For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജു നയിക്കും, ഓപ്പണറായി പൃഥ്വി! ഏകദിനത്തില്‍ ഒഴിവാക്കപ്പെടുന്നവരുടെ ബെസ്റ്റ് 11

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് കണ്ടറിയേണ്ടത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഏകദിന പരമ്പരക്കുള്ള ടീമിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്. ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തിയാവും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുക. സമീപകാലത്തായി ഇന്ത്യയുടെ പ്രകടനം നോക്കുമ്പോള്‍ നിരാശയാണ് ഫലം.

ന്യൂസീലന്‍ഡിനോടും ഓസ്‌ട്രേലിയയോടും നാണംകെട്ട ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും അഭിമാന തിരിച്ചുപിടിക്കാനുള്ള വഴികളാണ്. ആ പ്രാധാന്യത്തോടെയാണ് ഇന്ത്യ ഈ പരമ്പരകളെ കാണുന്നതും. ഏറ്റവും ശക്തമായ ടീമിനെത്തന്നെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത. എന്നാല്‍ ഇന്ത്യ ഏകദിന ടീമില്‍ നിന്ന് ചില സൂപ്പര്‍ താരങ്ങളെയടക്കം തഴഞ്ഞേക്കും. ഇത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ളവരുടെ ബെസ്റ്റ് 11 പരിശോധിക്കാം.

സഞ്ജു സാംസണ്‍-പൃഥ്വി ഷാ

ഓപ്പണര്‍മാരായി സഞ്ജു സാംസണേയും പൃഥ്വി ഷായേയും പരിഗണിക്കാം. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറാണ്. എന്നാല്‍ ഏകദിനത്തില്‍ സഞ്ജു സാംസണിന് അധികം അവസരമില്ല. ഏകദിനത്തില്‍ 56ന് മുകളിലാണ് സഞ്ജു സാംസണിന്റെ ശരാശരി. എന്നിട്ടും ടീമിന് പുറത്താണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലും ചാമ്പ്യന്‍സ് ട്രോഫി ടീമിലും സഞ്ജു സാംസണിന് ഇടം ലഭിച്ചേക്കില്ല. ഈ ടീമിന്റെ വിക്കറ്റ് കീപ്പറും നായകനും സഞ്ജു സാംസണാണ്. പൃഥ്വി ഷായാണ് മറ്റൊരു ഓപ്പണര്‍. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരമാണ് പൃഥ്വി. തുടര്‍ അവസരങ്ങള്‍ ലഭിച്ചാല്‍ പൃഥ്വിക്ക് ഇനിയും ഗംഭീര പ്രകടനം നടത്താന്‍ സാധിക്കും.

റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, കരുണ്‍ നായര്‍

മൂന്നാം നമ്പറില്‍ റുതുരാജ് ഗെയ്ക് വാദിനെ കളിപ്പിക്കാം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനാണ് റുതുരാജ്. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട റെക്കോഡ് റുതുരാജിന് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യത്തിന് അവസരം റുതുരാജിനില്ല. ടി20യിലും ഏകദിനത്തിലും അദ്ദേഹം ടീമിന് പുറത്താണ്. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെടുമെന്നുറപ്പാണ്.

karun nair

നാലാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷനെ കളിപ്പിക്കാം. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. എന്നാല്‍ ഇപ്പോള്‍ ടീമിന് പുറത്താണ്. തിരിച്ചുവരവ് നടത്താന്‍ ഇഷാന്‍ കിഷന് പെട്ടെന്ന് സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഇഷാനേയും ഈ ടീമില്‍ പരിഗണിക്കാം. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ ഇഷാന്‍ തിളങ്ങിയിരുന്നു.

കരുണ്‍ നായരേയും പരിഗണിക്കാം. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് സെഞ്ച്വറികളോടെയാണ് കരുണ്‍ നായര്‍ മിന്നിച്ചത്. ഈ ഫോം വിലയിരുത്തി ഇന്ത്യ കരുണ്‍ നായര്‍ക്ക് തിരിച്ചുവരവ് അവസരം നല്‍കേണ്ടതാണ്. ഇന്ത്യക്കായി മധ്യനിരയില്‍ ശോഭിക്കാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചേക്കും.

ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്

മീഡിയം പേസ് ഓള്‍റൗണ്ടറായി ശിവം ദുബെയെ പരിഗണിക്കാം. നിലവില്‍ ടി20യില്‍ മാത്രം പരിഗണിക്കപ്പെടുന്ന ദുബെക്ക് വലിയ പ്രകടനം ഏകദിനത്തില്‍ നടത്താനാവും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ദുബെക്ക് സാധിക്കുന്നുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറെ ഇന്ത്യ തഴഞ്ഞേക്കും. സുന്ദറിനേയും ഈ പ്ലേയിങ് 11ലേക്ക് പരിഗണിക്കാവുന്നതാണ്. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ സുന്ദറിന് സാധിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയിയെ കളിപ്പിക്കാം.

ദീപക് ചഹാര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്

പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാറിനെ ഇന്ത്യ ഏകദിന ടീമിലേക്ക് വിളിക്കാന്‍ സാധ്യതയില്ല. പ്രതിഭയുള്ള ദീപക്കിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. പ്രസിദ്ധ് കൃഷ്ണയേയും പേസ് നിരയില്‍ ഉള്‍പ്പെടുത്താം. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിയാന്‍ പ്രസിദ്ധിനാവും. ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ്ങിനേയും ഈ പ്ലേയിങ് 11 ഉള്‍പ്പെടുത്താം. നിലവില്‍ ഇന്ത്യ ടി20യില്‍ മാത്രമാണ് അര്‍ഷ്ദീപിനെ പരിഗണിക്കുന്നത്.

Story first published: Wednesday, January 15, 2025, 11:06 [IST]
Other articles published on Jan 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+