Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സായ് പുതിയ ദ്രാവിഡോ? ബാറ്റിങിനിറങ്ങും മുമ്പ് ബുക്കില്‍ കുറിക്കുന്നതെന്ത്, ഇതാണ് സത്യം

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ ടെസ്റ്റ് ഫിഫ്റ്റി കുറിച്ചിരിക്കുകയാണ് യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍. കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ അദ്ദേഹത്തിനു ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 61 റണ്‍സ് നേടിയാണ് സായ് ക്രീസ് വിട്ടത്.

നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റിലൂടെ അരങ്ങേറിയ അദ്ദേഹം പിന്നീട് ടീമിനു പുറത്താവുകയായിരുന്നു. രണ്ടും മൂന്നും ടെസ്റ്റുകളില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരെയാണ് മൂന്നാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ അദ്ദേഹത്തിലു പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതെ പോയതോടെ നാലാമങ്കത്തില്‍ സായിയെ ഇന്ത്യ തിരികെ വിളിക്കുകയായിരുന്നു.

കിടിലന്‍ ഫിഫ്റ്റിയോടെ രണ്ടാം വരവ് സായ് ഗംഭീരമാക്കുകയും ചെയ്തു. അതിനിടെ ബാറ്റിങിനിറങ്ങും മുമ്പുള്ള അദ്ദേഹത്തിന്റെ ഒരു പ്രവര്‍ത്തി ക്രിക്കറ്റ് പ്രേമികള്‍ക്കു വലിയ കൗതുകമായി മാറിയിരിക്കുകയാണ്.

ബാറ്റിങില്‍ തന്റെ ഊഴത്തിനായി കാത്തിരിക്കവെ ഗില്‍ ഒരു ബുക്കില്‍ പലതും എഴുതുന്നതു കാണാറുണ്ട്. ഇന്ത്യയുടെ മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെപ്പോലെ സായിയും എന്താണ് ഈ എഴുതുന്നതെന്നു കാണികളും സംശയിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇതേക്കുറിച്ച് വെളിപ്പെടിത്തിയിരിക്കുകയാണ് സായ്.

SAI SUDHARSAN

Photocredit: Jiohotstar

ബുക്കില്‍ കുറിക്കുന്നതെന്ത്?

എതിര്‍ ടീമിന്റെ തന്ത്രത്തെക്കുറിച്ചോ, ബാറ്റിങിലെ തന്റെ പ്ലാനിനെ കുറിച്ചോയൊന്നുമല്ല താന്‍ നോട്ട്ബുക്കില്‍ കുറിച്ചിടുന്നതെന്നാണ് സായ് സുദര്‍ശന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാലാം ടെസ്റ്റിന്റെ ആദിനത്തിലെ മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ യഥാര്‍ഥത്തില്‍ ഒന്നും എഴുതുകയല്ല ചെയ്യാറുള്ളത്. മറിച്ച് ചിത്രം വരയ്ക്കുകയാണ് ചെയ്യുന്നത്. പുറത്തിരിക്കുമ്പോള്‍ സമയം പോവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇതു ചെയ്തുവരുന്നത്. കളിയില്‍ നിന്നും ഒരു തരത്തില്‍ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണിത്.
ഈ മല്‍സരത്തില്‍ ഞങ്ങളുടെ ഓപ്പണര്‍മാര്‍ നന്നായി തന്നെ കളിച്ചു.

ആദ്യ ഗെയിമിലെ (ലീഡ്‌സ്) ഒന്നാമിന്നിങ്‌സില്‍ ബാറ്റിങിനായി ഇറങ്ങുമ്പോള്‍ഞാന്‍ അല്‍പ്പം ക്ഷീണിതനായിരുന്നു. മല്‍സരം കാണുകയെന്നത് വളരെ കഠിനമായിട്ടുള്ള കാര്യമാണ്, അതുകൊണ്ട് അല്‍പ്പം വിശ്രമിക്കാന്‍ (ചിത്രം വരയിലൂടെ) ശ്രമിക്കുകയായിരുന്നുവെന്നും സായ് വിശദമാക്കി.

ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 264 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സ് വീതമെടുത്ത രവീന്ദ്രല ജഡേജയും ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ഇപ്പോള്‍ ക്രീസില്‍.

SAI SUDHARSAN

സായ് സുദര്‍ശന്റെയും (61) ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും (58) ഫിഫ്റ്റികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 46 റണ്‍സുമായി കെഎല്‍ രാഹുലും ഇന്ത്യന്‍ ടോട്ടലിലേക്കു നിര്‍ണായക സംഭാവന നല്‍കി. 151 ബോളില്‍ ഏഴു ഫോറുള്‍പ്പെടുന്നതാണ് സായിയുടെ ഇന്നിങ്‌സ്. ജയ്‌സ്വാള്‍ 107 ബോളില്‍ 10 ഫോറും ഒരു സിക്‌സറുമടിച്ചു.

ആദ്യദിനം ഇന്ത്യയെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തിനേറ്റ പരിക്കാണ്. ക്രിസ് വോക്‌സിനെതിരേ ബാറ്റ് ചെയ്യവെ ബോള്‍ നേരെ കാല്‍പ്പാദത്തില്‍ പതിക്കുകയായിരുന്നു.

തുടര്‍ന്നു കടുത്ത വേദന കാരണം നടക്കാന്‍ പോലും കഴിയാതെ മുടന്തിയ റിഷഭിനെ വാഹനത്തിലാണ് ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോയത്. 37 റണ്‍സില്‍ നില്‍ക്കെ റിട്ടയേര്‍ഡ് ഹര്‍ട്ടായ അദ്ദേഹത്തിനു ഇനി തുടര്‍ന്നു ബാറ്റ് ചെയ്യാന്‍ കഴിയുമോയെന്നതും സംശയമാണ്.

Story first published: Thursday, July 24, 2025, 9:24 [IST]
Other articles published on Jul 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+