Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പരമ്പര കഴിഞ്ഞാല്‍ ഇവര്‍ ടീ ഇന്ത്യക്കു പുറത്ത്!!! 4 പേര്‍ ഭയക്കണം, സഞ്ജുവുണ്ടോ?

മാഞ്ചസ്റ്റര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമങ്കം ശനിയാഴ്ച രാത്രി നടക്കാനിരിക്കുകയാണ്. നേരത്തേ ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നടക്കേണ്ടിയിരുന്ന മല്‍സരം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇരുടീമുകളും വീണ്ടും ഒന്നില്‍ നിന്നു തന്നെ തുടങ്ങുകയാണ്.

വിജയവുമായി തന്നെ ശേഷിച്ച നാലു മാച്ചുകളുള്ള പരമ്പരയില്‍ മുന്നിലെത്താന്‍ തന്നെയാവും ഇന്ത്യയും ഇംഗ്ലണ്ടും ശ്രമിക്കുക. പുതിയ ഇന്ത്യന്‍ ക്യാപ്റ്റനായി വന്നിരിക്കുന്ന ശ്രേയസ് അയ്യര്‍ക്ക് ഈ പരമ്പര ഏറെ നിര്‍ണായകവുമാണ്.

SAMKI SAMSON

കാരണം തൊട്ടുമുമ്പ് അയര്‍ലാന്‍ഡിനോടും ടീം 0-2ന് തൂത്തുവാരപ്പെട്ടിരുന്നു. ഇനി ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടാല്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും ചോദ്യങ്ങളുയരും.

ശ്രേയസിനു മാത്രമല്ല, ഇന്ത്യന്‍ ടീമിലെ ചില താരങ്ങളുടെയും ഭാവി തീരുമാനിക്കുന്നതില്‍ ഈ പരമ്പര വളരെ പ്രധാനപ്പെട്ടതായിരിക്കും. കിട്ടിയ അവസരങ്ങള്‍ പരമാവധി മുതലാക്കി മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ പരമ്പരയ്ക്കു ശേഷം ചില താരങ്ങള്‍ ടീമില്‍ നിന്നും പുറത്തായേക്കുകയും ചെയ്യും. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

സൂക്ഷിക്കേണ്ടത് ഇവര്‍

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും തെറിച്ചേക്കുക പ്രധാനമായും നാലു പേരാണ്. ഇതിലൊരാള്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദിടൂര്‍ണമെന്റ് പുരസ്‌കാരവുമായി വിമര്‍ശകരെ പോലും തന്റെ ഫാനാക്കാന്‍ അദ്ദേഹത്തിനായിരുന്നു.

പക്ഷെ ലോകകപ്പ് കഴിഞ്ഞതോടെ സഞ്ജു പഴയ സഞ്ജുവായി മാറിയിരിക്കുകയാണ്. യാതൊരു സ്ഥിരതയും പുലര്‍ത്താതെ അദ്ദേഹം തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നു.

ആദ്യം അയര്‍ലാന്‍ഡിനെതിരേ 5. 0 എന്നിങ്ങനെ സ്‌കോറുകള്‍ക്കു നനഞ്ഞ പടക്കമായി മാറിയ സഞ്ജു ഇംഗ്ലണ്ടുമായുള്ള ആദ്യ കളിയിലും ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി.

വൈഭവ് സൂര്യവംശിയെ പോലെയൊരു ഇടിവെട്ട് ബാറ്റര്‍ സ്‌ക്വാഡിലുള്ളപ്പോഴാണ് അവസരം നല്‍കാതെ ലോകകപ്പ് ഹീറോയിസം കൊണ്ടുമാത്രം മലയാളി താരത്തെ ഗൗതം ഗംഭീര്‍ പിന്തുണയ്ക്കുന്നത്. പക്ഷെ ഈ പിന്തുണ അധകം പ്രതീക്ഷിക്കേണ്ടതില്ല.

ഇംഗ്ലണ്ടിനെതിരേ ഇനിയുള്ള ടി20കളിലും ഇതേ തരത്തില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ സഞ്ജു അടുത്ത പരമ്പരകളില്‍ ടീമില്‍ കാണില്ലെന്നുറപ്പാണ്. അതിനാല്‍ ഇനി ലഭിക്കുന്ന അവസരങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ തന്നെ അദ്ദേഹം പുറത്തെടുക്കാന്‍ ശ്രമിക്കുകയും വേണം.

സഞ്ജു പോയാലും അതു ടീമിനെ കാര്യമായി ബാധിക്കില്ല. ഓപ്പണിങില്‍ ഇപ്പോള്‍ വൈഭവും വിക്കറ്റ് കീപ്പിങില്‍ ഇഷാന്‍ കിഷനുമെല്ലാം ടീമിലുണ്ട്. വലംകൈയന്‍ കീപ്പറെയാണ് ആവശ്യമെങ്കില്‍ ധ്രുവ് ജുറേലും റെഡിയാണ്.

സഞ്ജു കഴിഞ്ഞാല്‍ പരമ്പരയ്ക്കു ശേഷം ഒഴിവാക്കപ്പെടാനിടയുള്ള രണ്ടു പേര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുമാണ്. സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ടി20യില്‍ രണ്ടു പേരും ടീമില്‍ അധികപ്പറ്റാണെന്നതില്‍ സംശയമില്ല.

PRASIDH KRISNA

ആധുനിക ടി20ക്കു അത്ര യോജിച്ച ബാറ്റിങ് ശൈലിയല്ല വാഷിയുടേത്. കാരണം ഒരു ലോവര്‍ ഓര്‍ഡര്‍ ബാറ്ററില്‍ നിന്നും അഗ്രസീവായ അതിവേഗ ഇന്നിങ്‌സുകളാണ് ടീമുകള്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ അദ്ദേഹം അതിനു സാധിക്കുന്നയാളല്ല. ബൗളിങിലേക്കു വന്നാല്‍ അവിടെയും വാഷി പരാജയാണ്. ബൗളിങില്‍ വേണ്ടത്ര വേരിയേഷനുകള്‍ അദ്ദേഹത്തിന്റെ പക്കലില്ല.

പ്രസിദ്ധിലേക്കു വന്നാലും കാര്യങ്ങള്‍ ഏറെക്കുറെ സമാനമാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് അനായാസം റണ്‍സ് വിട്ടുകൊടുക്കുമെന്നതാണ്. ഏകദിനത്തില്‍ കുറേക്കൂടി മികച്ച പ്രകടനം നടത്താന്‍ പ്രസിദ്ധിനു കഴിയാറുണ്ട്.

പക്ഷെ ടി20യിലെ ബൗളിങ് പ്രകടനം ഒരിക്കലും വിശ്വസിക്കാവുന്നതല്ല. ടി20ിയില്‍ 12നടുത്താണ് പ്രസിദ്ധിന്റെ ഇക്കോണമി റേറ്റെന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ പോവുന്ന നാലാമത്തെയാള്‍ മീഡിയം പേസ് ഓള്‍റൗണ്ടര്‍ സൂര്യാന്‍ഷ് ഷെഡ്‌ഗെയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെയും ബാക്കപ്പായ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും അഭാവമാണ് അദ്ദേഹത്തിനു ആദ്യമായി ദേശീയ ടീമിലേക്കു വഴി തുറന്നത്. അടുത്ത പരമ്പരയില്‍ രണ്ടിലൊരാള്‍ തിരിച്ചെത്തിയാല്‍ സൂര്യാന്‍ഷ് പുറത്താവുകയും ചെയ്യും.

Story first published: Friday, July 3, 2026, 15:55 [IST]
Other articles published on Jul 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+