Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND v ENG: വെറും 4 ബോള്‍, മുട്ടിടിച്ച് സായ്!! ഐപിഎല്ലല്ല ടെസ്റ്റ്; ഡെക്കിനൊപ്പം ആ നാണക്കേടും

ലീഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ ബാറ്റിങ് സെന്‍സേഷന്‍ സായ് സുദര്‍ശന്റെ ടെസ്റ്റ് അരങ്ങേറ്റം ദുരന്തമായി മാറിയിരിക്കുകയാണ്. കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഡെക്കായാണ് ഇടംകൈ്‌യന്‍ ബാറ്റര്‍ ക്രീസ് വിട്ടത്. വെറും നാലു ബോളുകളുടെ ആയുസ് മാത്രമേ സായിക്കുണ്ടായുള്ളൂ.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് മൂന്നാമനായി ക്രീസിലെത്തിയ താരത്തെ മടക്കിയത്. ഈ മല്‍സരത്തിലെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ നാണക്കേടിന്റെ റെക്കോര്‍ഡും യുവതാരത്തെ തേടിയെത്തിയിരിക്കുകയാണ്. അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും സായ് നേരിടുകയാണ്.

SAI SUDHARSAN

മോശം റെക്കോര്‍ഡ്

അരങ്ങേറ്റ ടെസ്റ്റില്‍ ഫ്‌ളോപ്പായതിനു പിന്നാലെ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും സായ് സുദര്‍ശനെ തേടിയെത്തി. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ ഒരു മുന്‍നിര ബാറ്റര്‍ (1-3) അരങ്ങറ്റ ടെസ്റ്റില്‍ ഡെക്കിനു പുറത്തായിരിക്കുന്നത്.

സായിക്കു മുമ്പ് ഇങ്ങനെയൊദു ദുരന്തം നേരിടേണ്ടി വന്നത് ദോവങ് ഗാന്ധിക്കാണ്. 1999ല്‍ മൊഹാലിയില്‍ ന്യൂസിലാന്‍ഡുമായുള്ള കന്നി ടെസ്റ്റിലാണ് അദ്ദേഹത്തിനു ഡെക്കായി ക്രീസ് വിടേണ്ടി വന്നത്.

തുടക്കം പാളി സായ്

സമാപിച്ച ഐപിഎല്ലില്‍ 750ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതിനു ശേഷമാണ് സായ് സുദര്‍ശന്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ ടെസ്റ്റ് കളിച്ചത്. ഐപിഎല്ലില്‍ വളരെ ആത്മവിശ്വാസത്തോടെ മുഴുവന്‍ ടീമുകള്‍ക്കുമെതിരേ റണ്‍മഴ പെയ്യിച്ച സായിയെയല്ല ഈ മല്‍സരത്തില്‍ കണ്ടത്.

നേരിട്ട ആദ്യത്തെ ബോള്‍ മുതല്‍ വലിയ സമ്മര്‍ദ്ദത്തിലും പരിഭ്രമത്തിലുമാണ് താരം കാണപ്പെട്ടത്. ഒട്ടും ആത്മവിശ്വാസത്തിലായിരുന്നില്ല താരം കാണപ്പെട്ടത്. ടൈമിങ് പൂര്‍മായി നഷ്ടപ്പെട്ട സായിക്കു ബോളിന്റെ മൂവ്‌മെന്റ് മന്സ്സിലാക്കാനോ, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ കഴിഞ്ഞില്ല. ലഞ്ച് ബ്രേക്കിനു ഒരോവര്‍ ുമുമ്പാണ് കെഎല്‍ രാഹുല്‍ (42) ക്രീസ് വിട്ടത്.

പേസര്‍ ബ്രൈഡന്‍ കാര്‍സ് എറിഞ്ഞ 25ാം ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. തുടല്‍ന്നാണ് മൂന്നാം നമ്പറില്‍ സായ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോളില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ,സായിക്കെതിരേ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ അതു തള്ളി.

അടുത്ത ഓവര്‍ സ്‌റ്റോക്‌സിനായിരുന്നു. ആദ്യ ബോളില്‍ ജയ്‌സ്വാള്‍ സിംഗിളെടുത്തു. അടുത്ത ബോളില്‍ സായിക്കു റണ്ണില്ല. മൂന്നാം ബോളില്‍ താരത്തിനെതിരേ മറ്റൊരു എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അതു അംപയര്‍ ഇതും തള്ളുകയായിരുന്നു.

അടുത്ത ബോളില്‍ സായ് പുറത്താവുകയും ചെയ്തു. ലെഗ് സൈഡിലേക്കു പോയ നിരുപദ്രവകാരിയായ ബോളിനെതിരേ താരം ഫ്‌ളിക്ക് ചെയ്യുകയായിരുന്നു. പക്ഷെ അതു നേരെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന്റെ കൈകളിലേക്കാണ് വന്നത്. ഇതോടെ സായ് നിരാശനായി ക്രീസ് വിടുകയും ചെയ്തു.

SAI SUDHARSAN

സായിക്കു ട്രോള്‍

ഐപിഎല്ലിലെ ബാറ്റിങ് പിച്ചുകളില്‍ റണ്‍സ് വാരിക്കൂട്ടിയതു പോലെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കുക എളുപ്പമല്ലെന്നു സായ് സുദര്‍ശനു ബോധ്യമായിക്കാണും. ഈ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിയുന്ന ബാറ്ററാണ് അദ്ദേഹം. രണ്ടാമിന്നിങ്‌സില്‍ സായ് ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നതായും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി നിങ്ങള്‍ ടെസ്റ്റ് ടീമിലേക്കു താരങ്ങളെ തിരഞ്ഞെടുത്താല്‍ ഇങ്ങനെയിരിക്കും. ടെസ്റ്റും ഐപിഎല്ലും തീര്‍ത്തും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ടെസ്റ്റിലേക്കു ഒരാളെ പരിഗണിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് മാനദണ്ഡമാക്കേണ്ടതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Friday, June 20, 2025, 19:25 [IST]
Other articles published on Jun 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+