For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആദ്യ പ്രവചനം കൃത്യം, ഇപ്പാഴിതാ ഓവലിലെ വിജയിയെ പ്രവചിച്ച് ബാംഗര്‍!! മാര്‍ജിനറിയാം

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ത്രസിപ്പിക്കുന്ന അഞ്ചാം ദിനത്തിലെത്തി നില്‍ക്കവെ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ താരവും ദേശീയ ടീമിന്റെ ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗര്‍. ഓവല്‍ ടെസ്റ്റില്‍ ഇപ്പോള്‍ ഫേവറിറ്റുകള്‍ ഇംഗ്ലണ്ട് തന്നെയാണെങ്കിലും ഇന്ത്യയുടെ വിജയ സാധ്യതയും തള്ളാന്‍ കഴിയില്ല.

നാലു വിക്കറ്റുകളാണ് ജയത്തിനായി ഇന്ത്യക്കു വേണ്ടതെങ്കില്‍ ഇംഗ്ലണ്ടിനു ആവശ്യം 35 റണ്‍സുമാണ്. നാലാംദിനത്തില്‍ തന്നെ മല്‍സരത്തിന്റെ വിധി കുറിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ രസംകൊല്ലിയായി എത്തിയ മഴ കളി മുടക്കുകയായിരുന്നു. ഇതോടെ മല്‍സരം നിശ്ചിത സമയത്തേക്കാള്‍ മുമ്പ് അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.

SANJAY BANGAR

ആദ്യ പ്രവചനം ശരിയായി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനെ കുറിച്ച് ഇതാദ്യമായല്ല സഞ്ജയ് ബാംഗര്‍ പ്രവചനം നടത്തുന്നത്. മൂന്നാംദിനത്തിലെ മല്‍സരശേഷവും കളിയില്‍ ഇനി എന്താവും സംഭവിക്കുകയെന്നു അദ്ദേഹം പ്രവചിച്ചിരുന്നു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ബാംഗര്‍ ചില ശ്രദ്ധേയമായ പ്രവചനങ്ങള്‍ നടത്തിയത്.

നാലാംദിനമായ ഇന്നലെ തന്നെ കളി അവസാനിക്കുമെന്നു എല്ലാവരും ഉറപ്പിച്ചിരുന്നു. കാരണം ഇംഗ്ലണ്ടിനു ജയിക്കാന്‍ 324 റണ്‍സും ഇന്ത്യക്കു ഒമ്പതു വിക്കറ്റുകളുമായിരുന്നു വേണ്ടിയിരുന്നത്. ഫലം എന്തു തന്നെയായാലും കളി അഞ്ചാം ദിനത്തിലേക്കു നീളില്ലെന്നു എല്ലാവരും കരുതിയപ്പോള്‍ ബാംഗര്‍ മാത്രം ഇതു സമ്മതിച്ചില്ല.

കളി അഞ്ചാംദിനത്തിലേക്കു കടക്കുമെന്നായിരുന്നു ബാംഗര്‍ പ്രവചിച്ചത്. അതു തന്നെ ഇപ്പോള്‍ സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. ഏഴു വിക്കറ്റുകള്‍ വീഴും. ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇംഗ്ലണ്ടിനു വേണ്ടി വരിക. 50 റണ്‍സായിരിക്കും. അങ്ങനെ ആകെ എട്ടു വിക്കറ്റുകള്‍ (മൂന്നാംദിനം ഒരു വിക്കറ്റ് നഷ്ടം) ഇംഗ്ലണ്ട് കൈവിടും. രണ്ടു വിക്കറ്റ് ശേഷിക്കെ 50 റണ്‍സായിരിക്കും ഇംഗ്ലണ്ടിനു അഞ്ചാംദിനം ജയിക്കാന്‍ വേണ്ടി വരികയെന്നും ബാംഗര്‍ പ്രവചിച്ചു.

പരിക്കേറ്റ ക്രിസ് വോക്‌സ് ബാറ്റിങിനു ഇറങ്ങാന്‍ സാധ്യതയില്ലെന്നതിനാല്‍ പ്രായോഗികമായി പറഞ്ഞാല്‍ ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടി വരിക 50 റണ്‍സായിരിക്കില്ലെയെന്നും ആംഗര്‍ അദ്ദേഹത്തോടു ചോദിച്ചു. പക്ഷെ കാര്യങ്ങള്‍ കുറെക്കൂടി താല്‍പ്പര്യമുണര്‍ത്തുന്നതാക്കി മാറ്റുകയാണ് താന്‍ ചെയ്യുകയെന്നു ബാംഗര്‍ മറുപടി നല്‍കി.

ക്രിസ് വോക്‌സ് അവസാന ദിവസം ബാറ്റ് ചെയ്യാനിറങ്ങും. 11ാമത്തെ ബാറ്ററായിട്ടാവും ഇത്. സെറ്റായിട്ടുള്ള ഒരു ഇംഗ്ലീഷ് ബാറ്റര്‍ ക്രീസിന്റെ മറുഭാഗത്തു നില്‍ക്കവെയാവും ഇത്. ആ സമയത്തു ചിലപ്പോള്‍ 30 റണ്‍സോ, മറ്റോയാവും ഇംഗ്ലണ്ടിനു ജയിക്കാന്‍ ആവശ്യമായി വരിക. ഇതു വളരെയധികം ആവേളം കൊള്ളിക്കുന്ന ഒരു ക്ലൈമാക്‌സായിരിക്കുമെന്നും ബാംഗര്‍ പ്രവചിച്ചിരുന്നു.

പ്രവചനത്തില്‍ റണ്‍സിന്റെയും വിക്കറ്റിന്റെയും കാര്യത്തില്‍ ചില തെറ്റുകള്‍ പറ്റിയെങ്കിലും അദ്ദേഹത്തിന്റെ പ്രവചനത്തിലെ ചില കാര്യങ്ങള്‍ കൃത്യമായിരുന്നുവെന്നു തന്നെ പറയാം. പ്രത്യേകിച്ചും കളി അഞ്ചാംദിനത്തിലേക്കു തുടക്കുമെന്ന ബാംഗറുടെ പ്രവചനം ശരിയാവുമെന്നു ആരും കരുതിക്കാണില്ല. പരിക്കേറ്റ വോക്സ് ബാറ്റിങിനിറങ്ങുമെന്ന പ്രവചനവും സംഭവിക്കാന്‍ പോവുകയാണ്. അഞ്ചാം ദിനം അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയേക്കുമെന്നാണ് നാലാം ദിനത്തിലെ മല്‍സരസശേഷം ജോ റൂട്ട് വ്യക്തമാക്കിയത്.

INDIAN TEAM

പുതിയ പ്രവചനം

ഓവലില്‍ ഇനി ആര്‍ക്കാവും ജയമെന്നാണ് സഞ്ജയ് ബാംഗറുടെ പുതിയ പ്രവചനം. നാലാംദിനത്തിലെ മല്‍സരശേഷം ജിയോ ഹോട്‌സ്റ്റാറിലെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം വിജയിയെ പ്രവചിച്ചത്.

ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ടീം എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുമെന്നാണ് ബാംഗറുടെ പ്രവചനം. എന്നാല്‍ ഇംഗ്ലണ്ടിനു ഈ കളിയില്‍ ജയിക്കണമെങ്കില്‍ ക്രിസ് വോക്‌സിനെ 11ാമായി ഇറക്കരുതെന്നും കുറേക്കൂടി നേരത്തേ ക്രീസിലേക്കു അയക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

Story first published: Monday, August 4, 2025, 10:57 [IST]
Other articles published on Aug 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+