Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജൂ, നീ തീര്‍ന്നു!! ഈഗോ കാണിക്കാന്‍ ശ്രമിച്ചു, ടീമിലെ സ്ഥാനം തെറിക്കുമെന്നു ശ്രീകാന്ത്

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ വന്‍ പരാജയമായി തീര്‍ന്ന മലയാളി ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. പരമ്പരയിലെ അഞ്ചു കളിയിലും ഒരേ രീതിയിലാണ് സഞ്ജു പുറത്തായിട്ടുള്ളത്.

പേസര്‍മാര്‍ക്കെതിരേ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച് അദ്ദേഹം എല്ലാ കളിയിലും ക്യാച്ച് സമ്മാനിക്കുകയായിരുന്നു. താന്‍ ഇങ്ങനെ മാത്രമേ ബാറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂയെന്ന ഈഗോയാണ് സഞ്ജുവിനുള്ളതെന്നു ആഞ്ഞടിച്ച ശ്രീകാന്ത് ടീമിലെ സ്ഥാനം നഷ്ടമാവുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 51 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. കൊല്‍ക്കത്തയിലെ ആദ്യ ടി20യില്‍ 26 റണ്‍സുമായി ഭേദപ്പെട്ട തുടക്കം സഞ്ജുവിനു ലഭിച്ചെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 5, 3, 1, 16 എന്നിങ്ങനെ സ്‌കോറുകള്‍ക്കു വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു.

K SRIKKANTH

ഈഗോ കാണിക്കാന്‍ ശ്രമിച്ചു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മുംബൈയിലെ വാംഖഡെയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ വിശകലനം നടത്തവെയാണ് സഞ്ജു സാംസണിനെതിരേ കെ ശ്രീകാന്ത് രൂക്ഷവിമര്‍ശനമുന്നയിച്ചത്.

സഞ്ജു സാംസണിനു ബസ് മിസ്സായതു പോലെയാണ് കാണപ്പെടുന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ തവണയും ഒരേ രീതിയിലാണ് അവന്‍ പുറത്തായിട്ടുള്ളത്. ഒരേ പോലെയുള്ള ഷോട്ടാണ് എല്ലാ മല്‍സരത്തിലും കളിച്ചിട്ടുള്ളതെന്നും കാണാം. സഞ്ജു അവന്റെ ഈഗോ കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നു എനിക്കു തോന്നുന്നു.

ഇല്ല, ഞാന്‍ ഈ ഷോട്ട് കളിക്കുക തന്നെ ചെയ്യും എന്നു പറയാന്‍ സഞ്ജു ശ്രമിക്കുന്നതായാണ് എനിക്കു തോന്നിയത്. ഈഗോ ട്രിപ്പിലൂടെയാണോ അവന്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്, അതോ ശരിക്കും പതറുകയാണോ? എനിക്കു ഇക്കാര്യത്തില്‍ ഉറപ്പില്ല. പക്ഷെ ഇതു വളരെ ദുഖകരമായ കാര്യം തന്നെയാണ്. തനിക്കു നിരാശയുണ്ടെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ടീമിലെ സ്ഥാനം പോവും

ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ മോശം പ്രകടനം ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ സ്ഥാനത്തിനു ഭീഷണിയായിട്ടുണ്ടെന്ന മുന്നറിയിപ്പ് നല്‍കാനും കെ ശ്രീകാന്ത് മറന്നില്ല. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്നു പോലും നമ്മള്‍ നേരത്തേ സംസാരിച്ചിട്ടുള്ളതാണ്. അതിനു ശേഷമാണ് ബാറ്റിങില്‍ ഈ തരത്തില്‍ തുടരെ ഫ്‌ളോപ്പായിട്ടുള്ളത്.

SANJU SAMSON

ഇതേ രീതിയിലാണ് സഞ്ജു ഇനിയും കളിക്കുന്നതെങ്കില്‍ നമുക്ക് നന്ദി പറയാം. ക്ഷമിക്കണം, യശസ്വി ജയ്‌സാള്‍ അടുത്ത ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുകയാണ്. യശസ്വി സ്വാഭാവികമായി പ്ലെയിങ് ഇലവനിലേക്കു വരുമെന്നാണ് തന്റെ അഭിപ്രായമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ ഓപ്പണറായി മിന്നിച്ച ശേഷമാണ് മൂന്നാമത്തെ പരമ്പരയില്‍ സഞ്ജു ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം.

അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലെ നാലു ടി20കളുടെ പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി സഞ്ജു അടിച്ചെടുക്കുകയും ചെയ്തു. പക്ഷെ ഇംഗ്ലണ്ടിനെതിരേ ഈ ഫോം ആവര്‍ത്തിക്കാന്‍ മലയാളി താരത്തിനു സാധിച്ചില്ല.

Story first published: Tuesday, February 4, 2025, 6:30 [IST]
Other articles published on Feb 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+