്തിനേയുമാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ അനുവദിക്കാതിരുന്നത് അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയാന്‍ കാരണമായിട്ടുണ്ട്. കെസിഎ ഭാരവാഹികളുമായി സഞ്ജു സാംസണിനുള്ള ഭിന്നതയും സഞ്ജുവിനെ തഴയപ്പെടാനുള്ള കാരണമായിട്ടുണ്ട്. സഞ്ജു വിജയ് ഹസാരെ ട്രോഫി ക്യാംപില്‍ പങ്കെടുത്തില്ലെന്ന കാരണത്താലാണ് അദ്ദേഹത്തെ കേരളം ടീമില്‍ നിന്ന് തഴഞ്ഞത്.

സഞ്ജുവിനോട് കേരള ഭാരവാഹികളുടെ ഈഗോയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. കെസിഎ ഭാരവാഹികള്‍ സഞ്ജുവിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ഇപ്പോഴിതാ 11ാം വയസില്‍ സഞ്ജുവിനെ തകര്‍ക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചെന്നും അന്ന് രക്ഷിച്ചത് രാഹുല്‍ ദ്രാവിഡാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്.

ദ്രാവിഡിന്റെ ഫോണ്‍ കോള്‍ കരിയര്‍ മാറ്റി

സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും ഉടക്കുന്നത് ഇതാദ്യമായല്ല. ഇതിന് മുമ്പും സഞ്ജു സാംസണെ ഒതുക്കാനുള്ള നീക്കം കെസിഎ നടത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സഞ്ജു സാംസണെ വളര്‍ത്തിയതെന്ന് ഭാരവാഹികള്‍ അവകാശപ്പെടുമ്പോഴും വസ്തുത അങ്ങനെയല്ല. സഞ്ജുവിനെതിരേ ഇതിന് മുമ്പും അച്ചടക്ക നടപടി സ്വീകരിക്കാന്‍ കെസിഎ തയ്യാറായിട്ടുണ്ട്. കേരളത്തിന്റെ അഭിമാന താരമാണെന്ന പരിഗണന സഞ്ജുവിന് ലഭിച്ചിട്ടില്ല.

സഞ്ജുവിനെ കെസിഎ ഭാരവാഹികള്‍ തഴഞ്ഞപ്പോള്‍ തിരിച്ചുവരവ് നടത്തിയത് എങ്ങനെയാണെന്ന് സഞ്ജുവിന്റെ പിതാവ് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'കെസിഎ ഇതിന് മുമ്പും സഞ്ജുവിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 11 വയസുള്ളപ്പോഴുള്ള ഒരു സംഭവം ഞാന്‍ പറയാം. സഞ്ജുവിനെ തകര്‍ക്കാന്‍ കെസിഎ ശ്രമിച്ചപ്പോള്‍ ദ്രാവിഡ് ജി ഇടപെട്ടു. ഞങ്ങളെല്ലാം തളര്‍ന്നുപോയ സമയത്ത് രാഹുല്‍ സാറിന്റെ ഫോണ്‍ കോള്‍ വന്നു. സഞ്ജുവിന് ഇത് വലിയ സന്തോഷമായി.

കരഞ്ഞുകൊണ്ടാണ് അവന്‍ ഫോണെടുത്തത്. ദ്രാവിഡ് സാറിനോട് എന്നും കടപ്പെട്ടിരിക്കുന്നു. വന്ന വഴിയും പിന്തുണച്ചവരേയും ഒരിക്കലും മറക്കില്ല' വിശ്വനാഥ് പറഞ്ഞു.

sanju samson

സഞ്ജുവിനെ വളര്‍ത്തിയത് രാജസ്ഥാന്‍

സഞ്ജു സാംസണിന്റെ വളര്‍ച്ചയില്‍ രാജസ്ഥാന്‍ റോയല്‍സാണ് കൈയടി അര്‍ഹിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പല ഘട്ടത്തിലും സഞ്ജു സാംസണെ തകര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായിരുന്നപ്പോള്‍ സഞ്ജു സാംസണിന് ഐപിഎല്ലിലേക്കെത്താന്‍ അവസരം നല്‍കി. രാജസ്ഥാന്‍ റോയല്‍സില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കിയ സഞ്ജു വളരെ വേഗം എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ താരമായി സഞ്ജു മാറിയതിന് കാരണം രാജസ്ഥാനിലെ പ്രകടനങ്ങളാണെന്ന് കാണാം. സഞ്ജു കേരള ക്രിക്കറ്റ് ടീമിനൊപ്പം നടത്തിയ മികച്ച പ്രകടനങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് തന്നെ പറയാം. എന്തായാലും സഞ്ജുവിന്റെ കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ കെസിഎ ഭാരവാഹികള്‍ സഞ്ജു സാംസണെ കൈവിടുകയാണ് ചെയ്തത്. ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയറിനെ പിന്നോട്ടടിക്കുമ്പോഴും ആത്മവിശ്വാസത്തോടെ പൊരുതുകയാണ് താരമെന്ന് പറയാം.

സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി ടീമിലിടമില്ല

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ പരിഗണിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ്‍ കളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിക്കപ്പെടുമായിരുന്നു. എന്നാല്‍ ഇതിനുള്ള അവസരം കെസിഎ ഭാരവാഹികള്‍ നല്‍കിയില്ല. ഇതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. എന്തായാലും ഈ സംഭവത്തില്‍ ഇപ്പോള്‍ കെസിഎ ഒറ്റപ്പെടുകയാണെന്ന് തന്നെ പറയാം. എന്തായാലും സഞ്ജു സാംസണും കെസിഎയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വളരെയധികം മോശമായിരിക്കുകയാണെന്ന് പറയാം.

Story first published: Friday, January 24, 2025, 10:53 [IST]
Other articles published on Jan 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+