Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു കഷ്ടിച്ച് രക്ഷപെട്ടു, ഡെക്കായി തിലകും സൂര്യയും! നാണംകെട്ട റെക്കോഡില്‍

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ നിരാശപ്പെടുത്തുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകളാണ് ഒരോവറില്‍ നഷ്ടമായിരിക്കുന്നത്. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഇന്ത്യ കഷ്ടിച്ച് രക്ഷപെട്ടു. രണ്ടാം ഓവര്‍ എറിയാനെത്തിയ സാഖിബ് മഹമ്മൂദ് ഇന്ത്യയെ തകര്‍ത്തടുക്കുകയായിരുന്നു. റണ്‍സൊന്നും വിട്ടുകൊടുക്കാതെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് മഹമ്മൂദ് നേടിയത്.

ഒരു റണ്‍സെടുത്ത സഞ്ജു സാംസണെ പുറത്താക്കിയത് മഹമ്മൂദ് തിലകവ് വര്‍മയേയും സൂര്യകുമാര്‍ യാദവിനേയും അക്കൗണ്ട് തുറക്കും മുമ്പ് മടക്കി. 12 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും നിരാശപ്പെടുത്തുന്നത് തുടരുകയാണ്. ഒരോവറിലെ കൂട്ടത്തകര്‍ച്ചയോടെ നാണംകെട്ട റെക്കോഡിലേക്ക് ഇന്ത്യ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു നാണക്കേടിലേക്ക് ഇന്ത്യന്‍ ടീം എത്തുന്നത്.

രണ്ടാമനും മൂന്നാമനും ഡെക്കാവുന്നത് ഇതാദ്യം

ഇന്ത്യയുടെ ടി20 ചരിത്രത്തില്‍ രണ്ടാമനും മൂന്നാമനും ഡെക്കിന് പുറത്താവുന്നത് ഇതാദ്യമായാണെന്ന് പറയാം. സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ തിലക് വര്‍മയാണ് ക്രീസിലെത്തിയത്. നിലയുറപ്പിക്കും മുമ്പ് സാഖിബ് മഹമ്മൂദിനെ വലിയ ഷോട്ടിന് ശ്രമിച്ച തിലക് വര്‍മ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. സൂര്യകുമാര്‍ യാദവ് നാല് പന്ത് നേരിട്ടെങ്കിലും ഇതേ ഓവറില്‍ മടങ്ങി. നായകന്റെ ഉത്തരവാദിത്തം കാട്ടാതെ കളിച്ച സൂര്യകുമാര്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

ഇതോടെയാണ് നാണക്കേടിന്റെ പട്ടികയിലേക്ക് സൂര്യകുമാറിനും തിലക് വര്‍മക്കും എത്തേണ്ടി വന്നത്. സഞ്ജു സാംസണ്‍ കഷ്ടിച്ചാണ് രക്ഷപെട്ടത്. ഒരു റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചതുകൊണ്ടാണ് രക്ഷപെട്ടത്. ഇല്ലെങ്കില്‍ ഈ നാണക്കേടിലേക്ക് സഞ്ജുവും എത്തിയേനെ. എന്തായാലും ഇന്ത്യയുടെ ടോപ് ഓഡറിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. പിഴവുകളില്‍ നിന്ന് പഠിക്കാന്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുന്നില്ല.

suryakumar yadav

സൂര്യകുമാര്‍ യാദവിന് എന്തുപറ്റി?

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ടി20യിലെ പ്രകടനം ഇന്ത്യക്ക് വലിയ കരുത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ സൂര്യകുമാറിനെ കാണാനാവുന്നില്ല. തുടര്‍ച്ചയായി താരം നിരാശപ്പെടുത്തുകയാണ്. പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ സൂര്യക്ക് സാധിച്ചിട്ടില്ല. നായകസ്ഥാനം സൂര്യകുമാറിനെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. സൂര്യക്ക് കീഴില്‍ ഇന്ത്യ സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം മികവ് കാട്ടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ തട്ടകത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സൂര്യക്ക് സാധിച്ചിട്ടില്ല. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സൂര്യക്ക് പിഴവ് സംഭവിക്കുന്നു. സഞ്ജു സാംസണിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ച്വറികളോടെ മിന്നിച്ച സഞ്ജു ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ വിറക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്ന് പറയാം. എന്തായാലും സഞ്ജുവിന്റേയും സൂര്യയുടേയും മോശം ഫോം ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്.

പരമ്പര കൈവിടുമോ?

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ കൈവിട്ടാല്‍ അത് വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലുമടക്കം ടി20 പരമ്പര നേടി നാട്ടില്‍ തോല്‍വി വഴങ്ങിയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിച്ചേക്കും. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സീറ്റിനേയും അത് പ്രതികൂലമായി ബാധിച്ചേക്കും. സൂര്യകുമാര്‍ യാദവിന് നായകനെന്ന നിലയില്‍ മുന്നോട്ട് പോവുക എളുപ്പമാവില്ല.

അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പരമ്പര നേടേണ്ടത് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. ഇന്ത്യയുടെ ബാറ്റിങ് നിര സ്ഥിരത കാട്ടാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. സൂപ്പര്‍ താരങ്ങളില്‍ ആര്‍ക്കും സ്ഥിരത കാട്ടാനാവുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Story first published: Friday, January 31, 2025, 20:16 [IST]
Other articles published on Jan 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+