For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആദ്യ ടെസ്റ്റില്‍ ഇവര്‍ 'വാട്ടര്‍ ബോയ്‌സ്'!! പുറത്തിരുന്നു കളി കാണും, ലിസ്റ്റില്‍ ആരൊക്കെ?

ഐപിഎല്‍ സമാപിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു വേണ്ടിയാണ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം എഡിഷനില്‍ അഞ്ചു മല്‍സരങ്ങളാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ കളിക്കുക. ഈ മാസം 20നു ലീഡ്‌സിലാണ് റെഡ് ബോള്‍ പരമ്പരയ്ക്കു തുടക്കമാവുന്നത്.

പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ സംഘം ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടിയുള്ള പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ജയത്തോടെ തന്നെ ഈ പര്യടനം ആരംഭിക്കാനായാല്‍ അതു ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം ഏറെ വലുതായിരിക്കും.

ലീഡ്‌സില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ലൈനപ്പിനെ കുറിച്ച് ഇനിയും ചിത്രം തെളിഞ്ഞിട്ടില്ലെങ്കിലും ചില താരങ്ങള്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല. ആര്‍ക്കെല്ലാമായിരിക്കും പുറത്തിരിക്കേണ്ടി വരികയെന്നു നോക്കാം.

SAI SUDHARSAN

ഇവര്‍ അവസരം മറന്നേക്കൂ

ഇന്ത്യയുടെ 18 അംഗ സ്‌ക്വാഡില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി ഇടം വേടിയത് അഞ്ചു പേരാണ്. ഇതില്‍ മൂന്നു പേര്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളൂ. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളുമാണ് ടീമില്‍ സ്ഥാനമുറപ്പിച്ച രണ്ടു പേര്‍.

സായ് സുദര്‍ശന്‍, മറുനാടന്‍ മലയാളി കരുണ്‍ നായര്‍, അഭിമന്യു ഈശ്വരന്‍ എന്നിവരാണ് സ്‌ക്വാഡിലെ മറ്റു ബാറ്റര്‍മാര്‍. ഇതില്‍ കരുണിനു മാത്രമേ ഇലവനില്‍ അവസരം ലഭിച്ചേക്കുകയുള്ളൂ. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ എ ടീമിനു വേണ്ടി ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഡബിള്‍ സെഞ്ച്വറി കുറിച്ചതോടെ അദ്ദേഹം ആദ്യ ടെസ്റ്റില്‍ സീറ്റുറപ്പിച്ചു കഴിഞ്ഞു.

സായ് തകര്‍പ്പന്‍ ഫോമിലാണ് ഇപ്പോഴുള്ളതെങ്കിലും കരുണിനെ കളിപ്പിക്കുന്നതോടെ ആദ്യ ടെസ്റ്റില്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ വരും. ബാക്കപ്പ് ഓപ്പണറായുള്ള അഭിമന്യു ആദ്യ ടെസ്റ്റില്‍ മാത്രമല്ല, പരമ്പരയിലെ ഒരു ടെസ്റ്റില്‍ പോലും കളിക്കാനിടയില്ല.

ഓള്‍റൗണ്ടര്‍മാരിലേക്കു വന്നാല്‍ വെറ്ററന്‍ താരം രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ശര്‍ദ്ദുല്‍ ടാക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിന്റെ ഭാഗമാണ്. ബാറ്റിങ് ലൈനപ്പിനു കൂടുതല്‍ ആഴം കൂട്ടി തന്നെയാവും ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഇറങ്ങുക. ഇവരില്‍ ജഡ്ഡുവിനും ശര്‍ദ്ദുലിനും നിതീഷിനുമാവും പ്ലെയിങ് ഇലവനിലേക്കു മുന്‍തൂക്കം ലഭിക്കുക.

ജഡ്ഡുവിനു അനുഭവസമ്പത്ത് വലിയ പ്ലസ് പോയിന്റ് തന്നെയാണ്. ശര്‍ദ്ദുലാവട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ടീമിലേക്കു വന്നിട്ടുള്ളത്. മാത്രമല്ല, 2022ലെ അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ചതിന്റെ അനുഭവസമ്പത്തും പ്ലസ് പോയിന്റാണ്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സെഞ്ച്വറിയടക്കം നേടിയാണ് നിതിഷ് കരിയറിലെ ആദ്യ ഇംഗ്ലീഷ് ടൂറിനെത്തിയിരിക്കുന്നത്.

DHRUV JUREL

റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഇവരില്‍ റിഷഭും രാഹുലും ടീമില്‍ സ്ഥാനമുറപ്പാക്കിയവരാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായാണ് രാഹുല്‍ ഇറങ്ങുക. റിഷഭാവട്ടെ അഞ്ചാം നമ്പറിലും ബാറ്റിങിനു ഇറങ്ങും.

ആറു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഇവരില്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയായിരിക്കും. രണ്ടാമത്തെ പേസറായി നറുക്കുവീഴുക മുഹമ്മദ് സിറാജിനാണ്.

മൂന്നാമന്റെ റോളിലേക്കു അര്‍ഷ്ദീപ് സിങ്, ആകാശ്ദീപ് എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. ഇവരില്‍ പ്രസിദ്ധിനു നറുക്കുവീഴാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അര്‍ഷ്ദീപും ആകാശ്ദീപും ബെഞ്ചിലിരിക്കും. ഇംഗ്ലണ്ടിലെ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവും പുറത്തിരുന്നു കളികാണും.

Story first published: Sunday, June 8, 2025, 14:30 [IST]
Other articles published on Jun 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+