For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജു ഓപ്പണര്‍, റിഷഭുണ്ടാവില്ല; ഇംഗ്ലണ്ട് ടി20ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീമിതാ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകളാണ്. ജനുവരി അവസാന വാരമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് ടി20 പരമ്പര നടക്കുന്നത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് ശേഷം നടക്കുന്ന ടി20 പരമ്പരയായതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെത്തന്നെയാവും കളത്തിലിറക്കുക.

സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തേക്കെത്തിയ ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം അതി ഗംഭീരമാണ്. ദക്ഷിണാഫ്രിക്കയിലടക്കം ടി20 പരമ്പര തൂക്കാന്‍ ഇന്ത്യക്കായി. ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തില്‍ ലഭിക്കുമ്പോള്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് എളുപ്പമാവില്ല. ഇംഗ്ലണ്ടിനൊപ്പം മികച്ച താരനിരയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയിക്കാന്‍ നന്നായി പ്രയാസപ്പെടേണ്ടി വരും. ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരക്കായി കളത്തിലിറക്കാന്‍ സാധ്യതയുള്ള

റുതുരാജും ഇഷാനും എത്തിയേക്കും

ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിപ്പിച്ച മിക്ക താരങ്ങളേയും ഇംഗ്ലണ്ട് പരമ്പരയിലേക്കും പരിഗണിക്കും. ദക്ഷിണാഫ്രിക്കയില്‍ കളിക്കാതിരുന്ന ചില താരങ്ങള്‍ക്ക് ഇംഗ്ലണ്ട് പരമ്പരയിലേക്ക് വിളി നല്‍കാനും സാധ്യതയുണ്ട്. സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനും ടീമിലേക്കെത്തുമെന്നാണ് വിവരം. റുതുരാജും ഇഷാനും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരങ്ങളാണ്. ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം.

ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മ ഉണ്ടായേക്കില്ല. സഞ്ജു സാംസണിനൊപ്പം ഇഷാന്‍ കിഷനോ റുതുരാജ് ഗെയ്ക് വാദോ ഓപ്പണറായി എത്താനാണ് സാധ്യത. സഞ്ജു സാംസണ്‍ ആഭ്യന്തര ക്രിക്കറ്റിലും ഓപ്പണറായി മിന്നിക്കുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഓപ്പണര്‍ സീറ്റ് സുരക്ഷിതമായിരിക്കുമെന്ന് തന്നെ പറയാം. എന്നാല്‍ ഓപ്പണിങ് പങ്കാളിയായി ആരായിരിക്കുമെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയേണ്ട കാര്യമാണ്.

sanju samson

പരാഗുണ്ടാവില്ല, നിതീഷിന് വിശ്രമം

ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ റിയാന്‍ പരാഗുണ്ടാവില്ല. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും താരം കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരേയും പരാഗിനെ ഇന്ത്യ ടീമിലേക്കെത്തിച്ചേക്കില്ലെന്നാണ് വിവരം. മികവ് കാട്ടുന്ന പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് വിശ്രമം നല്‍കിയേക്കും. നിലവില്‍ ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയന്‍ പരമ്പര കളിക്കുകയാണ് നിതീഷ് കുമാര്‍. അതുകൊണ്ടുതന്നെ താരത്തിന് വിശ്രമം നല്‍കാനുള്ള സാധ്യതയാണ് കൂടുതല്‍.

ദക്ഷിണാഫ്രിക്കയില്‍ മിന്നിച്ച തിലക് വര്‍മക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ടാവും. റിങ്കു സിങ്ങും പ്രധാനപ്പെട്ട റോളില്‍ ടീമിലിടം നേടും. ജിതേഷ് ശര്‍മയെ ബാക്കപ്പ് കീപ്പറായി ഇന്ത്യ ടീമിലെത്തിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇഷാന്‍ കിഷന്‍ ടീമിലെത്തിയാല്‍ ഇന്ത്യ ജിതേഷിനെ തഴയുമെന്നാണ് വിവരം. എന്തായാലും ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ വരുത്തിയേക്കില്ലെന്ന് തന്നെ പറയാം.

ബൗളിങ് നിരയിലും വലിയ മാറ്റങ്ങളില്ല

സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിനെ തിരികെ കൊണ്ടുവരില്ല. വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം രവി ബിഷ്‌നോയ് തുടരാനാണ് സാധ്യത കൂടുതല്‍. ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയില്‍ മികവ് കാട്ടിയിരുന്നു. വലിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ വരുണ്‍ ചക്രവര്‍ത്തി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. പേസ് നിരയില്‍ ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ ഇടം പിടിക്കുമ്പോള്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലും ടീമില്‍ തുടര്‍ന്നേക്കും. ഐപിഎല്ലിന് മുമ്പായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച മുന്നൊരുക്കമാണിതെന്ന് പറയാം.

ഇന്ത്യയുടെ സാധ്യതാ ടീം

സഞ്ജു സാംസണ്‍, ശുബ്മാന്‍ ഗില്‍, റുതുതാജ് ഗെയ്ക് വാദ്, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, യഷ് ദയാല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ

Story first published: Monday, December 2, 2024, 10:56 [IST]
Other articles published on Dec 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+