Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി വിവിയന്‍ റിച്ചാര്‍ഡ്‌സിനെപ്പോലെ- പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായി നടന്നുകൊണ്ടിരിക്കുന്ന ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 578 എന്ന വമ്പന്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയ ഇന്ത്യ 178 റണ്‍സിന് സന്ദര്‍ശകരെ കൂടാരം കയറ്റി. ആര്‍ അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഇന്ത്യയുടെ തിരിച്ചുവരവിന് പിന്നാലെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

വിരാട് കോലി വിവിയന്‍ റിച്ചാര്‍ഡ്‌സിനെപ്പോലെയാണെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്. 'ലഞ്ചിന് മുമ്പ് വിക്കറ്റ് നേടിയപ്പോള്‍ കോലിയുടെ പ്രതികരണം നോക്കുക. ഇന്ത്യന്‍ ടീം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് അത് വ്യക്തമാക്കും. തന്ത്രപരമായി പലര്‍ക്കും കോലിയുടെ ക്യാപ്റ്റന്‍സിയോട് വിയോജിപ്പുണ്ട്. എന്നാല്‍ വിരാട് കോലിക്ക് വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള സാമ്യത എപ്പോഴും പ്രതീക്ഷ നിലനിര്‍ത്തുന്ന എന്നതാണ്. നിലവിലെ സാഹചര്യത്തില്‍ നിന്ന് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് നായകന്‍ തന്നെ വിശ്വസിക്കുന്നു'-സഞ്ജയ് പറഞ്ഞു.

sanjaymanjrekar-virat

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഓവര്‍ തന്നെ അശ്വിനെക്കൊണ്ട് പന്തെറിയിക്കാനുള്ള കോലിയുടെ തീരുമാനത്തെയാണ് സഞ്ജയ് പ്രശംസിച്ചത്. ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി അശ്വിന്‍ കോലിയുടെ പ്രതീക്ഷ കാക്കുകയും ചെയ്തു. സഹതാരങ്ങളില്‍ വലിയ വിശ്വാസം അര്‍പ്പിക്കുന്ന നായകനാണ് കോലിയെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്.

ചെന്നൈയില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ കോലിക്ക് സാധിച്ചില്ല. 11 റണ്‍സ് മാത്രം നേടിയ കോലിയെ സ്പിന്നര്‍ ഡോം ബെസ്സാണ് പുറത്താക്കിയത്. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാത്ത കോലിക്ക് ബാറ്റിങ്ങിലും ശോഭിക്കേണ്ടത് അനിവാര്യമാണ്. സന്ദര്‍ശകനായെത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇരട്ട സെഞ്ച്വറി നേടിയ സാഹചര്യത്തില്‍ കോലിയില്‍ നിന്ന് വലിയ പ്രകടനം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് എത്തുകയാണ്. ഒരു ദിനം മാത്രം ശേഷിക്കെ ഒമ്പത് വിക്കറ്റ് കൈയിലുള്ള ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 381 റണ്‍സാണ്. ശുബ്മാന്‍ ഗില്‍ (15) ചേതേശ്വര്‍ പുജാര (12) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മയുടെ വിക്കറ്റാണ് (12) ഇന്ത്യക്ക് നഷ്ടമായത്.

Story first published: Tuesday, February 9, 2021, 10:26 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+