Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മാഞ്ചസ്റ്ററില്‍ കാണാം ശരിക്കുള്ള സഞ്ജുവിനെ!! സ്‌കോര്‍ ഇതാ, എഐ പ്രവചനം വൈറല്‍

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടുമൊരു നിര്‍ണായക പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഹീറോയായിട്ടും ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അവസരം കാത്ത് കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി തൊട്ടു പിറകിലുമുണ്ട്.

നാളെ (ശനി) ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20 സഞ്ജുവിന്റെ ടീമിലെ ഭാവി തീരുമാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായ മൂന്ന് ഫ്‌ളോപ്പ് ഷോയോടെ അദ്ദേഹത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
അയര്‍ലാന്‍ഡിനെതിരേ 5, 0 എന്നിങ്ങനെ സ്‌കോറുകള്‍ക്കു നിരാശപ്പെടുത്തിയ ശേഷം ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ വെറും ഒരു റണ്‍സിനും ക്രീസ് വിട്ടു.

SANJU SAMSON

എങ്കിലും അവസാനമായി ഒരു അവസരം കൂടി സഞ്ജുവിനു ടീം മാനേജ്‌മെന്റ് നല്‍കിയേക്കും. അവസരം കിട്ടിയാല്‍ മാഞ്ചസ്റ്ററിലെ രണ്ടാമങ്കത്തില്‍ അദ്ദേഹം എത്ര റണ്‍സാവും നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് അറിയാം.

സഞ്ജു മിന്നിക്കും

അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളിലും ആരാധകരെ തീരത്തും നിരാശപ്പെടുത്തിയെങ്കിലും അടുത്ത കളിയില്‍ സഞ്ജു സാംസണ്‍ ശക്തമായി തിരിച്ചുവരുമെന്നാണ് എഐ പ്രവചനം നല്‍കുന്ന സൂചന. അദ്ദേഹം കളിയില്‍ എത്ര റണ്‍സെടുക്കുമെന്നും പ്രവചിച്ചിരിക്കുകയാണ്.

35-55 റണ്‍സ് സഞ്ജു ഈ കളിയില്‍ സ്‌കോര്‍ ചെയ്യുമെന്നാണ് ഗ്രോക്ക് പറയുന്നത്. ക്ലിക്കായാല്‍ 70 പ്ലസിനു മുകളില്‍ റണ്‍സും അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം. കഴിഞ്ഞ മൂന്നു ടി20 മല്‍സരങ്ങളുമെടുത്താല്‍ പിച്ച് ബാറ്റിങിന് അത്ര യോജിച്ചതായിരുന്നില്ല. മൂവ്‌മെന്റും ബൗണ്‍സുമെല്ലാം ബാറ്റര്‍മാര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

പക്ഷെ അടുത്ത മല്‍സരം നടക്കാനിരിക്കുന്ന മാഞ്ചസ്റ്ററിലെ പിച്ച് ബാറ്റിങിന് കുറേക്കൂടി യോജിച്ചാണ്. ഇതു തീര്‍ച്ചയായും മികച്ച ഇന്നിങ്‌സ് കളിക്കാനും ഫോമും ആത്മവിശ്വാസവുമെല്ലാം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

SANJU SAMSON

സഞ്ജുവിന്‍െ കഴിവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ ഫോറുകളടിച്ച് നന്നായി തുടങ്ങാനായാല്‍ അതു അദ്ദേഹത്തിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്താനും വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ സഹായിക്കുകയും ചെയ്യും.

വൈഭവ് അരങ്ങറുമോ ?

ഗംഭീര ഫോമിലുള്ള വൈഭവ് സൂര്യവംശിയെ ഇനിയെങ്കിലും ഇന്ത്യ പരീക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും ഗൗതം ഗംഭീര്‍ പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ സാധ്യതയില്ല. കാരണം സഞ്ജു സാംസണിന്റെ കഴിവില്‍ അദ്ദേഹത്തിനു പൂര്‍ണ വിശ്വാസമുണ്ട്.

മുഖ്യ കോച്ചായി വന്ന ശേഷം മലയാളി താരത്തിനു ഇത്രയേറെ അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതും ഈ കാരണത്താലാണ്. രണ്ടോ, മൂന്നോ മോശം ഇന്നിങ്‌സുകളുടെ പേരില്‍ വിലയിരുത്തപ്പെടേണ്ടയാളല്ല സഞ്ജു. താളം വീണ്ടെടുത്താല്‍ തനിച്ചു മല്‍സരങ്ങള്‍ ജയിപ്പിക്കാനുള്ള അസാധാരണ മിടുക്കുമുണ്ട്.

അതിനാല്‍ 15 കാരനായ വൈഭവിനായി സഞ്ജുവിനെ കുരുതി കൊടുക്കാനിടയില്ല. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ കൂടി അദ്ദേഹത്തെ ടീമില്‍ ഉറപ്പിക്കാം. അതിനു ശേഷം വൈഭവിനെ കൊണ്ടു വരുന്നതിനെപ്പറ്റി ഗംഭീര്‍ ആലോചിക്കുകയുള്ളൂ.

Story first published: Friday, July 3, 2026, 10:55 [IST]
Other articles published on Jul 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+