Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 5 കളി, വെറും 51! സഞ്ജുവിന്റെ കാര്യം തീരുമാനമായി? ഇനി ഐപിഎല്ലില്‍ നോക്കാം

മുംബൈ: ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പര ഒരു ഫിഫ്റ്റി പോലുമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് മലയാളി ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. ആദ്യത്തെ നാലു കളിയിലെ ഫ്‌ളോപ്പ് ഷോയുടെ ക്ഷീണം വാംഖഡെയില്‍ ഫിഫ്റ്റിയോ, സെഞ്ച്വറിയോ നേടി തീര്‍ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായി. ഏഴു ബോളില്‍ നിന്നും 16 റണ്‍സുമായി സഞ്ജു പുറത്താവുകയായിരുന്നു.

മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് സഞ്ജു ഈ കളിയില്‍ ആരംഭിച്ചതെങ്കിലും അതൊരു വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. ആദ്യ മൂന്നു കളിയിലും ജോഫ്ര ആര്‍ച്ചറാണ് സഞ്ജുവിനെ മടക്കിയതെങ്കിലും ഈ മല്‍സരത്തില്‍ മാര്‍ക്ക് വുഡാണ് അദ്ദേഹത്തെ പവലിയനിലേക്കു മടക്കിയത്.

SANJU SAMSON

ഗംഭീര തുടക്കം

ഗംഭീരമായിട്ടാണ് ഈ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ തുടങ്ങിയത്. തന്റെ പേടിസ്വപ്‌നമായ ജോഫ്ര ആര്‍ച്ചറെ സിക്‌സറടിച്ചാണ് അദ്ദേഹം വരവേറ്റത്. ഒരു ഷോര്‍ട്ട് ബോളാണ് സഞ്ജുവിനെതിരേ ആര്‍ച്ചര്‍ ആദ്യ പരീക്ഷിച്ചത്. എന്നാല്‍ അദ്ദേഹം ഒരുങ്ങിത്തന്നെയാണ് വന്നത്. ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ പുള്‍ ഷോട്ടിലൂടെ സഞ്ജു സിക്‌സര്‍ പറത്തുകയായിരുന്നു.

അടുത്ത മൂന്നു ബോളില്‍ റണ്ണൊന്നുമില്ല. എന്നാല്‍ അഞ്ചാമത്തെ ബോള്‍ അദ്ദേഹം സിക്‌സറിലെത്തിച്ചു. ലെഗ് സ്റ്റംപ് ഏരിയയില്‍ ഷോര്‍ട്ട് ബോളാണ് ആര്‍ച്ചര്‍ പരീക്ഷിച്ചത്. ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിനുമ മുകളിലൂടെ വീണ്ടുമൊരു പുള്‍ ഷോട്ട്. അതുകൊണ്ടും സഞ്ജുവിനു മതിയായില്ല. അവസാന ബോൡ ഫോറടിച്ചാണ് അദ്ദേഹം ആര്‍ച്ചറോടുള്ള അരിശം തീര്‍ത്തത്. തേര്‍ഡ് മാന്‍ ഏരിയയിലൂടെയായിരുന്നു ബോള്‍ ബൗണ്ടറി കടന്നത്. ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ സഞ്ജു ആറു ബോളില്‍ 16!!.

വലിയൊരു ഇന്നിങ്‌സാക്കി അദ്ദേഹം ഇതു മാറ്റിയെടുക്കുമെന്നു കരുതിയെങ്കിലും അടുത്ത ഓവറില്‍ തന്നെ പുറത്തായി. മാര്‍ക്ക് വുഡിന്റെ അഞ്ചാമത്തെ ബോളിലാണ് മലയാളി താരം വീണത്. മിഡില്‍- ലെഗ് സ്റ്റംപ് ഏരിയില്‍ ഒരു ഷോര്‍ട്ട് ബോളായിരുന്നു ഇത്.

പുള്‍ ഷോട്ടിനാണ് സഞ്ജു തുനിഞ്ഞത്. പക്ഷെ ആദ്യ ഓവറിലേതു പോലെ അതു ശരിയായി കണക്ടായില്ല. ഡീപ്പ് സ്‌ക്വയര്‍ ലെഗ് ഏരിയയില്‍ ബൗണ്ടറി ലൈനിന് അരികില്‍ ജോഫ്ര ആര്‍ച്ചറുടെ കൈകളിലേക്കാണ് ഇതു വന്നത്. അദ്ദേഹം അനായാസം അതു പിടികൂടിയതോടെ വിളറിയ ഒരു ചിരിയോടെ സഞ്ജു ക്രീസ് വിടുകയും ചെയ്തു.

SANJU SAMSON

മറക്കാനാഗ്രഹിക്കുന്ന പരമ്പര

സഞ്ജു സാംസണ്‍ മറക്കാനാഗ്രഹിക്കുന്ന പരമ്പരയായി ഇതു മാറിയിരിക്കുകയാണ്. മോശം ഫോമിലായിട്ടും തുടരെ അഞ്ചു കളിയിലും ഓപ്പണറായി അവസരം കിട്ടിയിട്ടും ഇതു മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. അഞ്ചിന്നിങ്‌സില്‍ 10.20 ശരാശരിയില്‍ വെറും 51 റണ്‍സാണ് സഞ്ജുവിനു നേടാനായത്. കൊല്‍ക്കത്തയിലെ ആദ്യ കളിയില്‍ നേടിയ 26 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതിനു ശേഷമുള്ള മല്‍സരങ്ങളില്‍ 5, 3, 1, 16 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. അഞ്ചു ഫോറും മൂന്നു സിക്‌സറും മാത്രമേ പരമ്പരയില്‍ അദ്ദേഹത്തിന്റെ പേരിലുള്ളൂ. ഈ പ്രകടനത്തോടെ ഇനി ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കുമോയെന്നതു സംശയമാണ്. വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനമനുസരിച്ചായിരിക്കും ഇനി അദ്ദേഹത്തിന്റെ ഭാവി. ഐപിഎല്ലിനു ശേഷം മാത്രമേ ഇന്ത്യക്കു ഇനി ടി20 മല്‍സരങ്ങളുള്ളൂ.

Story first published: Sunday, February 2, 2025, 19:50 [IST]
Other articles published on Feb 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+