Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പ്ലാന്‍ മാറ്റി ബട്‌ലര്‍, സഞ്ജുവിന്റെ 'തനിനിറം' പുറത്ത്!! ഫോര്‍ പോലുമടിക്കാതെ വീണു

ചെന്നൈ: ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യില്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ് ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണ്‍. നേരത്തേ കൊല്‍ക്കത്തയിലെ ആദ്യ കളിയില്‍ അദ്ദേഹം ഭേദപ്പെട്ട പ്രകടനം (20 ബോളില്‍ 26) നടത്തിയിരുന്നെങ്കിലും ഇത്തവണ ഒറ്റയക്ക സ്‌കോറിനു ക്രീസ് വിട്ടു. പേസര്‍ ജോഫ്ര ആര്‍ച്ചറാണ് മലയാളി താരത്തെ മടക്കിയത്.

ഏഴു ബോളില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ സഞ്ജു നേടിയുള്ളൂ. ഒരു ഫോര്‍ പോലും ഇതിലുള്‍പ്പെട്ടിരുന്നില്ല. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ തന്റെ ബൗളിങ് കോമ്പിനേഷനില്‍ വരുത്തിയ മാറ്റമാണ് സഞ്ജുവിനെ ഫ്‌ളോപ്പാക്കിയതെന്നു പറയേണ്ടി വരും. ഇതു കാരണം ആദ്യ കളിയിലേതു പോലെയൊരു തീപ്പൊരി ഇന്നിങ്‌സ് കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായില്ല.

SANJU SAMSON

മുട്ടിടിച്ച് സഞ്ജു

ആദ്യ ടി20യില്‍ നിന്നും വ്യത്യസ്തമായി തന്റെ ടീമിലെ ഏറ്റവും മികച്ച പേസ് ജോടികളെ തന്നെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ന്യൂബോള്‍ ഏല്‍പ്പിക്കുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ പന്തെറിയാനെത്തിയപ്പോള്‍ രണ്ടാമത്തെ ഓവര്‍ അതിവേഗക്കാരനായ മാര്‍ക് വുഡിനുമായിരുന്നു. ഇരുവശങ്ങളിലും ഇവര്‍ മാറി മാറി പന്തെറിഞ്ഞതോടെ സഞ്ജു ശരിക്കും വലഞ്ഞു.

നേരത്തേ ആദ്യ കളിയില്‍ ആര്‍ച്ചര്‍ ആദ്യ ഓവര്‍ എറിഞ്ഞപ്പോള്‍ അടുത്തത് ഗസ് അറ്റ്കിന്‍സനായിരുന്നു. ഇംഗ്ലീഷ് പേസ് നിരയിലെ ഏറ്റവും ദുര്‍ബലനായ അദ്ദേഹത്തെ രണ്ടാം ഓവറില്‍ സഞ്ജു പഞ്ഞിക്കിട്ടു. 22 റണ്‍സാണ് ഈ ഓവറില്‍ അദ്ദേഹം വാരിക്കൂട്ടിയത്. നാലു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

പക്ഷെ ആര്‍ച്ചര്‍ക്കും വുഡിനുമെതിരേ സഞ്ജു റണ്ണെടുക്കാന്‍ നന്നായി വിഷമിച്ചു. ആര്‍ച്ചര്‍ക്കെതിരേ ഏഴു ബോളില്‍ മൂന്നും വുഡിനെതിരേ ആറു ബോളില്‍ ഒരു റണ്‍സും മാത്രമാണ് അദ്ദേഹം നേടിയത്.

ആര്‍ച്ചര്‍, വുഡ് എന്നിവര്‍ക്കെതിരേയുള്ള സഞ്ജുവിന്റെ ഈ ദൗര്‍ബല്യം മനസ്സിലാക്കിയ ബട്‌ലര്‍ രണ്ടാമങ്കത്തില്‍ പ്ലാന്‍ മാറ്റി. അറ്റ്കിന്‍സനെ പ്ലെയിങ് ഇലവനില്‍ നിന്നു ഒഴിവാക്കിയ അദ്ദേഹം പകരം ന്യൂബോള്‍ ദൗത്യം ആര്‍ച്ചര്‍-വുഡ് സഖ്യത്തെ ഏല്‍പ്പിക്കുകയും ചെയ്്തു. ഇതിന്റെ ഫലമാണ് ചെന്നൈയിലെ രണ്ടാമങ്കത്തില്‍ ഇംഗ്ലണ്ടിനു ലഭിച്ചത്.

നിരാശപ്പെടുത്തിയ ഇന്നിങ്‌സ്

ആദ്യ ടി20യിലേതു പോലെ ചെന്നൈയിലും ജോഫ്ര ആര്‍ച്ചര്‍- മാര്‍ക്ക് വുഡ് ജോടിക്കെതിരേ അത്ര ആത്മവിശ്വാസത്തിലല്ല സഞ്ജു സാംസണ്‍ കാണപ്പെട്ടത്. ആദ്യ ഓവറില്‍ ആര്‍ച്ചര്‍ക്കെതിരേ ഒരു ബോളില്‍ ഒരു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. എന്നാല്‍ മറുഭാഗത്തു ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മ ആദ്യ ഓവറില്‍ മൂന്നു ഫോറുകളാണ് ആര്‍ച്ചര്‍ക്കെതിരേ പായിച്ചത്.

SANJU SAMSON

രണ്ടാമത്തെ ഓവര്‍ വുഡിനായിരുന്നു. മൂന്നു ബോളുകളാണ് സഞ്ജുവിനു നേരിടാന്‍ അവസരം ലഭിച്ചത്. ലഭിച്ചത് രണ്ടു സിംഗിളുകള്‍ മാത്രം. ആറു ബോളില്‍ 12 റണ്‍ഡസെടുത്ത അഭിഷേക് ഈ ഓവറിലെ മൂന്നാമത്തെ ബോളില്‍ പുറത്താവുകയും ചെയ്തിരുന്നു. അടുത്ത ഓവറില്‍ സഞ്ജുവും വീണു. ആര്‍ച്ചര്‍ക്കെതിരേ ആദ്യ ബോളില്‍ റണ്‍ ലഭിക്കാതിരുന്ന അദ്ദേഹം അടുത്ത ബോളില്‍ ഡബിളെടുത്തു. മൂന്നാമത്തെ ബോളില്‍ സഞ്ജു പുറത്താവുകയും ചെയ്തു.

ഓഫ്സ്റ്റംപിന് പുറത്ത് 148 കിമി വേഗതയുള്ള ഷോര്‍ട്ട് ബോളാണ് ആര്‍ച്ചര്‍ എറിഞ്ഞത്. പുള്‍ ഷോട്ടിലൂടെ ബോളിനെ സിക്‌സറിലേക്കു പറത്താനായിരുന്നു സഞ്ജുവിന്റെ ശ്രമം. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ബ്രൈഡന്‍ കാര്‍സ് ഇതു അനായാസം പിടികൂടുകയായിരുന്നു. ഇതോടെ അഞ്ചു റണ്‍സെടുത്ത സഞ്ജു നിരാശനായി തല താഴ്ത്തി ക്രീസ് വിടുകയും ചെയ്തു.

Story first published: Saturday, January 25, 2025, 21:57 [IST]
Other articles published on Jan 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+