Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ന് അരങ്ങേറിയാല്‍ സായ് 100 ടെസ്റ്റ് കളിക്കും!! ഇതിഹാസമാവും, ഇതാ തെളിവ്

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു ഇന്നു ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ തുടക്കമാവുകയാണ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം സൈക്കിളില്‍ ഇരുടീമുകളുടെയും ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തുടങ്ങാന്‍ ഇരുടീമുകളും ശ്രമിക്കുമെന്നുറപ്പാണ്.

പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഇംഗ്ലീഷ് ചാലഞ്ചിനു ഇന്ത്യന്‍ സംഘമെത്തിയിരിക്കുന്നത്. ക്യാപ്റ്റനും ബാറ്ററുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ നിര്‍ണായകവുമാണ്.

ചില ഇന്ത്യന്‍ താരങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റത്തിനു കൂടി ഈ പരമ്പര വേദിയായേക്കും. സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരെല്ലാം റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കാത്തിരിക്കുകയാണ്. ഇതില്‍ ആര്‍ക്കാവും ആദ്യം നറുക്കുവീഴുകയെന്നാണ് ഇനി അറിയാനുള്ളത്. മൂന്നു പേരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം അര്‍ഹിക്കുന്നവര്‍ തന്നെയാണ്.

SAI SUDHARSAN

ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ തമിഴ്‌നാട്ടില്‍ നിന്നുള്ള ബാറ്റര്‍ സായിയാണ് ആദ്യ ടെസ്റ്റിലുടെ അരങ്ങേറുന്നതെങ്കില്‍ ഇന്ത്യയുടെ ഭാവി ഇതിഹാസ താരമായി അദ്ദേഹം മാറാനിടയുണ്ട്. ഇതിന്റെ കാരണമെന്താണെന്നു നമുക്കു പരിശോധിക്കാം.

എന്തുകൊണ്ട് ഇതിഹാസവമാവും?

ഇന്ത്യക്കു വേണ്ടി ലീഡ്‌സിലെ ആദ്യ ടെസ്റ്റിലൂടെ അരങ്ങേറുകയാണെങ്കില്‍ സായ് സുദര്‍ശന്‍ ഇതിഹാസമായി മാറിയേക്കമെന്നു പറയാന്‍ കൃത്യമായ ഒരു കാരണമുണ്ട്. ജൂണ്‍ 20 എന്ന ഇന്നത്ത തിയ്യതി തന്നെയാണ് ഇതിനു പിന്നില്‍. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കു വരുമ്പോള്‍ ചില ബാറ്റര്‍മാരെ സംബന്ധിച്ച് ഇതൊരു ഭാഗ്യ തിയ്യതിയാണ്.

ജൂണ്‍ 20 എന്ന ദിവസം ടെസ്റ്റില്‍ അരങ്ങേറിയാല്‍ അതു ആ താരത്തിന്റെ കരിയര്‍ തന്നെ മാറ്റിയേക്കുമെന്നു ചരിത്രം പറയുന്നു. ഇകിനു മികച്ച ഉദാഹരണങ്ങളായി ചില താരങ്ങളും നമുക്കു മുന്നിലുണ്ട്.

ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിപ്പെടുന്ന മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്, മുന്‍ ഇതിഹാസ നായകനും സൂപ്പര്‍ ബാറ്ററുമായ സൗരവ് ഗാംഗുലി, അടുത്തിടെ വിരമിച്ച ആധുനിക ക്രിക്കറ്റിലെ ഇതിഹാസം വിരാട് കോലി തുടങ്ങിയവരെല്ലാം ജൂണ്‍ 20നാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 100ന് മുകളില്‍ ടെസ്റ്റുകളില്‍ കളിച്ചു കഴിഞ്ഞ ഇവരെല്ലാം റെഡ് ബോളിലെ മാച്ച് വിന്നര്‍മാര്‍ തന്നെയായിരുന്നു.

1996ന് ജൂണ്‍ 20ന് ഒരേ ദിവസമായിരുന്നു ദ്രാവിഡിന്റെയും ഗാംഗുലിയുടെയും ടെസ്റ്റ് അരങ്ങേറ്റം. പ്രശസ്തമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇരുവരുടെയും തുടക്കം. ഗാഗുലി ഈ മല്‍സരത്തില്‍ സെഞ്ച്വറിയോടെ വരവറിയിച്ചപ്പോള്‍ ദ്രാവിഡ് 95ല്‍ നില്‍ക്കെയും പുറത്താവുകയായിരുന്നു. കോലിയാവട്ടെ 2011 ജൂണ്‍ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് കന്നി ടെസ്റ്റില്‍ കളിച്ചത്.

SAI SUDHARSAN

സായിയുടെ കരിയര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളെന്നാണ് 23 കാരനായ സായ് സുദര്‍ശന്‍ വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും ലിസ്റ്റ് എയിലെയും ഐപിഎല്ലിലെയുമെല്ലാം താരത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തമിഴ്‌നാടിനായി 29 മല്‍സരങ്ങളിലാണ് സായ് കളിച്ചത്. 49 ഇന്നിങ്‌സുകളില്‍ നിന്നും 39.93 ശരാശരിയോടെ 1957 റണ്‍സും സ്‌കോര്‍ ചെയ്തു. ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ലിസ്റ്റ് എയിലാവട്ടെ 28 മല്‍സരങ്ങളില്‍ നിന്നും 60.69 ശരാശരിയില്‍ 1396 റണ്‍സാണ് സായിയുടെ സമ്പാദ്യം. ആറു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്.

Story first published: Friday, June 20, 2025, 11:54 [IST]
Other articles published on Jun 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+