For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഫോം താല്‍ക്കാലികം, പ്രതിഭ എന്നുമുണ്ടാവും; സഞ്ജുവിനെ പിന്തുണച്ച് മഞ്ജരേക്കര്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ഇതിനോടകം 3-1ന് ഇന്ത്യ പരമ്പര ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചാം മത്സരവും ജയിച്ച് ഇന്ത്യ കരുത്തുകാട്ടി പരമ്പര അവസാനിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ പരമ്പരയില്‍ രണ്ട് മത്സരങ്ങളെങ്കിലും ജയിക്കാമെന്ന പ്രതീക്ഷയോടെയാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യയുടെ പരമ്പരയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ബാറ്റിങ് നിരയുടെ പ്രകടനം ദയനീയമായിരുന്നു. പല സൂപ്പര്‍ താരങ്ങള്‍ക്കും പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല.

ഇതില്‍ എടുത്തു പറയേണ്ട താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടിയ സഞ്ജുവിന് ഇംഗ്ലണ്ടിനെതിരേ കാലിടറിയിരിക്കുകയാണ്. 26, 5, 3, 1 എന്നിങ്ങനെയാണ് നാല് മത്സരത്തിലെ സഞ്ജുവിന്റെ സ്‌കോര്‍. അഞ്ചാം മത്സരത്തിലും സഞ്ജുവില്‍ വലിയ പ്രതീക്ഷവെക്കാനാവില്ല. ഷോര്‍ട്ട് ബോള്‍ കെണിയിലാണ് സഞ്ജു തുടര്‍ച്ചയായി പുറത്താവുന്നത്. അതിവേഗ പന്തുകള്‍ക്ക് മുന്നില്‍ സഞ്ജുവിന് മികവ് കാട്ടാന്‍ സാധിക്കാതെ പോവുന്നു.

സഞ്ജു സാംസണെതിരേ വലിയ വിമര്‍ശനമാണ് പല താരങ്ങളും ഉയര്‍ത്തുന്നത്. മുന്‍ താരങ്ങളടക്കം സഞ്ജുവിന്റെ ദൗര്‍ബല്യത്തെ വിമര്‍ശിച്ച് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ അഞ്ചാം ടി20ക്ക് മുമ്പ് സഞ്ജു സാംസണെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

ടി20യില്‍ ഇതൊക്കെ സ്വഭാവികം

ടി20 ഫോര്‍മാറ്റില്‍ ആക്രമിച്ച് കളിക്കേണ്ടത് അത്യാവശ്യമാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ തകര്‍ത്തടിച്ച് കളിക്കേണ്ടതായുണ്ട്. ഓപ്പണറാവുമ്പോള്‍ പവര്‍പ്ലേ മുതലാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്ഥിരതയുടെ പേരില്‍ വിമര്‍ശിക്കുന്നതില്‍ വലിയ കാര്യമില്ലെന്ന് തന്നെ പറയാം. സഞ്ജയ് മഞ്ജരേക്കറും പറയുന്നത് ഇതാണ്. 'ടി20 പ്രതിഭകളുടെ കാര്യത്തില്‍ സഞ്ജു എന്നും മുന്നിലാണ്. ഫോമിലുള്ളപ്പോള്‍ അവന്‍ സൃഷ്ടിക്കുന്ന ഇംപാക്ട് എത്രത്തോളം വലുതാണെന്ന് നോക്കുക. മൂന്ന് സെഞ്ച്വറികളാണ് സമീപകാലത്തായി അവന്‍ നേടിയത്.

sanju samson

ടീമിനെ എത്ര തവണ വിജയത്തിലേക്കെത്തിക്കാന്‍ അവന് സാധിച്ചു. ഇത്തരത്തിലുള്ള താരങ്ങളെ ഒന്നോ രണ്ടോ മോശം ഇന്നിങ്‌സുകൊണ്ട് തള്ളിക്കളയാനാവില്ല. ഇത് ടി20 ക്രിക്കറ്റിന്റെ സ്വഭാവികമായ ശൈലിയാണ്. ഒരു മികച്ച ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ സഞ്ജുവിന് സാധിക്കും. മികച്ചൊരു പ്രകടനംകൊണ്ടുതന്നെ വിമര്‍ശകരുടെ വയടപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും. നിലവിലെ സഞ്ജു സാംസണ്‍ വളരെ പക്വതയോടെ കളിക്കുന്നവനാണ്. കൂടുതല്‍ അവസരവും പിന്തുണയും നല്‍കണം' സഞ്ജയ് മഞ്ജരേക്കര്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെ പറഞ്ഞു.

ഗംഭീറും സൂര്യയും സഞ്ജുവിനൊപ്പം

ഇന്ത്യയുടെ പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണിന് വലിയ പിന്തുണയാണ് നല്‍കുന്നത്. സഞ്ജുവിനെ ഓപ്പണിങ്ങിലേക്കെത്തിച്ചതും ഇവരാണ്. ഈ പിന്തുണ സഞ്ജുവിനുണ്ട്. സഞ്ജുവിന് കടന്നാക്രമിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കിയിട്ടുണ്ട്. ഇത് സഞ്ജുവിന്റെ ആത്മവിശ്വാസവും ഉയര്‍ത്തുന്നു. ഓപ്പണറായി അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ എപ്പോഴും സ്ഥിരത കാട്ടാന്‍ സാധിച്ചേക്കില്ല.

സഞ്ജു സാംസണിന്റെ റോള്‍ ഓപ്പണിങ്ങില്‍ തകര്‍ത്തടിക്കുകയാണ്. അത് ഭംഗിയായി ചെയ്യാന്‍ സഞ്ജു ശ്രമിക്കുന്നുണ്ട്. ഇതിനിടെയില്‍ ഒന്നോ രണ്ടോ മോശം പ്രകടനം ഉണ്ടാവുന്നത് സ്വാഭാവികം. ഒന്നാം ടി20യില്‍ 26 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ ഒരോവറില്‍ 22 റണ്‍സാണ് സഞ്ജു നേടിയത്. ഇത്തരത്തില്‍ ചുരുങ്ങിയ ഓവറുകള്‍ക്കൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിക്കും. ഈ മികവ് അധികമാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്.

സഞ്ജുവിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാം

അഞ്ചാം ടി20യില്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കാം. സഞ്ജുവിനെ സംബന്ധിച്ച് അഞ്ചാം ടി20 വളരെ പ്രധാനപ്പെട്ടതാണ്. ഈ മത്സരത്തില്‍ നിരാശപ്പെടുത്തിയാല്‍ സഞ്ജുവിന്റെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിന് അഞ്ചാം മത്സരത്തില്‍ വലിയൊരു പ്രകടനം നടത്തേണ്ടതായുണ്ട്. സഞ്ജുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് മുംബൈയില്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കാം.

Story first published: Sunday, February 2, 2025, 12:41 [IST]
Other articles published on Feb 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+