For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തിന്റെ 'കസേര' തെറിപ്പിച്ച് സഞ്ജു തുടങ്ങി!! ധവാനും രക്ഷയില്ല, വമ്പന്‍ റെക്കോര്‍ഡ്

കൊല്‍ക്കത്ത: ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ വമ്പന്‍ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനാണ് നിലവിലെ ടി20 ലോകകപ്പ് ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ വാരിക്കളഞ്ഞത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കുകയായിരുന്നു സൂര്യകുമാര്‍ യാദവും സംഘവും. ഇംഗ്ലണ്ടിനെ വെറും 132ല്‍ എറിഞ്ഞിട്ടപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.

മറുപടിയില്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് വെറും 13 ഓവറില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. മലയാളി താരം സഞ്ജു സാംസണും ഈ കളിയില്‍ മിന്നിച്ചിരുന്നു. 20 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 26 റണ്‍സ് നേടിയാണ് അദ്ദേഹം മടങ്ങിയത്. വിക്കറ്റിനു പിന്നിലും താരം കസറി. ബാറ്റിങില്‍ വലിയൊരു റെക്കോര്‍ഡും ഈ മല്‍സരത്തില്‍ സഞ്ജുവിനു കുറിക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

രോഹിത്തിന്റെ റെക്കോര്‍ഡ് പഴങ്കഥ

ഇന്ത്യക്കു വേണ്ടി ഒരു ടി20 മല്‍സരത്തിന്റെ രണ്ടാം ഓവറില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമായാണ് സഞ്ജു സാംസണ്‍ മാറിയിരിക്കുന്നത്. നേരത്തേ ഈ റെക്കോര്‍ഡ് മുന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയും മറ്റൊരു മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്നു പങ്കിടുകയായിരുന്നു. 16 റണ്‍സ് വീതമായിരുന്നു രണ്ടാം ഓവറില്‍ ഇരുവരും നേടിയത്. 2018ല്‍ ബംഗ്ലാദേശുമായുള്ള ടി20യില്‍ ആദ്യം രോഹിത്താണ് രണ്ടാമത്തെ ഓവറില്‍ 16 റണ്‍സ് അടിച്ചെടുത്ത് ചരിത്രം കുറിച്ചത്.

തൊട്ടടുത്ത വര്‍ഷം ന്യൂസിലാന്‍ഡുമായുള്ള ടി20ടില്‍ ധവാന്‍ രണ്ടാം ഓവറില്‍ 16 റണ്‍സുമായി ഈ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു. തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ട ഈ റെക്കോര്‍ഡാണ് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സഞ്ജു പഴങ്കഥയാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ ഈഡനില്‍ നടന്ന മല്‍സരത്തില്‍ രണ്ടാം ഓവറില്‍ അദ്ദേഹം വാരിക്കൂട്ടിയത് 22 റണ്‍സാണ്.

പതിഞ്ഞ തുടക്കം, പിന്നെ കൊടുങ്കാറ്റ്

കൊല്‍ക്കത്തയിലെ റണ്‍ചേസില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ എത്തിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് സഞ്ജുവാണ്. വളരെ പതിഞ്ഞ താളത്തിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആര്‍ച്ചര്‍ക്കെതിരേ ഷോട്ടുകള്‍ കളിക്കാനാവാതെ സഞ്ജു ശരിക്കും വിയര്‍ത്തു. ആദ്യ ഓവറില്‍ ലഭിച്ചത് ഒരു റണ്‍സ് മാത്രം.

SANJU SAMSON ABHISHEK SHARMA

എന്നാല്‍ ഗസ് അറ്റ്‌സിന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഫസ്റ്റ് ഗിയറില്‍ നിന്നും സഞ്ജു ഒറ്റയടിക്കു ടോപ്പ് ഗിയറിലേക്കു കയറുകയായിരുന്നു. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് ഇംഗ്ലീഷ് പേസറെ അദ്ദേഹം വരവേറ്റത്. ഷോര്‍ട്ട് ബോളിനെ ലെഗ് സൈഡിലൂടെ താരം ബൗണ്ടറി കടത്തുകയായിരുന്നു.

അടുത്തത് ഓഫ് സ്റ്റംപിന് പുറത്ത് ഒരു ഗുഡ് ലെങ്ത്ത് ബോളായിരുന്നു. കിടിലനൊരു ഡ്രൈവിലൂടെ സഞ്ജു ഇതിനെ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയിലക്കു പായിച്ചു. മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ല.

പക്ഷെ സഞ്ജു നിര്‍ത്തിയിരുന്നില്ല. നാലാമത്തെ ബോള്‍ സിക്‌സറിലേക്ക് മൂളിപ്പറന്നു. ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ ഷോര്‍ട്ട് ബോള്‍ ലെഗ് സൈഡിലേക്കു മാറി നിന്ന് അദ്ദേഹം കവേഴ്‌സിനു മുകളിലൂടെയാണ് സിക്‌സറിലെത്തിച്ചത്.

അഞ്ചാമത്തെ ബോളില്‍ മനോഹരമായൊരു ബൗണ്ടറി. കൈക്കുഴ കൊണ്ട് മിഡ് ഓണിന്റെ വലതു ഭാഗത്തു കൂടെ അദ്ദേഹം ഷോട്ട് പായിക്കുകയായിരുന്നു. അവസാന ബോളില്‍ വീണ്ടുമൊരു ബൗണ്ടറി കൂടി നേടിയാണ് സഞ്ജു ഈ ഓവര്‍ അവസാനിപ്പിച്ചത്. ഷോര്‍ട്ട് ഫൈന്‍ ലെഗിലെ ഫീല്‍ഡറെ കബളിപ്പിച്ചായിരുന്നു ഈ ഷോട്ട്. ഇതോടെ ഈ ഓവറില്‍ പിറന്നത് 22 റണ്‍സ്!!.

Story first published: Thursday, January 23, 2025, 6:28 [IST]
Other articles published on Jan 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+