For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഹാര്‍ദിക് പുറത്ത്, 2 പേര്‍ അകത്ത്; 3ാം ടി20യിലെ ഇന്ത്യയുടെ സാധ്യതാ 11 ഇതാ

രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരം 28ന് നടക്കാന്‍ പോവുകയാണ്. രാജ്‌കോട്ടിലാണ് മത്സരം. ആദ്യ രണ്ട് മത്സരവും ജയിച്ച ഉന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ്. മൂന്നാം മത്സരവും ജയിച്ച് പരമ്പര നേടിയെടുക്കാനുറച്ചാവും ഇന്ത്യ ഇറങ്ങുക. രാജ്‌കോട്ടില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യംവെച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക. രാജ്‌കോട്ടില്‍ പേസിന് പിന്തുണയുള്ള പിച്ചാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.

രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് 11 ചില നിര്‍ണ്ണായക മാറ്റങ്ങള്‍ മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ആദ്യ രണ്ട് മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം നോക്കുമ്പോള്‍ ബാറ്റിങ് നിരയുടെ പ്രകടനം ശരാശരി മാത്രമാണ്. ചില ഒറ്റയാള്‍ പ്രകടനങ്ങള്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്നുണ്ടെങ്കിലും ബാറ്റിങ് നിരയില്‍ ദൗര്‍ബല്യങ്ങളേറെയാണ്. മൂന്നാം ടി20യില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 പരിശോധിക്കാം.

സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ സഞ്ജു സാംസണേയും അഭിഷേക് ശര്‍മയേയും നിലനിര്‍ത്തും. രണ്ട് പേരും ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് ശോഭിക്കാനായില്ല. അഭിഷേക് ശര്‍മ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ രണ്ട് മത്സരത്തിലും സഞ്ജുവിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. മൂന്നാം മത്സരത്തില്‍ ഈ കൂട്ടുകെട്ടിന് മിന്നിക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), ശിവം ദുബെ

മൂന്നാം നമ്പറില്‍ തിലക് വര്‍മ തുടരണം. ആദ്യ മത്സരത്തില്‍ നാലാം നമ്പറിലാണ് തിലക് കളിച്ചത്. എന്നാല്‍ രണ്ടാം ടി20യില്‍ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നപ്പോള്‍ തിലക് ഗംഭീര പ്രകടനം കാഴ്ചവെച്ചു. രണ്ടാം മത്സരത്തില്‍ മാച്ച് വിന്നിങ് പ്രകടനമാണ് തിലക് പുറത്തെടുത്തത്. കളിയിലെ താരമാകാനും തിലകിന് സാധിച്ചു. നാലാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവാകും കളിക്കുക. ക്യാപ്റ്റന്‍ സൂര്യ ടി20യില്‍ ഗംഭീര റെക്കോഡുള്ള താരമാണ്.

tilak varma

എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. മൂന്നാം ടി20യിലൂടെ ഫോം വീണ്ടെടുത്ത് സൂര്യകുമാര്‍ യാദവിന് തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. അഞ്ചാം നമ്പറിലേക്ക് ശിവം ദുബെ എത്തണം. നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി ദുബെയെയാണ് ഇന്ത്യ ടീമിലെടുത്തത്. അതുകൊണ്ടുതന്നെ ദുബെയെ ഇന്ത്യ മൂന്നാം ടി20യില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് ദുബെ.

ദ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍

ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കിയേക്കും. പന്തുകൊണ്ടും ബാറ്റുകൊണ്ടും കാര്യമായ പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വിശ്രമം അനുവദിക്കാനാണ് സാധ്യത കൂടുതല്‍. ആറാം നമ്പറില്‍ ദ്രുവ് ജുറേലിന് ഒരു അവസരം കൂടി നല്‍കാവുന്നതാണ്. രണ്ടാം മത്സരം കളിച്ചെങ്കിലും ജുറേലിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. എന്നാല്‍ മൂന്നാം മത്സരത്തിലും ജുറേല്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.

ഏഴാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറെ കളിപ്പിക്കാം. സ്പിന്‍ ഓള്‍റൗണ്ടര്‍ റോളില്‍ സുന്ദര്‍ കളിക്കുമ്പോള്‍ സ്പിന്‍ സ്‌പെഷ്യലിസ്റ്റായ രവി ബിഷ്‌നോയിയെ പുറത്തിരുത്താം. ആദ്യ രണ്ട് മത്സരത്തിലും വിക്കറ്റ് വീഴ്ത്താന്‍ ബിഷ്‌നോയിക്കായില്ല. എന്നാല്‍ രണ്ടാം ടി20യില്‍ നിര്‍ണ്ണായക റണ്‍സ് നേടിയെടുക്കാന്‍ ബിഷ്‌നോയ്ക്ക് സാധിച്ചിരുന്നു. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാം. മധ്യ ഓവറുകളില്‍ അക്ഷറിന്റെ പ്രകടനം നിര്‍ണ്ണായകമാണ്.

മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി

ഒമ്പതാം നമ്പറില്‍ മുഹമ്മദ് ഷമിയെത്തും. 14 മാസത്തോളം പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തിരുന്ന ശേഷം തിരിച്ചുവന്ന ഷമി ആദ്യ രണ്ട് മത്സരവും കളിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഷമി കളിച്ചേക്കുമെന്നാണ് വിവരം. ഷമി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് 10ാം നമ്പറില്‍ തുടരും. അവസാനക്കാരനായി വരുണ്‍ ചക്രവര്‍ത്തിയും കളിക്കും. വരുണിന്റെ പ്രകടനം മധ്യ ഓവറുകളില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

Story first published: Sunday, January 26, 2025, 12:51 [IST]
Other articles published on Jan 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+