For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജു ടോപ് സ്‌കോറര്‍, ഇന്ത്യ 3-2ന് കപ്പടിക്കും; ടി20 പരമ്പരയിലെ പ്രവചനമിതാ

മുംബൈ: പുതു വര്‍ഷത്തിലെ ഇന്ത്യയുടെ ആദ്യ പരമ്പര ആരംഭിക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ഇതിന് ശേഷം മൂന്ന് മത്സര ഏകദിന പരമ്പരയും പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയും നടക്കും. ഓസ്‌ട്രേലിയയോട് ടെസ്റ്റ് പരമ്പര നാണംകെട്ട ക്ഷീണത്തിലിറങ്ങുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വമ്പന്‍ ജയം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഇംഗ്ലണ്ട് കരുത്തരുടെ നിരയാണ്.

ടി20യില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് എളുപ്പമാവില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. യശ്വസി ജയ്‌സ്വാള്‍, ജസ്പ്രീത് ബുംറ, ശുബ്മാന്‍ ഗില്‍ എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ ശക്തമായ യുവനിര ഇന്ത്യക്കൊപ്പമുണ്ട്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഇന്ത്യയോട് ഒപ്പം നില്‍ക്കുന്നതായതിനാല്‍ വലിയ ജയം നേടിയെടുക്കുക ആതിഥേയരായ ഇന്ത്യക്ക് കടുപ്പമായിരിക്കും.

ടി20യിലെ പരമ്പര ജേതാക്കള്‍ ആരാവും റണ്‍വേട്ടക്കാരില്‍ ആര് ഒന്നാമനാവും എന്നതെല്ലാം സംബന്ധിച്ച് പല പ്രവചനങ്ങളും ഇതിനോടകം പുറത്തുവരുന്നുണ്ട്. ഇത് വിലയിരുത്തി പരമ്പര ഫലം എങ്ങനെയാവുമെന്നതും റണ്‍സ്, വിക്കറ്റ് വേട്ടക്കാരില്‍ ആരാവും ഒന്നാമതെത്തുകയെന്നും പരിശോധിക്കാം.

3-2ന് ഇന്ത്യ പരമ്പര നേടും

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരേ മൃഗീയാധിപത്യത്തോടെ കപ്പ് നേടിയെടുക്കാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. ഇന്ത്യ 3-2ന് പരമ്പര നേടാനാണ് സാധ്യത. ആദ്യത്തെ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിക്കാനാണ് സാധ്യത കൂടുതല്‍. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് പിച്ചിന്റെ മുന്‍തൂക്കമുണ്ടാവും. അതുകൊണ്ടുതന്നെ ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ ജയിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ തോറ്റ ശേഷം ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയേക്കും.

ഇംഗ്ലണ്ട് മൂന്നും നാലും മത്സരം ജയിക്കും. അഞ്ചാം മത്സരത്തില്‍ ഇന്ത്യ ത്രില്ലിങ് ജയം നേടി പരമ്പര നേടിയെടുക്കും. മഴയുടെ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ അനുകൂലമാണെന്നും അഞ്ച് മത്സരങ്ങള്‍ നടക്കുകയും ചെയ്യും. ഇന്ത്യയുടെ സമീപകാലത്തെ ടി20യിലെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരേ പരമ്പര നേടാനാണ് സാധ്യത കൂടുതലെന്ന് പറയാം. ഇംഗ്ലണ്ടില്‍ നിന്ന് വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

mohammed shami

സഞ്ജു സാംസണ്‍ ടോപ് സ്‌കോറര്‍

പരമ്പരയിലെ ടോപ് സ്‌കോററായി സഞ്ജു സാംസണ്‍ മാറാനാണ് സാധ്യത കൂടുതല്‍. കഴിഞ്ഞ രണ്ട് ടി20 പരമ്പരകളിലും സഞ്ജു സാംസണ്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ബംഗ്ലാദേശിനെതിരേ ഒരു സെഞ്ച്വറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറി പ്രകടനങ്ങളും നടത്തി. ഇതേ മികവ് ഇംഗ്ലണ്ടിനെതിരേയും സഞ്ജു നടത്തിയേക്കും. സഞ്ജുവിന്റെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ അല്‍പ്പം മോശമാണ്.

എന്നാല്‍ വീണ്ടും സഞ്ജു ഫോമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. സൂര്യകുമാര്‍ യാദവ് പരമ്പരയില്‍ ഫ്‌ളോപ്പാവും. നായകനായ സൂര്യയുടെ സമീപകാല ഫോം നിരാശപ്പെടുത്തുന്നതാണ്. ഹാര്‍ദിക് പാണ്ഡ്യയെക്കാള്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് സാധിച്ചേക്കും. മധ്യനിരയില്‍ നിതീഷിന് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ബംഗ്ലാദേശിനെതിരേ ഭേദപ്പെട്ട പ്രകടനത്തോടെ കൈയടി നേടാന്‍ നിതീഷിന് സാധിച്ചിരുന്നു.

വിക്കറ്റ് വേട്ടക്കാരില്‍ ആര്‍ച്ചര്‍

പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ജോഫ്രാ ആര്‍ച്ചര്‍ തലപ്പത്തേക്ക് എത്തിയേക്കും. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയെത്തുന്ന ആര്‍ച്ചര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അന്തകനായേക്കും. ആര്‍ച്ചറെ ഇന്ത്യ ഭയപ്പെടുമെന്നുറപ്പ്. ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് ഷമി നിരാശപ്പെടുത്തിയേക്കും. സീനിയര്‍ പേസര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ഷമിയില്‍ നിന്ന് അത്ഭുത പ്രകടനം പ്രതീക്ഷിക്കാനാവില്ല.

Story first published: Tuesday, January 14, 2025, 8:29 [IST]
Other articles published on Jan 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+