Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വെറും 'ഫ്രോഡ്', ചെറിയ ടീമിനെതിരേ മാത്രം മിന്നിക്കും!! അല്ലെങ്കില്‍ ദുരന്തം

മുംബൈ: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തങ്ങളിലൊരാളൈായി മാറിയിരിക്കുകയാണ് മലയാളി ഓപ്പണര്‍ സഞ്ജു സാംസണ്‍. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹം ഈ പരമ്പര അവസാനിപ്പിച്ചിരിക്കന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10.20 ശരാശരിയില്‍ വെറും 51 റണ്‍സ് മാത്രമേ സഞ്ജുവിനു കുറിക്കാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോറാവട്ടെ 26 റണ്‍സുമാണ്.

26, 5, 3, 1, 16 എന്നിങ്ങനെ സ്‌കോറുകളുമായാണ് സഞ്ജു ഈ പരമ്പര അവസാനിപ്പിച്ചിരിക്കുന്നത്. എല്ലാ മല്‍സരത്തിലും ഷോര്‍ട്ട് ബോള്‍ കെണിയില്‍ കുരുങ്ങിയാണ് അദ്ദേഹം പുറത്താവുകയും ചെയ്തത്. പേസര്‍മാര്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് ഒരേ രീതിയില്‍ സഞ്ജു പുറത്തായി കൊണ്ടിരിക്കുകയും ചെയ്തു.

ഈ പരമ്പരയിലെ ഫ്‌ളോപ്പ് ഷോയോടെ ഒരു കാര്യം വ്യക്തമായിരിക്കുകയാണ്. ടി20യില്‍ വലിയ ടീമുകള്‍ക്കെതിരേ തനിക്കു കളിക്കാനറിയില്ലെന്നും ചെറിയ ടീമുകള്‍ക്കെതിരേ മാത്രം മിന്നിക്കുന്ന താരമാണ് താനെന്നും സഞ്ജു കാണിച്ചു തന്നു. ഇതു ശരിവയ്ക്കുന്ന കണക്കുകള്‍ നമുക്കു പരിശോധിക്കാം.

SANJU SAMSON

സഞ്ജുവിന്റെ റെക്കോര്‍ഡ്

അന്താരാഷ്ട്ര ടി20യില്‍ സഞ്ജു സാംസണിന്റെ ഇതുവരെയുളള റെക്കോര്‍ഡ് നോക്കിയാല്‍ 41 മല്‍സരങ്ങളില്‍ നിന്നും 845 റണ്‍സാണ് സമ്പാദ്യം. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 151.43 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. എന്നാല്‍ സഞ്ജുവിന്റെ ഇതുവരെയുള്ള പ്രകടനത്തെ ടീമുകളുടെ അടിസ്ഥാത്തില്‍ വിഭജിക്കുകയാണെങ്കില്‍ ആ കണക്കുകള്‍ ഞെട്ടിക്കുക തന്നെ ചെയ്യും.

ചെറിയ ടീമുകള്‍ക്കെതിരേയാണ് സഞ്ജു ഏറ്റവും കസറിയിട്ടുള്ളത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കെതിരേയെല്ലാം പരിതാപകരമാണ് അദ്ദേഹത്തിന്റെ പ്രകടനം. വലിയ ടീമുകളില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ മാത്രമേ സഞ്ജു മിന്നിച്ചിട്ടുള്ളൂ.

സഞ്ജുവിനെക്കൊണ്ട് താങ്ങില്ല!! രാഹുലിനെ തിരികെ വിളിക്കൂ, ടി20 ടീമില്‍ വേണം; ഈ കാരണം

ഇത്ര അബദ്ധമോ?

അന്താരാഷ്ട്ര ടി20യില്‍ റണ്ണെടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ മൂന്നു ടീമുകളാണ് ഓസ്്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍. ഇവരുടെ ശക്തമായ ബൗളിങ് ലൈനപ്പും മികച്ച ഫീല്‍ഡര്‍മാരുടെ സാന്നിധ്യവുമാണ് ഇതിനു പ്രധാനപ്പെട്ട കാരണം. ഇവര്‍ക്കെതിരേയെല്ലാം സഞ്ജു സാംസണിന്റെ പ്രകടനം പരിതാപകരവുമാണ്.

ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹത്തിന്റെ ശരാശരി 16 മാത്രമാണ്. 139.09 സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. ഇംഗ്ലണ്ടിനെതിരേയാവട്ടെ സഞ്ജുവിന്റെ ശരാശരി വെറും 10.20ഉം സ്‌ട്രൈക്ക് റേറ്റ് 118.03ഉം ആണ്. ന്യൂസിലാന്‍ഡിനെതിരേയാവട്ടെ ഇതിനേക്കാള്‍ ദയനീയമാണ് റെക്കോര്‍ഡ്. വെറും അഞ്ച് മാത്രമാണ് കിവികള്‍ക്കെതിരേ സഞ്ജുവിന്റെ ശരാശരി അഞ്ച് മാത്രമാണ് (സ്‌ട്രൈക്ക് റേറ്റ് 100).

SANJU SAMSON

ലോക ക്രിക്കറ്ററിലെ പവര്‍ഹൗസുകളില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ മാത്രമേ സഞ്ജുവിനു കസറാന്‍ കഴിഞ്ഞിട്ടുള്ളൂ. അവര്‍ക്കെതിരേ ടി20യില്‍ 72 ശരാശരിയും 194.5 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

എന്നാല്‍ ചെറു ടീമുകള്‍ക്കെതിരേ സഞ്ജുവിന്റെ റെക്കോര്‍ഡ് മികച്ചതാണെന്നു കാണാം. അയര്‍ലാന്‍ഡിനെതിരേ 59 ശരാശരിയും 171.01 സ്‌ട്രൈക്ക് റേറ്റുമാണ് മലയാളി താരത്തിനുള്ളത്. ബംഗ്ലാദേശിനെതിരേ 50 ശരാശരിയും 205.4 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

സഞ്ജുവിന്റെ സീറ്റ് തെറിക്കുമോ?

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ ഇന്ത്യന്‍ ടി20യില്‍ നിന്നും സഞ്ജു സാംസണിനു സ്ഥാനം നഷ്ടമാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അഭിഷേക് ശര്‍മ തകര്‍പ്പന്‍ പ്രകടനത്തോടെ ടി20യില്‍ ഓപ്പണര്‍ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. പക്ഷെ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ടി20 ടീമിലേക്കു തിരിച്ചുവരാനിരിക്കെ സഞ്ജുവിനു സ്ഥാനം നിലനിര്‍ത്തുക ഇനി കടുപ്പം തന്നെയായിരിക്കും.

Story first published: Sunday, February 2, 2025, 22:48 [IST]
Other articles published on Feb 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+