IND vs ENG: സഞ്ജുവിന് കോളടിച്ചു!! ചീട്ട് കീറില്ല? സൂചന നല്‍കി ഗംഭീര്‍, പറഞ്ഞത് ഇങ്ങനെ
മുംബൈ: ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായി മാറിയെങ്കിലും മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. സഞ്ജു മറക്കാനാഗ്രഹിക്കുന്ന പരമ്പരകളിലൊന്നു തന്നെയായിരിക്കും ഇത്. കാരണം ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പര അദ്ദേഹം അവസാനിപ്പിച്ചത്. 30 പ്ലസ് സ്‌കോര്‍ പോലും പരമ്പരയില്‍ താരം നേടുകയും ചെയ്തിട്ടില്ല.
പക്ഷെ ഈ പരമ്പരയിലെ ഫ്‌ളോപ്പ് ഷോയുടെ പേരില്‍ മാത്രം സഞ്ജുവിന്റെ ചീട്ട് കിറിയേക്കില്ല. മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. പരമ്പരയ്ക്കു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി ഗ്രൗണ്ടില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജു ടി20 ടീമില്‍ തുടര്‍ന്നേക്കുമെന്ന വമ്പന്‍ സൂചന തന്നെയാണ് ഗംഭീറിന്റെ വാക്കുകള്‍ നല്‍കിയിരിക്കുന്നത്.

ഗംഭീര്‍ കൈവിടില്ല?
സഞ്ജു സാംസണ്‍ മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഈ പരമ്പരയില്‍ ബാറ്റിങില്‍ ദയനീയ പരാജയമായി മാറിയിരുന്നു. മലയാളി താരത്തേക്കാള്‍ പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. പക്ഷെ ഈ പരമ്പരയിലെ പ്രകടനം മാത്രം വിലയിരുത്തി ആരെയും ഒഴിവാക്കാന്‍ തനിക്കു പ്ലാനില്ലെന്നാണ് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയത്.
ചില സമയങ്ങളില്‍ കളിക്കാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞേക്കാം. താരങ്ങള്‍ക്കു ചിലപ്പോള്‍ മോശം സമയത്തിലൂടെ കടന്നു പോവുകയും ചെയ്യേണ്ടതായി വരും. പക്ഷെ അവിടെയാണ് ടീം മാനേജ്‌മെന്റ് കടന്നു വരുന്നത്. ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കേണ്ടത് ആവശ്യമാണ്. നിര്‍ഭയരായിരിക്കുകയെന്നതാണ് ഞങ്ങളുടെ മന്ത്രമെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഉയര്‍ന്ന റിസ്‌ക്കുള്ള ഗെയിം കളിക്കുമ്പോള്‍ പരാജയപ്പെടാനുള്ള സാധ്യതയും കൂടുതലാണെങ്കിലും ഇതു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുടര്‍ന്നും ഇതേ സമീപനമായിരിക്കും ഇന്ത്യന്‍ ടീം പിന്തുടരുകയെന്നും ഗംഭീര്‍ പറഞ്ഞു. സഞ്ജുവിന്റെ കാര്യമെടുത്താല്‍ അഞ്ചു കളിയിലും അഗ്രസീവായി തന്നെയാണ് അദ്ദേഹം ബാറ്റ് വീശിയത്. ഇംഗ്ലണ്ടിന്റെ ലോകോത്തര പേസ് നിരയ്‌ക്കെതിരേ ആക്രമണോത്സുക ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു പുറത്തായത്.
ഗംഭീറിനു വേണ്ടതും ഇത്തരത്തിലുള്ള നിര്‍ഭയമായ ഗെയിം തന്നെയാണ്. അതിനാല്‍ അടുത്ത ടി20 പരമ്പരയിലും സഞ്ജു തീര്‍ച്ചയായും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. പക്ഷെ അതിനു മുമ്പ് ഈ പരമ്പരയിലൂടെ തുറന്നു കാണിക്കപ്പെട്ട പുതിയ വീക്ക്‌നെസ് അദ്ദേഹം പരിഹരിക്കേണ്ടതുണ്ട്.
അഞ്ചു കളിയിലും ശരീരത്തിനു നേരത്തെ വന്ന 140 പ്ലസ് വേഗതയുള്ള ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് സഞ്ജു പുറത്തായിരിക്കുന്നത്. ഈ വീക്ക്‌നെസ് പരിഹരിക്കുന്നതായിരിക്കും ഇനി അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.

സഞ്ജുവിന്റെ പ്രകടനം
ഇംഗണ്ടുമായുള്ള പരമ്പരയ്ക്കു മുമ്പ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കളിച്ച രണ്ടു ടി20 പരമ്പരകളിലും മിന്നുന്ന പ്രകടനമായിരുന്നു സഞ്ജു സാംസണ്‍ കാഴ്ചവച്ചത്. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ കന്നി ടി20 സെഞ്ച്വറി കണ്ടെത്തിയ അദ്ദേഹം ടോപ്‌സ്‌കോററുമായി മാറി. ഇതിനു ശേഷം സൗത്താഫ്രിക്കയില്‍ നാലു ടി20കളുടെ പരമ്പരയിലാണ് സഞ്ജു കളിച്ചത്.
ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തുടങ്ങിയ അദ്ദേഹം നാലാമത്തെയും അവസാനത്തെയും കളിയില്‍ മറ്റൊരു സെഞ്ച്വറി കൂടി കണ്ടെത്തുകയും ചെയ്തു. ഈ പ്രകടനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് സഞ്ജു ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയത്. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല.
അഞ്ചിന്നിങ്‌സുകളില്‍ നിന്നും 10.20 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറു 51 റണ്‍സ് മാത്രം. ആദ്യ കളിയിലെ 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 5, 3, 1, 16 എന്നിങ്ങനെ സ്‌കോറുകള്‍ക്കും സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഒരു കളിയില്‍ പോലും പവര്‍പ്ലേയ്ക്കപ്പുറം ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications