Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അതേ പിഴവ്, സഞ്ജു നന്നാവില്ല! ഷോര്‍ട്ട് ബോളില്‍ കുടുങ്ങി; ടീമിന് പുറത്താക്കൂ

പൂനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. നാലാം ടി20യിലും ഷോര്‍ട്ട് ബോള്‍ കെണിയില്‍ സഞ്ജു പുറത്തായിരിക്കുകയാണ്. മൂന്ന് പന്ത് നേരിട്ട താരം 1 റണ്‍സെടുത്താണ് പുറത്തായത്. ആദ്യ മൂന്ന് മത്സരത്തിലും സഞ്ജു സാംസണ്‍ ജോഫ്രാ ആര്‍ച്ചറുടെ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് വീണത്. എന്നാല്‍ നാലാം മത്സരത്തില്‍ സാഖിബ് മഹമ്മൂദാണ് സഞ്ജുവിന്റെ വിക്കറ്റ് നേടിയത്.

ആദ്യ മൂന്ന് മത്സരങ്ങളിലും ആവര്‍ത്തിച്ച അതേ പിഴവാണ് സഞ്ജു ഇപ്പോഴും കാട്ടുന്നത്. ആദ്യ ഓവറില്‍ മോശം ഷോട്ടുകള്‍ക്ക് ശ്രമിക്കാതിരുന്ന സഞ്ജു രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് തുലച്ചു. ലെഗ് സൈഡില്‍ അല്‍പ്പം ഷോട്ടായെത്തിയ പന്തില്‍ സഞ്ജു ഷോട്ടിന് ശ്രമിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ബ്രൈഡന്‍ കാഴ്‌സിന്റെ കൈയില്‍ അവസാനിച്ചു. തീര്‍ത്തും ദുര്‍ബലമായ ഷോട്ടായിരുന്നു ഇതെന്ന് പറയാതെ വയ്യ.

സഞ്ജുവിന് ഇത് എന്തുപറ്റി?

പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറുന്ന താരമല്ല സഞ്ജു സാംസണ്‍. അദ്ദേഹത്തിന്റെ കണക്കുകളില്‍ നിന്ന് ഇത് വ്യക്തവുമാണ്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. 26, 5, 3, 1 എന്നിങ്ങനെയാണ് നാല് മത്സരത്തിലെ സഞ്ജുവിന്റെ സ്‌കോര്‍. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ച്വറികളോടെ മിന്നിച്ച സഞ്ജുവിനെ കളത്തില്‍ കാണാനാവുന്നില്ല. സഞ്ജുവിന്റെ ശരീര ഭാഷ പോലും പോസിറ്റീവല്ല.

ജോഫ്രാ ആര്‍ച്ചറുടെ ആദ്യ ഓവറിലെ വെല്ലുവിളി സഞ്ജു മറികടന്നിരുന്നു. അഭിഷേക് നായര്‍ ആര്‍ച്ചറെ ഒരു ഫോറും സിക്‌സും പറത്തിയത് സഞ്ജുവിന് ആത്മവിശ്വാസവും നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ത്തന്നെ സഞ്ജു ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴുകയായിരുന്നു. ആദ്യ മത്സരത്തിലെ പുറത്താകലിന്റെ സമാനമായ രീതിയിലാണ് നാലാം മത്സരത്തിലും സഞ്ജു മടങ്ങിയിരിക്കുന്നത്. ഇതേ നിലവാരത്തില്‍ സഞ്ജുവിന് അധികനാള്‍ മുന്നോട്ട് പോകാനാവില്ല.

sanju samson

ബാഹ്യ സമ്മര്‍ദ്ദം ബാധിച്ചു

സഞ്ജുവിന്റെ ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തിന് കാരണം സമീപകാലത്തുണ്ടായ വിവാദങ്ങളാണെന്ന് പറയാം. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ടതും കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഉടക്കുമെല്ലാം സഞ്ജുവിനെ കാര്യമായി ബാധിച്ചു. ഇത് സഞ്ജുവിന്റെ ശ്രദ്ധ നഷ്ടപ്പെടുത്തിയെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും പറയാം. എന്തായാലും ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു ഇപ്പോള്‍ കാഴ്ചവെക്കുന്നത്.

പരിശീലകന്‍ ഗൗതം ഗംഭീറിന്റേയും നായകന്‍ സൂര്യകുമാര്‍ യാദവിന്റേയും പിന്തുണയാണ് സഞ്ജുവിനെ ഓപ്പണിങ്ങിലേക്കെത്തിച്ചത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇവര്‍ സഞ്ജുവിനെ കൈവിടാന്‍ സാധ്യതകളേറെയാണ്. സഞ്ജുവിന് പഴയ ടൈമിങ് കണ്ടെത്താന്‍ സാധിക്കുന്നില്ല. ഷോട്ട് തിരഞ്ഞെടുപ്പിലെ പാളിച്ചയും സഞ്ജുവിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അഞ്ചാം മത്സരത്തില്‍ സഞ്ജു കളിക്കുമോയെന്നത് കണ്ടറിയണം.

ഇന്ത്യയെ വിറപ്പിച്ച് സാഖിബ് മഹമ്മൂദ്

രണ്ടാം ഓവര്‍ എറിയാനെത്തിയ സാഖിബ് മഹമ്മൂദ്ഇന്ത്യയുടെ ബാറ്റിങ് നിരയെ ഞെട്ടിച്ചു. മൂന്ന് വിക്കറ്റുകളാണ് ഒരോവറില്‍ വുഡ് വീഴ്ത്തിയത്. ആദ്യ പന്തില്‍ സഞ്ജുവിനെ പുറത്താക്കിയ സാഖിബ് മഹമ്മൂദ് തിലക് വര്‍മയെ ഗോള്‍ഡന്‍ ഡെക്കാക്കി. നായകന്‍ സൂര്യകുമാര്‍ യാദവിനേയും സാഖിബ് മഹമ്മൂദ് മടക്കി. ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് സാഖിബ് മഹമ്മൂദിന്റെ തകര്‍പ്പന്‍ ബൗളിങ്. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ദൗര്‍ബല്യത്തെ കൃത്യമായി മുതലാക്കാന്‍ മഹമ്മൂദിന്
സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

എന്തായാലും തട്ടകത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. സൂപ്പര്‍ താരങ്ങളടക്കം ഫ്‌ളോപ്പാവുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നില്‍ ആശങ്കകളേറെയാണ്. സഞ്ജുവിന്റെ ഓപ്പണര്‍ സീറ്റ് തെറിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

Story first published: Friday, January 31, 2025, 19:35 [IST]
Other articles published on Jan 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+