Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഏകദിനത്തിലേക്ക് മടങ്ങിയെത്താന്‍ സഞ്ജു, പക്ഷെ രോഹിത് സമ്മതിക്കണം! കാരണമുണ്ട്

മുംബൈ: 2025ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന ആദ്യത്തെ പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്നുറപ്പാണ്. 2024ല്‍ മൂന്ന് സെഞ്ച്വറികളോടെ ലോക റെക്കോഡ് പ്രകടനമാണ് സഞ്ജു ടി20യില്‍ കാഴ്ചവെച്ചത്. ഓപ്പണര്‍ റോളിലേക്കെത്തിയതോടെ സഞ്ജു തന്റെ ഏറ്റവും മികച്ച ഫോമിലേക്കുയര്‍ന്നിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഇന്ത്യ ടി20 ടീമില്‍ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്. എന്നാല്‍ ഏകദിനത്തിലേക്ക് സഞ്ജുവിന് തിരിച്ചുവരാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 56ന് മുകളില്‍ ശരാശരിയുണ്ടായിട്ടും ഏകദിനത്തില്‍ സഞ്ജുവിന് വേണ്ടത്ര പിന്തുണ നല്‍കുന്നില്ല. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയടക്കം വരാനിരിക്കെ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സഞ്ജു സാംസണെ ഇന്ത്യ ഇംഗ്ലണ്ട് ഏകദിനത്തിലേക്ക് പരിഗണിക്കാന്‍ രോഹിത് ശര്‍മ കനിയണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കാരണം എന്താണെന്ന് പരിശോധിക്കാം.

രോഹിത് വിശ്രമിച്ചാല്‍ സഞ്ജുവിന് അവസരം

രോഹിത് ശര്‍മ വിശ്രമമെടുത്താല്‍ സഞ്ജുവിന് ഏകദിന ടീമിലേക്ക് വിളിയെത്തും. എന്നാല്‍ രോഹിത് ശര്‍മ കളിച്ചാല്‍ സഞ്ജുവിന് ഏകദിന ടീമില്‍ ഇടം ലഭിച്ചേക്കില്ല. ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ റോളിലേക്ക് യശ്വസി ജയ്‌സ്വാള്‍ എത്താനാണ് സാധ്യത. ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും മിന്നിക്കുന്ന താരമാണ് യശ്വസി ജയ്‌സ്വാള്‍. എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ അരങ്ങേറാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലൂടെ ഇതുണ്ടാവും.

ശുബ്മാന്‍ ഗില്ലും ഓപ്പണര്‍ റോളിലുണ്ടാവും. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ കളിക്കാതിരുന്നാല്‍ സഞ്ജുവിന് ടീമില്‍ സീറ്റ് ലഭിച്ചേക്കും. എന്നാല്‍ രോഹിത് കളിച്ചാല്‍ ജയ്‌സ്വാളും ഗില്ലുമുള്ള സാഹചര്യത്തില്‍ സഞ്ജുവിന് വിളി ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്. സഞ്ജുവിന്റെ കണക്കുകള്‍ ഗംഭീരമാണെങ്കിലും നിലവില്‍ ഏകദിനത്തില്‍ മികച്ച ഓപ്പണര്‍മാര്‍ ഇന്ത്യക്കുള്ളതിനാല്‍ സഞ്ജുവിന് പരിഗണന ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

sanju samson

സഞ്ജു വിജയ് ഹസാരെ ട്രോഫി കളിച്ചില്ല

സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നത് വലിയ മണ്ടത്തരമായെന്ന് പറയാം. ചാമ്പ്യന്‍സ് ട്രോഫിയും ഇംഗ്ലണ്ട് പരമ്പരയുമെല്ലാം വരാനിരിക്കെ സഞ്ജു സാംസണിന് ഏകദിന ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിനൊപ്പം വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ സഞ്ജു തയ്യാറാവണമായിരുന്നു. എന്നാല്‍ സഞ്ജു ഇടവേളയെടുക്കുകയാണ് ചെയ്തത്. ഇനി സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാനും സാധ്യതയില്ല.

പല താരങ്ങളും വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാട്ടി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഈ സമയത്താണ് സഞ്ജു ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇത് സഞ്ജുവിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജു വിട്ടുനിന്നത് വലിയ മണ്ടത്തരമായെന്നാണ് ആകാശ് ചോപ്ര ഉള്‍പ്പെടെ പല മുന്‍ താരങ്ങളും പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് ഏകദിന ടീമിലേക്ക് മടങ്ങിയെത്തുക എളുപ്പമാവില്ല.

ശ്രേയസ് ടീമിലേക്കെത്തും

ഇടവേളക്ക് ശേഷം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പോവുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ ശ്രേയസ് തിരിച്ചെത്തുമെന്നാണ് വിവരം. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റുകൊണ്ട് തിളങ്ങുന്ന ശ്രേയസ് നായകനെന്ന നിലയിലും മികവ് കാട്ടുകയാണ്. മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടത്തിലേക്കെത്തിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിരുന്നു. എന്തായാലും ശ്രേയസ് കൂടി തിരിച്ചുവരുമ്പോള്‍ സഞ്ജുവിന് ഏകദിന ടീമിലിടമെന്നത് പ്രയാസമായിരിക്കുമെന്നതാണ് വസ്തുത.

Story first published: Thursday, January 2, 2025, 12:40 [IST]
Other articles published on Jan 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+