For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജയിച്ച് പരമ്പര നേടണം, ഇന്ത്യക്ക് ഈ മാറ്റം വേണം; പ്ലേയിങ് 11നുമായി ആകാശ് ചോപ്ര

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം പൂനെയില്‍ നടക്കാന്‍ പോവുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിലാണ്. നാലാം മത്സരം ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ലക്ഷ്യം വെക്കുന്നത് പരമ്പരയിലൊപ്പമെത്താനാണ്. അതുകൊണ്ടുതന്നെ നാലാം ടി20 ആവേശകരമാവും. ഇന്ത്യക്ക് ഗംഭീര താരനിര ഒപ്പമുണ്ടെങ്കിലും മിക്ക ബാറ്റ്‌സ്മാന്‍മാരും ഫോമിലല്ല. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യക്ക് തിരിച്ചടി.

ഇന്ത്യക്ക് നിര്‍ണ്ണായകമായ നാലാം ടി20 ജയിക്കാന്‍ പ്ലേയിങ് 11 ചില മാറ്റങ്ങള്‍ അനിവാര്യമാണ്. ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പല നിര്‍ദേശങ്ങളും വരുന്നുണ്ട്. സഞ്ജു സാംസണേയും ഹാര്‍ദിക് പാണ്ഡ്യയേയും മാറ്റണമെന്നും ബാറ്റിങ് കരുത്ത് ശക്തമാക്കണമെന്നുമടക്കം നിര്‍ദേശങ്ങളുണ്ട്. ഇപ്പോഴിതാ നാലാം ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

സഞ്ജു സാംസണ്‍ തുടരണം

ഓപ്പണര്‍ റോളില്‍ നിന്ന് സഞ്ജു സാംസണെ മാറ്റണമെന്ന നിര്‍ദേശം പലരും മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ സഞ്ജു സാംസണ്‍ തുടരണമെന്നാണ് ആകാശ് ചോപ്ര നിര്‍ദേശിക്കുന്നത്. സഞ്ജു സാംസണിന്റെ ആദ്യ മൂന്ന് മത്സരത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ജോഫ്രാ ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ സഞ്ജു സാംസണ്‍ വീഴുകയാണ്. എന്നാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് തുടരണമെന്നാണ് ആകാശ് പറയുന്നത്.

തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ

മൂന്നാം നമ്പറില്‍ ഇന്ത്യ തിലക് വര്‍മയെ കളിപ്പിക്കണമെന്നാണ് ആകാശ് നിര്‍ദേശിക്കുന്നത്. തിലക് മൂന്നാം നമ്പറില്‍ കളിക്കുമ്പോഴാണ് മികച്ച പ്രകടനം നടത്തുന്നത്. അവസാനമായി മൂന്നാം നമ്പറിലിറങ്ങിയ മൂന്ന് മത്സരത്തില്‍ രണ്ട് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമാണ് തിലക് നേടിയത്. എന്നാല്‍ നാലാം നമ്പറിലേക്കിറങ്ങുമ്പോള്‍ തിലകിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണം.

ക്യാപ്റ്റനായ സൂര്യകുമാര്‍ സമീപകാല മത്സരങ്ങളില്‍ നിരാശപ്പെടുത്തുകയാണ്. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അഞ്ചാം നമ്പറില്‍ ശിവം ദുബെയെയാണ് നിര്‍ദേശിക്കുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ദുബെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനാണ്. ഡെത്തോവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ദുബെക്ക് ശേഷിയുണ്ട്.

sanju samson

രമണ്‍ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി

ആറാം നമ്പറില്‍ ഓള്‍റൗണ്ടറായ രമണ്‍ദീപ് സിങ്ങിനെയാണ് കളിപ്പിക്കേണ്ടതെന്നാണ് ആകാശ് നിര്‍ദേശിക്കുന്നത്. പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയ രമണ്‍ദീപിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവുണ്ട്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് രമണ്‍ദീപ്. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എട്ടാം നമ്പറില്‍ വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കാം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി താരം മിന്നിക്കുകയാണ്.

രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ

സ്പിന്നറായി രവി ബിഷ്‌നോയിയെ ഒമ്പതാം നമ്പറില്‍ കളിപ്പിക്കാം. കൈക്കുഴ സ്പിന്നറായ ബിഷ്‌നോയ് ഭേദപ്പെട്ട പ്രകടനമാണ് സമീപകാലത്തായി നടത്തുന്നത്. പത്താം നമ്പറില്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് കളിക്കണം. മൂന്നാം മത്സരത്തില്‍ അര്‍ഷ്ദീപിന് വിശ്രമം അനുവദിച്ചിരുന്നു. മുഹമ്മദ് ഷമി പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയെന്ന് പ്രകടനം നോക്കുമ്പോള്‍ പറയാനാവില്ല. അതുകൊണ്ടുതന്നെ ഹര്‍ഷിത് റാണയെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ആകാശിന്റെ നിര്‍ദേശം.

Story first published: Wednesday, January 29, 2025, 18:02 [IST]
Other articles published on Jan 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+