For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജു പുതിയ റോളിലേക്ക്? നിര്‍ണ്ണായക സ്ഥാനം ഇംഗ്ലണ്ട് ടി20യില്‍; വമ്പന്‍ നീക്കം

മുംബൈ: സഞ്ജു സാംസണ്‍ തകര്‍ത്താടിയ വര്‍ഷമാണ് 2024. അതി ഗംഭീര ബാറ്റിങ് പ്രകടനംകൊണ്ട് ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി മിന്നിച്ചിരിക്കുകയാണ്. അവസാന അഞ്ച് ടി20 ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറികളാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ സഞ്ജു ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായും മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ രണ്ട് ടി20 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.

ഈ പരമ്പരക്ക് ശേഷം സഞ്ജു സാംസണ്‍ കേരളത്തിന്റെ നായകനായും കളിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വലിയൊരു പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. കേരളത്തെ പ്ലേ ഓഫിലേക്കെത്തിക്കാനും സഞ്ജുവിന് സാധിച്ചില്ല. ഇനി സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പ്രകടനം കാണാന്‍ സാധിക്കുക ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെയാവും. സഞ്ജു ഓപ്പണറായിത്തന്നെ ഇന്ത്യക്കായി കളിക്കുമെന്നുറപ്പാണ്.

ഇപ്പോഴിതാ ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ നിര്‍ണ്ണായകമായ മറ്റൊരു റോള്‍ കൂടി സഞ്ജു സാംസണിന് ലഭിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അത് എന്താണെന്ന് അറിയാം.

സഞ്ജു വൈസ് ക്യാപ്റ്റനായേക്കും

ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. 2025 ജനുവരി അവസാനമാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ പ്രധാന താരങ്ങള്‍ക്ക് ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമൊന്നും ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ഉണ്ടായേക്കില്ല. ഈ സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്താനുള്ള സാധ്യതകളേറെയാണ്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. ടീമിനെ ഫൈനലിലേക്കടക്കം നയിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ഇന്ത്യന്‍ ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും സഞ്ജുവിനെ വളരെയധികം പിന്തുണക്കുന്നവരിലൊരാളാണ്. സഞ്ജുവിനെ ഉപ നായകനായി ലഭിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിനും കാര്യങ്ങള്‍ എളുപ്പമാണ്. ഇരുവരും തമ്മിലുള്ള നല്ല ബന്ധം ഇന്ത്യന്‍ ടീമിനും വളരെയധികം ഗുണം ചെയ്യും.

sanju samson

ഇംഗ്ലണ്ട് പരമ്പര സഞ്ജുവിന് നിര്‍ണ്ണായകം

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കുന്നത് പല നോര്‍ത്ത് ലോബികള്‍ക്കും അസ്വസ്തതയുണ്ടാക്കുന്നുണ്ട്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെയെല്ലാം മാറ്റി നിര്‍ത്തിയാണ് സഞ്ജുവിനെ ഗൗതം ഗംഭീറും സൂര്യകുമാറും ചേര്‍ന്ന് ടി20യില്‍ വളരെയധികം പിന്തുണക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ പിഴവിനായി എതിരാളികള്‍ കാത്ത് നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായി.

എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിന് കൂടുതല്‍ മികവ് കാട്ടി തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ഓപ്പണര്‍ റോളില്‍ സഞ്ജുവിന് അവസരം ലഭിച്ചത് വലിയ കാര്യമാണ്. എന്നാല്‍ അത് നിലനിര്‍ത്താന്‍ സ്ഥിരതയോടെ സഞ്ജു കളിക്കേണ്ടതായുണ്ട്. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും ഇംഗ്ലണ്ട് പരമ്പര സഞ്ജുവിന് വളരെ നിര്‍ണ്ണായകമാവും.

സഞ്ജു ഏകദിനത്തിനുണ്ടാവില്ല

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയും നടക്കാനിരിക്കുകയാണ്. സഞ്ജുവിന്റെ ടി20യിലെ കണക്കുകളെക്കാള്‍ മികച്ചത് ഏകദിനത്തിലെ കണക്കുകളാണ്. എന്നാല്‍ ഏകദിനത്തിലേക്ക് സഞ്ജുവിനെ ഇപ്പോള്‍ പരിഗണിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. നിലവില്‍ സഞ്ജു ഇന്ത്യയുടെ ഏകദിന പദ്ധതികളുടെ ഭാഗമല്ലെന്നതാണ് വസ്തുത. ഏകദിനത്തില്‍ റിഷഭ് പന്തിനും കെ എല്‍ രാഹുലിനുമാണ് വിക്കറ്റ് കീപ്പര്‍ റോളില്‍ മുഖ്യ പരിഗണനയുള്ളത്.

Story first published: Sunday, December 15, 2024, 7:49 [IST]
Other articles published on Dec 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+