For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഒരോവറില്‍ 22, കീപ്പിങ്ങില്‍ മിന്നും പ്രകടനം; കെസിഎ കാണുന്നുണ്ടോ? സഞ്ജു ഹീറോ

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഗംഭീര പ്രകടനത്തോടെ തിളങ്ങി സഞ്ജു സാംസണ്‍. ഓപ്പണറായി ഇറങ്ങിയ സഞ്ജു ഒരോവറില്‍ 22 റണ്‍സ് ഉള്‍പ്പെടെ 20 പന്തില്‍ 26 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു കസറിയത്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനുമായി ഉടക്കിലായിരുന്നു. എന്നാല്‍ എല്ലാ വിരോധികളുടേയും വായടപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചു.

ബാറ്റിങ്ങിലെ വെടിക്കെട്ട് കൂടാതെ വിക്കറ്റ് കീപ്പിങ്ങിലും സഞ്ജു സാംസണ്‍ കസറിയിരിക്കുകയാണ്. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കാന്‍ ഇറങ്ങിയ സഞ്ജു തന്റെ റോള്‍ ഭംഗിയാക്കിയെന്ന് പറയാം. ജോഫ്രാ ആര്‍ച്ചറുടെ പന്തിലാണ് സഞ്ജു മടങ്ങിയത്. വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനില്‍ ഗുസ് ആറ്റ്കിന്‍സന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ അഭിഷേക് ശര്‍മയുമായി ചേര്‍ന്ന് 41 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് സഞ്ജു മടങ്ങിയത്.

ആറ്റ്കിന്‍സനെ പഞ്ഞിക്കിട്ടു

ജോഫ്രാ ആര്‍ച്ചറുടേയും മാര്‍ക്ക് വുഡിന്റേയും അതിവേഗ പന്തുകളില്‍ സഞ്ജു സാംസണ്‍ അല്‍പ്പം പതറി. എന്നാല്‍ ആറ്റ്കിന്‍സന്റെ ഓവര്‍ സഞ്ജു മുതലാക്കി. ക്രീസിനെ നന്നായി ഉപയോഗിച്ച സഞ്ജു ഒരു സിക്‌സും നാല് ബൗണ്ടറികളും ഉള്‍പ്പെടെ 22 റണ്‍സാണ് അടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് പരമ്പരകളില്‍ നിന്നായി മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജു വീണ്ടുമൊരു സെഞ്ച്വറി നേടുമെന്ന് തോന്നിക്കുന്ന തരത്തിലാണ് തുടങ്ങിയത്. ദൗര്‍ഭാഗ്യവശാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിനായില്ല.

sanju samson

എന്നാല്‍ മികച്ച തുടക്കത്തോടെ ഇന്ത്യക്ക് അടിത്തറ പാകിയാണ് സഞ്ജു സാംസണ്‍ മടങ്ങിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ആര്‍ച്ചര്‍. ഇടവേളക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചെത്തിയ ആര്‍ച്ചര്‍ നായകനായ സഞ്ജു സാംസണെ മടക്കിയെന്നതാണ് എടുത്തു പറയേണ്ടത്. നല്ല വേഗം കണ്ടെത്തിയ ആര്‍ച്ചര്‍ 145 ശരാശരി വേഗത്തിലാണ് പന്തെറിഞ്ഞത്. ആര്‍ച്ചറുടെ ലൈനും ലെങ്തും മനസിലാക്കാന്‍ സഞ്ജു പ്രയാസപ്പെട്ടുവെന്ന് തന്നെ പറയാം.

വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനം

ബാറ്റിങ്ങില്‍ മാത്രമല്ല വിക്കറ്റിന് പിന്നിലും സഞ്ജു നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ക്യാച്ചും സ്റ്റംപിങ്ങും റണ്ണൗട്ടും നടത്തി കൈയടി നേടാന്‍ സഞ്ജു സാംസണിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അര്‍ഷ്ദീപ് എറിഞ്ഞ ആദ്യ ഓവറില്‍ ഫില്‍ സാള്‍ട്ടിന്റെ ക്യാച്ച് നേടാന്‍ സഞ്ജുവിന് സാധിച്ചു. ഗസ് ആറ്റ്കിന്‍സനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ സഞ്ജു മാര്‍ക്ക് വുഡിനെയാണ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയത്. ഒരു മിന്നല്‍ സ്റ്റംപിങ്ങുകൂടി സഞ്ജു ചെയ്‌തെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇത് ഔട്ടായില്ല.

സഞ്ജു സാംസണിന്റെ പ്രകടനം ഇന്ത്യക്ക് വലിയ കരുത്ത് പകരുന്നതാണ്. നായകന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും സഞ്ജുവിന് നല്‍കുന്ന പിന്തുണയോട് നീതി കാട്ടാന്‍ മലയാളി താരത്തിന് സാധിക്കുന്നുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗംഭീരമായി തുടങ്ങാന്‍ സാധിച്ചത് വരുന്ന മത്സരങ്ങളിലും സഞ്ജുവിന് കരുത്ത് പകരും. ഈ പരമ്പരയിലും സെഞ്ച്വറി നേടാനായാല്‍ തുടര്‍ച്ചയായി മൂന്ന് ടി20 പരമ്പരകളില്‍ സെഞ്ച്വറിയെന്ന റെക്കോഡിലേക്കെത്താനും സഞ്ജുവിനാവും.

കെസിഎ ഭാരാവാഹികള്‍ ഇത് കാണണം

സഞ്ജു സാംസണ്‍ ടീം സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാത്തതിനാല്‍ വിജയ് ഹസാരെ ട്രോഫി ടീമില്‍ കളിപ്പിക്കില്ലെന്ന് പറഞ്ഞ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇപ്പോള്‍ നിരാശപ്പെടുന്നുണ്ടാവും. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല സമസ്ത മേഖലയിലും കൈയടി നേടുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജു സാംസണിന് സാധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവില്‍ നിന്ന് വലിയ പ്രകടനങ്ങള്‍ വരുന്ന മത്സരങ്ങളില്‍ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, January 22, 2025, 21:39 [IST]
Other articles published on Jan 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+