For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടി20 ടീമില്‍ നിന്നും സഞ്ജു തെറിക്കും? കെസിഎ കട്ടകലിപ്പില്‍; പണി കാത്തിരിക്കുന്നു

മുംബൈ: ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരി ഉണ്ടായിട്ടും സഞ്ജു സാംസണ്‍ തഴയപ്പെട്ടപ്പോള്‍ കെ എല്‍ രാഹുലും റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരുടെ റോളില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുകയും ചെയ്തു. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ വേണമെന്നായിരുന്നു പരിശീലകനായ ഗൗതം ഗംഭീറിന്റെ ആഗ്രഹം. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ റിഷഭ് പന്തിനെ പിന്തുണക്കുകയായിരുന്നു.

സഞ്ജുവിനെ ഇന്ത്യ ടീമിലെടുക്കാത്തതിന് പിന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതയും പ്രധാന കാരണമാണ്. സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ അതൃപ്തി സൃഷ്ടിച്ചു. ടീം തിരഞ്ഞെടുപ്പ് ക്യാംപില്‍ സഞ്ജു പങ്കെടുത്തിരുന്നില്ല. വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് സഞ്ജു ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെടാന്‍ പ്രധാന കാരണമായി. കെസിഎ പ്രസിഡന്റ് സഞ്ജുവിനെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

പിന്നാലെ കെസിഎയിലെ ചിലര്‍ സഞ്ജുവിനെ ഒതുക്കാന്‍ നോക്കുകയാണെന്ന് ആരോപിച്ച് സഞ്ജുവിന്റെ പിതാവും രംഗത്തെത്തി. ഇതിലും കെസിഎയ്ക്ക് അതൃപ്തിയുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനം കടുപ്പിക്കാനൊരുങ്ങുകയാണ് കെസിഎ എന്നാണ് ലഭിക്കുന്ന വിവരം.

ടി20 ടീമില്‍ നിന്നും സഞ്ജു പുറത്തായേക്കും

നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് തയ്യാറെടുക്കുകയാണ് സഞ്ജു സാംസണ്‍. ഓപ്പണര്‍ റോളില്‍ സഞ്ജു ഇറങ്ങും. കഴിഞ്ഞ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍ ടി20യില്‍ നേടാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ വിശ്വസ്തനായ ടി20 ഓപ്പണറാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ശേഷം സഞ്ജുവിന്റെ ടി20യിലെ സീറ്റും നഷ്ടപ്പെടാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. സഞ്ജുവും കെസിഎയും തമ്മിലുള്ള പ്രശ്‌നം സഞ്ജുവിന്റെ കരിയറില്‍ തിരിച്ചടിയായേക്കും.

ബിസിസി ഐക്ക് കെസിഎ സഞ്ജുവിനെതിരായി റിപ്പോര്‍ട്ട് നല്‍കിയാല്‍ സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തും. നിലവില്‍ സഞ്ജു തോന്നുമ്പോള്‍ മാത്രം കേരളത്തിനായി ആഭ്യന്തരം കളിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇത് മാറി സ്ഥിരമായി കളിക്കാനും കെസിഎയുടെ നിയമങ്ങള്‍ പാലിക്കണമെന്നുമാണ് ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സഞ്ജു ഇതിന് തയ്യാറാവുന്നില്ല. ഇപ്പോള്‍ സഞ്ജുവിന്റെ പിതാവും രംഗത്തെത്തിയതോടെ കെസിഎ കടുത്ത നീക്കങ്ങള്‍ നടത്തിയേക്കുമെന്നാണ് വിവരം.

sanju samson gautam gambhir

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പണികിട്ടും

സഞ്ജു സമീപകാലത്തായി കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇത് സഞ്ജുവിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കേരളത്തെ നയിച്ചു. പിന്നാലെയാണ് വ്യക്തമായ കാരണം പറയാതെ സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് വിട്ടുനിന്നത്. ഇതിലെല്ലാം കെസിഎക്ക് കടുത്ത അതൃപ്തിയാണുള്ളത്. കെസിഎയുമായുള്ള പ്രശ്‌നം നീണ്ടാല്‍ അത് സഞ്ജുവിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചേക്കും.

ഇപ്പോള്‍ സഞ്ജു കെസിഎയെ പ്രകോപിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലത്. സഞ്ജു ആഭ്യന്തര ക്രിക്കറ്റിനെക്കാള്‍ ഐപിഎല്ലിനാണ് പ്രാധാന്യം നല്‍കുന്നത്. വിജയ് ഹസാരെ ട്രോഫി കളിക്കാത്ത സഞ്ജു രാഹുല്‍ ദ്രാവിഡിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപില്‍ പങ്കെടുത്തിരുന്നു. സഞ്ജുവിന്റെ ഈ നീക്കവും കെസിഎക്ക് അതൃപ്തിയുണ്ടാക്കി. എന്തായാലും കെസിഎയുമായി ഇടഞ്ഞ് നില്‍ക്കുന്നത് സഞ്ജുവിന് ഗുണം ചെയ്യില്ലെന്ന കാര്യം ഉറപ്പാണ്.

കെസിഎയുടെ നിലപാട് വ്യക്തം

സഞ്ജു സാംസണിന്റെ കാര്യത്തില്‍ കെസിഎ പ്രസിഡന്റ് തന്നെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കെസിഎയുടെ നിയമം പാലിക്കാന്‍ തയ്യാറാവണം. തോന്നുമ്പോള്‍ മാത്രം കളിക്കുന്ന നിലപാട് ശരിയല്ല. കളിക്കാതിരുന്നാല്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. ഇതൊന്നും സഞ്ജു ചെയ്യുന്നില്ലെന്നതാണ് കെസിഎ വ്യക്തമാക്കുന്നത്. നിലവിലെ പ്രശ്‌നം രൂക്ഷമാക്കാതെ സംസാരിച്ച് പരിഹരിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം സഞ്ജുവിന്റെ കരിയറിനത് വലിയ തിരിച്ചടി നല്‍കിയേക്കും.

Story first published: Monday, January 20, 2025, 6:32 [IST]
Other articles published on Jan 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+