Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 26, 5, 3; സഞ്ജുവിന്റെ വെടി തീര്‍ന്നോ? ചോപ്ര പറഞ്ഞത് ശരി തന്നെ!! ആര്‍ച്ചര്‍ ഹാപ്പി

രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണിന്റെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തി. വെറും മൂന്നു റണ്‍സ് രാജ്‌കോട്ടിലെ മൂന്നാമങ്കത്തില്‍ അദ്ദേഹത്തിനു കുറിക്കാനായുള്ളൂ. ജോഫ്ര ആര്‍ച്ചര്‍ക്കു വിക്കറ്റ് സമ്മാനിക്കുന്നത് ശീലമാക്കി മാറ്റിയ സഞ്ജു ഈ കളിയിലും പതിവ് തെറ്റിച്ചില്ല.

ഈ കളിയിലും ബാറ്റിങില്‍ ക്ലിക്കാവാതെ പോയതോടെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുടെ നിരീക്ഷണം ശരിയാണെന്നു തന്നെയാണ് വ്യക്തമാവുന്നത്. ബോളിന്റെ വേഗത 140ന് മുകളിലാണെങ്കില്‍ അവയെ നേരിടാന്‍ സഞ്ജു വിഷമിക്കുന്നതായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ കളിയിലും സംഭവിച്ചത് ഇതു തന്നെയാണ്.

SANJU SAMSON

അടപടലം പൂട്ടി

രണ്ടാം ടി20യിലേതു പോലെ ഈ മല്‍സരത്തിലും ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ പേസാക്രമണം സഞ്ജു സാംസണിനെ തുടക്കം മുതല്‍ വരിഞ്ഞുകെട്ടി. കൃത്യമായ പ്ലാനിങ്ങോടെയാണ് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും സഞ്ജുവിനെ ഈ കൡയിലും പന്തെറിയാനെത്തിയത്. ഷോട്ടുകള്‍ കളിക്കാനുള്ള ഒരു പഴുതും രണ്ടു പേരും അദ്ദേഹത്തിനു നല്‍കിയില്ല. പരമാവധി സഞ്ജുവിന്റെ ശരീരം ലക്ഷ്യമാക്കിയുള്ള ബോളുകളാണ് ഇരുവരും എറിഞ്ഞത്.

ഇവയെ എങ്ങനെ അതിജീവിക്കണമെന്നു മുന്‍ മല്‍സരങ്ങളിലേതു പോലും അദ്ദേഹത്തിനു ഉത്തരമില്ലായിരുന്നു. ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു ബോളില്‍ ഓരോ സിംഗിളാണ് സഞ്ജു നേടിയത്. വുഡിന്റെ രണ്ടാം ഓവറില്‍ അദ്ദേഹത്തിന് ലഭിച്ചത് ഒരു വൈഡടക്കം നാലു ബോള്‍. നേടിയത് സിംഗിള്‍ മാത്രം.

ആര്‍ച്ചറുടെ തൊട്ടടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ സഞ്ജു വീഴുകയും ചെയ്തു. ശരീരത്തിനു നേരെ ഒരു ഷോര്‍ട്ട് ബോളാണ് ആര്‍ച്ചര്‍ പരീക്ഷിച്ചത്. മിഡ് വിക്കറ്റിനു മുകളിലൂടെ പുള്‍ ഷോട്ട് കളിക്കാനായിരു്ന്നു സഞ്ജുവിന്റെ ശ്രമം. പക്ഷെ പ്രതീക്ഷിച്ചതു പോലെ അതു കണക്ടായില്ല. മിഡ് വിക്കറ്റില്‍ നേരെ ആദില്‍ റഷീദിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. സിംപിള്‍ ക്യാച്ചിലൂടെ മലയാളി താരത്തെ അദ്ദേഹം മടക്കുകയും ചെയ്തു.

ഈ പുറത്താവലിനു ശേഷം സ്വയം വളരെ ക്ഷുഭിതനായിട്ടാണ് സഞ്ജു കാണപ്പെട്ടത്. അത്തമൊരു ഷോട്ട് കളിച്ച് വിക്കറ്റ് കൈവിടണ്ടി വന്നതില്‍ രോഷത്തോടെ ആക്രോശിച്ച സഞ്ജു കൈകൊണ്ട് താഴേക്കു പഞ്ച് ചെയ്താണ് നിരാശനയി ക്രീസ് വിട്ടത്.

SANJU SAMSON

പുതിയ വീക്ക്‌നെസ്?

സഞ്ജു സാംസണിന്റ പുതിയൊരു വീക്ക്‌നനെസാണ് ഈ പരമ്പരയിലൂടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ തുറന്നു കാണിച്ചിരിക്കുന്നത്. സാധാരണയായി ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. ഇത്തരം ബോളുകള്‍ അനായാസം ഫോറിലേക്കും സിക്‌സറിലേക്കും പായിക്കാനും താരത്തിനു സാധിക്കാറുണ്ട്.

ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

പക്ഷെ ശരീരം ലക്ഷ്യമിട്ടു വരുന്ന ഷോര്‍ട്ട് ബോളുകള്‍ എങ്ങനെ കളിക്കണമെന്നു തനിക്കറിയില്ലെന്നു സഞ്ജു കാണിച്ചു തന്നിരിക്കുകയാണ്. ഈ പരമ്പരയിലെ മൂന്നു കളിയിലും ഒരേ രീതിയിലാണ് അദ്ദേഹം പുറത്തായിട്ടുള്ളത്.

ശരീരത്തിനു നേരെ വന്ന ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു തുനിഞ്ഞാണ് മൂന്നു ടി20കൡും സഞ്ജു ക്യാച്ച് സമ്മാനിച്ച് ക്രീസ് വിട്ടത്. പുതിയ ഈ ദൗര്‍ബല്യം എത്രയും പെട്ടെന്നു പരിഹരിക്കാനായില്ലെങ്കില്‍ പരമ്പരയിലെ ശേഷിച്ച രണ്ടു കളിയിലും സഞ്ജുവിനു ബാറ്റിങില്‍ തിളങ്ങുക ദുഷ്‌കരമായിരിക്കും.

Story first published: Tuesday, January 28, 2025, 21:37 [IST]
Other articles published on Jan 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+