For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വിവാദങ്ങള്‍ക്കിടെ സഞ്ജു വീണ്ടും ക്രീസിലേക്ക്!! ഷമി ഔട്ട്? ആദ്യ ടി20ക്ക് ഈ 11

കൊല്‍ക്കക്കത്ത: കേരളാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള വിവാദങ്ങള്‍ക്കിടെ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ നാളെ (ബുധന്‍) ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും ക്രീസിലേക്ക്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം രാത്രി ഏഴു മണി മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. സൂര്യകുമാര്‍ യാദവിനു കീഴില്‍ ശക്തമായ ടീമുമായിട്ടാണ് ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്.

അവസാനമായി കളിച്ച രണ്ടു ടി20 പരമ്പരകളില്‍ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇനി ഇംഗ്ലണ്ടിനെതിരേയും പ്രകടനം ആവര്‍ത്തിക്കാനാണ് സൂര്യയുടെയും സംഘത്തിന്റെയും ശ്രമം. പക്ഷെ മുന്‍ ടി20 ലോകകപ്പ് ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടതായി വരും. ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം.

SANJU SAMSON ABHISHEK SHARMA

ഓപ്പണിങ് ജോടി

ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ ആരൊക്കെയാവുമെന്ന കാര്യത്തില്‍ സംശയങ്ങളൊന്നും തന്നെയില്ല. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണിങില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായി എട്ടാമത്തെ ടി20യിലാണ് ഈ ജോടി ഓപ്പണിങിലെത്തുന്നത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ പരമ്പരയിലും സഞ്ജു- അഭിഷേക് ജോടിക്കു തന്നെയായിരുന്നു ദൗത്യം.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

ഇപ്പോഴത്തെ വിവാദങ്ങളും ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തഴയപ്പെട്ടതുമെല്ലാം സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. കഴിഞ്ഞ രണ്ടു പരമ്പരകളില്‍ ഇത്തരം സാഹചര്യങ്ങളിലൂടെയൊന്നും അദ്ദേഹത്തിനു കടന്നു പോവേണ്ടതായി വന്നിരുന്നില്ല. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദമില്ലാകെ ഏറ്റവും മികച്ച പ്രകടനവും സഞ്ജു പുറത്തെടുക്കുകയും ചെയ്തു. അഞ്ചു ടി20ക്കിടെ മൂന്നു സെഞ്ച്വറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്.

മധ്യനിരയില്‍ ആരെല്ലാം

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ യുവതാരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മ കളിക്കും. സാധാരണയായി മൂന്നാമനായി നായകന്‍ സൂര്യകുമാര്‍ യാദവാണ് ബാറ്റ് ചെയ്യാറുള്ളതെങ്കിലും ഈ പരമ്പരയില്‍ തിലകിനാണ് ഈ റോളിലേക്കു നറുക്കു വീഴുക. കാരണം സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ സൂര്യക്കു പകരം അദ്ദേഹം മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പട്ടിരുന്നു. തുടരെ രണ്ടു സെഞ്ച്വറികളോടെയാണ് തിലക് ഇതിനോടു പ്രതികരിച്ചത്.

SURYAKUMAR YADAV

ഈ കാരണത്താല്‍ തന്നെ ഇംഗ്ലണ്ടിനെതിരേയും തന്റെ ഫേവറിറ്റ് പൊസിഷന്‍ തിലകിനു നല്‍കി സൂര്യ വീണ്ടും നാലാം നമ്പറിലേക്കു ഇറങ്ങും. നാലാമനായി 169.68 സ്‌ട്രൈക്ക് റേറ്റില്‍ 1595 റണ്‍സ് സ്കൈ അടിച്ചെടുത്തിട്ടുണ്ട്. അഞ്ചാമനായി ക്രീസിലെത്തുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഈ പരമ്പരയില്‍ ഇന്ത്യ ജയിക്കണമെങ്കില്‍ ബാറ്റിങിനൊപ്പം ബൗളിങിലും അദ്ദേഹത്തില്‍ നിന്നും മികച്ച സംഭാവനകള്‍ ടീമിനു ആവശ്യമാണ്.

ഹാര്‍ദിക്കിനു ശേഷം ഫിനിഷിങില്‍ റിങ്കു സിങിന്റെ ഊഴമായിരിക്കും അതിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും കളിക്കും. തുടര്‍ന്ന് എട്ടാമനായി ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍ കളിക്കാനിറങ്ങും.

ബൗളിങ് നിര

ഇന്ത്യയുടെ ബൗളിങ് ലൈനപ്പില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറും രണ്ടു ഫാസ്റ്റ് ബൗളര്‍മാരും കളിക്കും. വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ടീമിന്റെ പ്രധാന സ്പിന്നര്‍. പക്ഷെ പേസ് നിരയില്‍ പരിചയ സമ്പനന്നായ മുഹമ്മദ് ഷമി കളിച്ചേക്കില്ല.

പരിശീലനത്തിടെ ചെറുതായി പരിക്കേറ്റ അദ്ദേഹത്തിനു വിശ്രമം നല്‍കിയേക്കും. പകരം അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഹര്‍ഷിത് റാണയായിരിക്കും ഇലവനിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Story first published: Tuesday, January 21, 2025, 7:30 [IST]
Other articles published on Jan 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+