Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വൈഭവ് വേണ്ട!! ഓപ്പണിങില്‍ സഞ്ജു- അഭി മതി; ആദ്യ ടി20യില്‍ സാബ കരീമിന്റെ 11

അയര്‍ലാന്‍ഡുമായുള്ള പരമ്പരയ്ക്കു ശേഷം കരുത്തരായ ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടി20കളുടെ പരമ്പരയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. അടുത്ത മാസം ഒന്നിനാണ് (ബുധന്‍) ഇന്ത്യയുടെ ഇംഗ്ലീഷ് ചാലഞ്ച് ആരംഭിക്കുക. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെ വീഴ്ത്തണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും കാഴ്ചവയ്‌ക്കേണ്ടതായും വരും.

ചെസ്റ്റര്‍ സെ സ്ട്രീറ്റിലെ റിവര്‍സൈഡ് ഗ്രൗണ്ടിലാണ് ആദ്യ ടി20 നടക്കാനിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 10 മണി മുതലാണ് മല്‍സരം. ഈ കളിക്കുള്ള ഇന്ത്യയുടെ ഏറ്റവും ബെസ്റ്റ് ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബ കരീം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU ABHISHEK

കൗമാര ബാറ്റിങ് സെന്‍സേഷനും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വണ്ടര്‍ ബോയിയുമായ വൈഭവ് സൂര്യവംശിയെ തന്റെ ഇലവനില്‍ കരീം ഉള്‍പ്പെടുത്തിയില്ലെന്നതാണ് കൗതുകകരമായ കാര്യം. അദ്ദേഹം തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെയാണ് ഇടം നേടിയിട്ടുള്ളതെന്നു പരിശോധിക്കാം.

ഇന്ത്യന്‍ 11ല്‍ ഇവര്‍

വൈഭവ് സൂര്യവംശിയെ തഴഞ്ഞ സാബ കരീം ഇന്ത്യന്‍ ഇലവനിലെ ഓപ്പണിങ് ജോടികളായി തിരഞ്ഞെടുത്തത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയും വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയെയുമാണ്. കഴിഞ്ഞ ഐസിസി ടി20 ലോകപ്പില്‍ ഇന്ത്യയുടെ ഭാഗ്യ ജോടികള്‍ കൂടിയായിരുന്നു ഇരുവരും.

സഞ്ജു-അഭിഷേക് ഓപ്പണിങ് ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെയാണ് കരീം ഉള്‍പ്പെടുത്തിയത്. നീണ്ട ഗ്യാപ്പിനു ശേഷം ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡുമായുള്ള ടി20യിലൂടെ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ഇഷാന്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ടി20യില്‍ മാത്രമല്ല, ഏകദിനദ്ദിലും സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്.

ഇഷാന്‍ കഴിഞ്ഞാല്‍ കരീമിന്റെ ഇലവനില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുമാണ്. നായകനെന്ന നിലയില്‍ ശ്രേയസിന്റെ ആദ്യത്തെ കടുപ്പമേറിയ പരമ്പര കൂടിയാവും ഇത്. അയര്‍ലാന്‍ഡുമായുള്ള പരമ്പര അദ്ദേഹത്തിനു കാര്യമായ വെല്ലുവിളിയാവില്ല. പക്ഷെ ഇംഗ്ലണ്ടിനെതിരേ കാര്യങ്ങള്‍ ദുഷ്‌കരം തന്നെയായിരിക്കും.

SHREYAS IYER

ആറാമനായി കരീമിന്റെ ഇലവനില്‍ കളിക്കുക ശിവം ദുബെയാണ്. ദുബെയ്ക്കു ശേഷം ഏഴില്‍ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാണുള്ളത്. പിന്നാലെ പരിചയ സമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമുണ്ട്. മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍ കരീമിന്റെ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരാണിത്.

സാബ കരീമിന്റെ ഇന്ത്യന്‍ 11

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്.

Story first published: Wednesday, June 24, 2026, 19:47 [IST]
Other articles published on Jun 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+