കൊല്‍ക്കത്ത: ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തഴയപ്പെട്ടതും കേരളാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങളുമൊന്നും ഒരു തരത്തിലും തന്നെ ബാധിച്ചിട്ടില്ലെന്നു കാണിച്ചു തന്നിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20 പോരാട്ടം ബുധനാഴ്ച നടക്കാനിരിക്കെ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതിനൊപ്പമൊപ്പമുള്ള അദ്ദേഹത്തിന്റെ കമന്റിനു ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11
ഇംഗ്ലണ്ടിനെതിരായ അഞ്ചു ടി20കളുടെ പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മാത്രമമല്ല ഓപ്പണറും കൂടിയാണ് സഞ്ജു. ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തന്നെ അവഗണിച്ചതിനു ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും വിജയ് ഹസാരെയില്‍ ഒഴിവാക്കിയതിനു കെസിഎയ്ക്കും ഈ പരമ്പരയിലൂടെ മറുപടി നല്‍കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. വലിയ റണ്‍വേട്ട തന്നെയായിരിക്കും പരമ്പരയില്‍ താരം ലക്ഷ്യമിടുന്നത്.

പാട്ടുകാരനായി സഞ്ജു
ക്രിക്കറ്റ് പ്രേമികള്‍ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത പുതിയൊരു റോളിലാണ് സഞ്ജു സാംസിനെ വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഒരു ഗായകനായാണ് അദ്ദേഹം ഇതില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 90കളിലെ ഏറെ പ്രശസ്തമായ ഹിന്ദി സിനിമാ ഗാനമായ പെഹലാ നഷായാണ് സഞ്ജു പാടിയിരിക്കുന്നത്.
സഞ്ജുവും അഭിഷേക് നായരും ചേര്‍ന്നു പാട്ട് പാടുന്നു, വീഡിയോ കാണാം
പക്ഷെ അദ്ദേഹം തനിച്ചല്ല, ബാറ്റിങ് കോച്ചും മറുനാടന്‍ മലയാളിയുമായ അഭിഷേക് നായരെയും വീഡിയോയില്‍ കാണാം. ഒരേ മൈക്കില്‍ അടുത്തടുത്ത് ഇരുന്നാണ് ഇരുവരും മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ വീഡിയോ സഞ്ജു തന്നെയാണ് സോ്ഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
പ്രതികരിച്ച് സൂര്യ
അഭിഷേക് നായര്‍ക്കൊപ്പം പാടുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച സഞ്ജു സാംസണ്‍ ഇതേക്കുറിച്ച് ചെറിയൊരു കമന്റുമിട്ടിരുന്നു. അസാധ്യമായി ഒന്നുമില്ല. ഞാന്‍ പാടി. എനിക്കു മുംബൈയിലേക്കു വരാമോ? എന്നായിരുന്നു വീഡിയോക്കൊപ്പം തമാശരൂപേണ അദ്ദേഹം കുറിച്ചത്.
മുംബൈയിലേക്കു നിങ്ങള്‍ക്കു വരാം. പക്ഷെ ചെന്നൈ, രാജ്‌കോട്ട്, പൂനെ എന്നീവിടങ്ങളിലെ ഓഡിഷനുകള്‍ക്കു ശേഷമെന്നായിരുന്നു ഇതിനു താഴെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ രസകരമായ പ്രതികരണം. ഇതു വളരെ വേഗത്തില്‍ ആരാധകര്‍ക്കിടയില്‍ വൈറലായി തീരുകയും ചെയ്തു.

സഞ്ജുവുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സൂര്യ. ദേശീയ ടീമിന്റെ ഭാഗമാവുന്നതിനു മുമ്പ് തന്നെ ഇരുവര്‍ക്കും തമ്മിലറിയാം. ഒരുമിച്ച് പല ടൂര്‍ണമെന്റുകളിലും കളിക്കുകയും ചെയ്തിട്ടുണ്ട്.
രോഹിത് ശര്‍മയ്ക്കു ശേഷം ടി20യില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായതിനു ശേഷം വലിയ പിന്തുണയാണ് സഞ്ജുവിനു സ്‌കൈയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ശക്തമായ മടങ്ങിവരവിനു പിന്നിലും ഈ പിന്തുണ തന്നെയാണ്.
ഇന്ത്യയുടെ കഴിഞ്ഞ രണ്ടു ടി20 പരമ്പരകളിലും ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറും സഞ്ജുവായിരുന്നു. തുടര്‍ച്ചയായി ഏഴു ടി20കളിലാണ് അദ്ദേഹം കളിച്ചത്. സൂര്യയുടെ അകമഴിഞ്ഞ പിന്തുണയാണ് ഇതിലു പിന്നില്‍. രണ്ടു പരമ്പരകളിലായി മൂന്നു സെഞ്ച്വറികളും സഞ്ജു അടിച്ചെടുക്കുകയും ചെയ്തു. ഇനി ഇംഗ്ലണ്ടിനെതിരേയും മാജിക്കല്‍ ഫോം തുടരാനായിരിക്കും താരത്തിന്റെ ശ്രമം.