Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യക്ക് ഇനി പുതിയ ഓപ്പണിങ് ജോടി!! ഗംഭീര്‍ എല്ലാം ഉറപ്പിച്ചു? വൈറലായി പരിശീലന വീഡിയോ

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര ബുധനാഴ്ച തുടങ്ങാനിരിക്കവെ ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്നത് കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുയുടെ അരങ്ങേറ്റത്തിനായാണ്.

അയര്‍ലാന്‍ഡിനെതിരേ 0-2നു നാണംകെട്ട അവസാന പരമ്പരയില്‍ 15കാരന്‍ അരങ്ങേറുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ ആദ്യ മാച്ചില്‍ തന്നെ വൈഭവിനെ കയറൂരി വിടാന്‍ കോച്ച് ഗൗതം ഗംഭീര്‍ തീരുമാനിച്ചു കഴിഞ്ഞെന്ന വിവരമാണ് പുറത്തു വരുന്നത്.

VAIBHAV SOORYAVANSHI

ടീമിന്റെ പുതിയ ഓപ്പണിങ് ജോടികളെ കുറിച്ച് നിര്‍ണായക സൂചനയും പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോ നല്‍കിയിരിക്കുകയാണ്. ഇതേക്കുറിച്ച് അറിയാം.

IPL 2027: ആര്‍ആറിനോടും ചെന്നൈയോടും നോ പറഞ്ഞ് ഹാര്‍ദിക്ക്!!! ലക്ഷ്യം ആ ടീം മാത്രം, അറിയാം

IPL 2027: ആര്‍ആറിനോടും ചെന്നൈയോടും നോ പറഞ്ഞ് ഹാര്‍ദിക്ക്!!! ലക്ഷ്യം ആ ടീം മാത്രം, അറിയാം

പുതിയ ഓപ്പണിങ് കോംബോ

ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളായ അഭിഷേക് ശര്‍മയെയും മലയാളി സൂപ്പര്‍ താരം സഞ്ജു സംസണിനെയും ഒടുവില്‍ മാറ്റാന്‍ ഗൗതം ഗംഭീര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ തുടക്കമായിരിക്കും ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ നമുക്കു കാണാനാവുക.

സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയുമാണ് ടീമിനായി ഓപ്പണിങില്‍ ഇറങ്ങുകയെന്നാണ് റെവ്‌സ്‌പോര്‍ട്‌സ് ഗ്ലോബല്‍ പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. ആദ്യ ടി20ക്കു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ വൈഭവും സഞ്ജുവും ബാറ്റ് ചെയ്യുന്നു. വീഡിയോ

നെറ്റ്‌സില്‍ ഹര്‍ഷിത് റാണയ്‌ക്കെതിരേ വൈഭവ് ബാറ്റ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതു കണ്ട് സഞ്ജു ഹെല്‍മറ്റും പാഡും ധരിച്ച് ഊഴത്തിനായി കാത്തു നില്‍ക്കുകയും ചെയ്യുന്നു.

കുറച്ചു ബോളുകള്‍ കളിച്ച ശേഷം മാറിനിന്നതോടെ സ്‌ട്രൈക്ക് നേരിടാന്‍ സഞ്ജു വരികയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെയാണ് ആദ്യ ടി20യില്‍ ഇവരായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുകയെന്നുറപ്പായിരിക്കുന്നത്.

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

അഭിഷേക് ബെഞ്ചില്‍?

സഞ്ജു സാംസണും വൈഭവ് സൂര്യവംശിയുമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലെ ഓപ്പണിണ് ജോടികളെങ്കില്‍ അഭിഷേക് ശര്‍മയുടെ റോള്‍ എന്താവുമെന്നതാണ് ചോദ്യം. ഓപ്പണിങ് സ്‌പെഷ്യലിസ്റ്റായ അദ്ദേഹത്തെ മറ്റൊരു പൊസിഷനില്‍ കളിപ്പിക്കാന്‍. ടീം മാനേജ്‌മെന്റ് തീര്‍ച്ചയായും താല്‍പ്പര്യം കാണിക്കില്ല.

ABHISHEK SHARMA

പിന്നെയുള്ള ഓപ്ഷന്‍ അഭിഷേകിനു വിശ്രമം നല്‍കുകയെന്നതാണ്. ഇതു തന്നെയായിരിക്കും ആദ്യ ടി20യില്‍ സംഭവിക്കുക. സഞ്ജു- വൈഭവ് സഖ്യം ഓപ്പണിങില്‍ കളിക്കുമ്പോള്‍ അദ്ദേഹം ബെഞ്ചില്‍ ഇരിക്കും. എന്നാല്‍ പരമ്പരയിലുടനീളം ഇതേ ഓപ്പണിങ് കോംബോയുമായി ഇന്ത്യ മുന്നോട്ട് പോവാനിടയില്ല.

ആദ്യത്തെ രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ മാത്രമേ സഞ്ജു- വൈഭവ് സഖ്യം ഓപ്പണിങില്‍ ഇറങ്ങുകയുള്ളൂ, ശേഷിച്ച മല്‍സരങ്ങളില്‍ അഭിഷേകിന്റെ ഊഴമായിരിക്കും. അപ്പോള്‍ പുറത്തു പോവേണ്ടി വരുന്നത് സഞ്ജുവിനായിരിക്കും. വൈഭവിനെ മുഴുവവന്‍ മല്‍സരങ്ങിലും കളിപ്പിക്കാനുള്ള സാധ്യതയാണുള്ളത്.

ടി20 പരമ്പരയ്ക്കായി ഇരുടീമുകളുടെയും ഫുള്‍ സ്‌ക്വാഡ്

ഇന്ത്യ- ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സൂര്യാന്‍ഷ് ഷെഡ്ഗെ, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്നോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രിന്‍സ് യാദവ്, വരുണ്‍ ച്ക്രവര്‍ത്തി.

ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), രെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, സോണി ബേക്കര്‍, ടോം ബാന്റണ്‍ (വിക്കറ്റ് കീപ്പര്‍), ജേക്കബ് ബെഥേല്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ജെയിംസ് കോള്‍സ്, ജോര്‍ഡന്‍ കോക്‌സ് (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, ലിയാം ഡോസണ്‍, വില്‍ ജാക്‌സ്, സാഖിബ് മഹ്മൂദ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോഷ് ടംഗ്, ലൂക്ക് വുഡ്.

Story first published: Tuesday, June 30, 2026, 18:19 [IST]
Other articles published on Jun 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+