For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അഭിഷേകല്ല, സഞ്ജുവിന് പുതിയ ഓപ്പണിങ് പങ്കാളി!! സൂര്യ നാലാമന്‍, ആദ്യ ടി20ക്കുള്ള 11

റെഡ് ബോള്‍ ക്രിക്കറ്റിന്റെ ആരവമടങ്ങിയതോടെ ടീം ഇന്ത്യ ഇനി വൈറ്റ് ബോള്‍ മല്‍സരങ്ങളുടെ ചൂടിലേക്കു കടക്കുകയാണ്. കരുത്തരായ ഇംഗ്ലണ്ടുമായിട്ടാണ് വൈറ്റ് ബോള്‍ പരമ്പരകളില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. അഞ്ചു ടി20കളുടെ പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുക. തുടര്‍ന്നാണ് മൂന്നു മല്‍സരങ്ങളുള്‍പ്പെടുന്ന ഏകദിന പരമ്പര. ഈ മാസം 22 മുതലാണ് ടി20ക്കു തുടക്കമാവുന്നത്. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ ഈയാഴ്ച പ്രഖ്യാപിച്ചേക്കുകയും ചെയ്യും.

അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യക്കു ഇനിയുള്ള പരമ്പരകള്‍. അതുകൊണ്ടു തന്നെ വളരെ ഗൗരവത്തോടെയായിരിക്കും ഓരോ പരമ്പരയെയും ഇന്ത്യന്‍ ടീം സമീപിക്കുക. വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവിനു കീഴിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കു ഇന്ത്യന്‍ ടീം കച്ചമുറുക്കുന്നത്. ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SANJU SAMSON

ഓപ്പണിങില്‍ ഇവര്‍

ആദ്യ ടി20യില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും യുവതാരം റുതുരാജ് ഗെയ്ക്വാദും ചേര്‍ന്നായിരിക്കും. ഓസ്‌ട്രേലിയക്കെതിരായ ദൈര്‍ഘ്യമേറിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കളിച്ചതിനാല്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യ ടി20യില്‍ ഇന്ത്യക്കായി കളിക്കാനിടയില്ല. താരത്തിനു വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരമ്പരയുടെ അവസാന ഘട്ടത്തില്‍ ജയ്‌സ്വാള്‍ ടീമിനൊപ്പം ചേര്‍ന്നേക്കുകയും ചെയ്യും.

ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും സഞ്ജുവും യുവതാരം അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. പക്ഷെ രണ്ടു പരമ്പരകളിലും അദ്ദേഹത്തിനു കാര്യമായി തിളങ്ങാനായില്ല. ഈ കാരണത്താല്‍ ഇംഗ്ലണ്ടിനെതിരേ അഭിഷേക് തഴയപ്പെട്ടേക്കുകയും ചെയ്യും. പകരക്കാരനായാണ് റുതുരാജ് ഓപ്പണിങിലേക്കു വന്നേക്കുക.

സൂര്യയുടെ സീറ്റ് മാറും

ടി20യില്‍ ഇന്ത്യക്കായി മൂന്നാം നമ്പറിലാണ് സൂര്യകുമാര്‍ യാദവ് സ്ഥിരമായി കളിക്കാറുള്ളതെങ്കിലും ഇംഗ്ലണ്ടിനെതിരേ അദ്ദേഹം ഈ പൊസിഷനില്‍ നിന്നു മാറിയേക്കും. പകരം യുവ ഓള്‍റൗണ്ടറും വമ്പനടിക്കാരനുമായ തിലക് വര്‍മയാവും മൂന്നാമനായി കളിച്ചേക്കുക.

സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാന പരമ്പരയില്‍ സൂര്യക്കു പകരം മൂന്നാമനായെത്തിയ ശേഷം തിലക് തുടരെ രണ്ടു ടി20 സെഞ്ച്വറികളോടെ മിന്നിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേയും അദ്ദേഹത്തിനു ഈ റോള്‍ തന്നെ സ്‌കൈ നല്‍കിയേക്കുകയും ചെയ്യും. തിലകിനു ശേഷം നാലാമനായി ടി20 പരമ്പരയിലുടനീളം അദ്ദേഹം കളിച്ചേക്കും.

SURYAKUMAR YADAV

അഞ്ചാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും കളിക്കുക. തുടര്‍ന്ന് ഫിനിഷറായ റിങ്കു സിന്റെ ഊഴമായിരിക്കും. ഇന്ത്യയുടെ പുതിയ കണ്ടെത്തലായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയെ ഇംഗ്ലണ്ടിനെതിരേ കളിപ്പിക്കുമോയെന്നുറപ്പില്ല. നിതീഷിന് വിശ്രമം നല്‍കിയാല്‍ ഏഴാമനായി മറ്റൊരു ഓള്‍റൗണ്ടറായ രമണ്‍ദീപ് സിങിനു നറുക്കുവീണേക്കും.

ബൗളിങ് നിര

ഇന്ത്യക്കു വേണ്ടി എട്ടാം നമ്പറില്‍ കളിക്കുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിക്കു വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ടീമിലുണ്ടാവുക. ചാംപ്യന്‍സ് ട്രോഫി വരാനിരിക്കെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കും. അദ്ദേഹത്തിന്റെ അഭാവത്തില്‍ അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. രണ്ടാമത്തെ പേസറായി പ്രസിദ്ധ് കൃഷ്ണയും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വന്നേക്കും.

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ സാധ്യതാ 11

റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രമണ്‍ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ

Story first published: Monday, January 6, 2025, 11:02 [IST]
Other articles published on Jan 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+