For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബാസ്‌ബോള്‍ ശൈലി ഇന്ത്യയും പിന്തുടരണം, ഇവരെ ടീമിലേക്ക് വിളിക്കൂ- അടിച്ചൊതുക്കാം

രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ 28 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 106 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാം ടെസ്റ്റിന് മുന്നോടിയായി 10 ദിവസത്തോളം ഇടവേളയുണ്ട്. ഇംഗ്ലണ്ട് മിനി ക്യാംപ് പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇന്ത്യ ഇതുവരെ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയിലാവും കളിക്കുകയെന്നുറപ്പ്. രണ്ടാം ടെസ്റ്റ് തോറ്റാലും ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയില്‍ത്തന്നെ മുന്നോട്ട് പോകാനാണ് സാധ്യത. ഇംഗ്ലണ്ടിന്റെ ആക്രമണ ശൈലിയെ ഇന്ത്യ പ്രതിരോധ തന്ത്രത്തിലൂടെയാണ് നേരിടുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ആക്രമണ ശൈലിയോട് അതേ നാണയത്തില്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കേണ്ടതായുണ്ട്.

എന്നാല്‍ നിലവിലെ ടീം കരുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് ഇവരുമായി ആക്രമണ ശൈലിയില്‍ കളിക്കാനാവില്ല. അതിനായി ഇന്ത്യ ഇവരെ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. ഇത്തരത്തില്‍ ടീമിലേക്ക് കൊണ്ടുവരേണ്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിലവില്‍ കെ എസ് ഭരത്തും ദ്രുവ് ജുറേലുമാണുള്ളത്. ഭരത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്.

വിക്കറ്റിന് പിന്നിലും പിഴവുകളേറെ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഭരത്തിന് കഴിവില്ല. അതുകൊണ്ടുതന്നെ ദ്രുവ് ജുറേലിനെ അടുത്ത മത്സരത്തില്‍ ഇന്ത്യ കളിപ്പിച്ചേക്കും. എന്നാല്‍ അനുഭവസമ്പത്തില്ലാത്ത താരമാണ് ജുറേല്‍. മധ്യനിരയില്‍ ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കാന്‍ ഇന്ത്യക്ക് സഞ്ജു സാംസണെ പരിഗണിക്കാവുന്നതാണ്. അടിച്ചുതകര്‍ത്തുകളിക്കാന്‍ സഞ്ജുവിന് ശേഷിയുണ്ട്. ബാസ്‌ബോള്‍ ശൈലിയില്‍ ഇന്ത്യക്കായി മിന്നിക്കാന്‍ പ്രതിഭയുള്ളവനാണ് സഞ്ജു.

shivam dube

അതുകൊണ്ടുതന്നെ ഇന്ത്യക്ക് സഞ്ജുവിനെ ടീമിലേക്ക് ഉള്‍പ്പെടുത്താവുന്നതാണ്. കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനവും സഞ്ജു നടത്തിയിട്ടുണ്ട്. മറ്റൊരു താരം ശിവം ദുബെയാണ്. ഇന്ത്യന്‍ നിരയില്‍ നിലവില്‍ ഓള്‍റൗണ്ടര്‍മാരുടെ അഭാവമുണ്ട്. ഈ വിടവ് നികത്താന്‍ കഴിവുള്ള താരമാണ് ശിവം ദുബെ. മീഡിയം പേസറായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അതിവേഗത്തില്‍ തല്ലിത്തകര്‍ക്കാന്‍ കഴിവുള്ളവനാണ്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് ദുബെ.

രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയടക്കം നേടി മിന്നിക്കാന്‍ ദുബെക്ക് സാധിച്ചിരുന്നു. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദ്ദുല്‍ ടാക്കൂറും ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടുതന്നെ ദുബെയുടെ സാന്നിധ്യം ഇന്ത്യക്ക് കരുത്താവും. ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള താരമാണ് ദുബെ. അതുകൊണ്ടുതന്നെ വലിയ ഷോട്ടുകള്‍ അനായാസം കളിക്കാന്‍ ദുബെക്ക് കഴിവുണ്ട്. സ്പിന്നിനെ നന്നായിട്ട് നേരിടുന്ന താരമാണ് ദുബെയെന്നതാണ് എടുത്തു പറയേണ്ടത്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് ദുബെയെ പരിഗണിക്കാവുന്നത്. ശ്രേയസ് അയ്യര്‍ക്ക് പകരം അഞ്ചാം നമ്പറില്‍ കളിപ്പിച്ചാല്‍ മത്സരത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് ദുബെ. കടന്നാക്രമിക്കേണ്ട സാഹചര്യത്തില്‍ അതിനും സാധിക്കും. ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയായിരിക്കും ദുബെയെന്നതാണ് എടുത്തു പറയേണ്ടത്. മറ്റൊരു താരം റിങ്കു സിങ്ങാണ്. ഇന്ത്യക്ക് റിഷഭ് പന്തിനെപ്പോലെ ടെസ്റ്റ് കളിക്കുന്ന ഒരു താരത്തെ ആവശ്യമാണ്. അതിന് ഏറ്റവും മിടുക്കന്‍ റിങ്കു സിങ്ങാണ്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനാണ് റിങ്കു സിങ്. മോശമല്ലാത്ത റെക്കോഡും ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിനുണ്ട്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണ് റിങ്കു. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ താരം നടത്തിയ പ്രകടനങ്ങള്‍ അല്‍പ്പം മോശമാണ്. എങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റിങ്കുവിന് ശേഷിയുണ്ട്. ഇക്കാരണത്താല്‍ താരത്തിന് അവസരം നല്‍കാവുന്നതാണ്. ഇതിനോടകം പരിമിത ഓവര്‍ ടീമിനൊപ്പം തിളങ്ങാന്‍ റിങ്കുവിനായി. ഇതേ മികവ് ടെസ്റ്റ് ടീമിലും ആവര്‍ത്തിക്കാന്‍ റിങ്കുവിന് കഴിവുണ്ട്.

Story first published: Wednesday, February 7, 2024, 12:03 [IST]
Other articles published on Feb 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+